ആന്ധ്രയില്‍ ഒരു കുടുംബത്തിലെ മൂന്നു തലമുറയെ വെട്ടിക്കൊലപ്പെടുത്തി

അമരാവതി: ഒരു കുടുംബത്തിലെ മൂന്നു തലമുറയെ നിഷ്ഠൂരമായി കൊലപ്പെടുത്തി.
ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ കാജുലൂരുവില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. അക്രമത്തില്‍ പിതാവ് ബത്തുല രമേശ്, മകന്‍ ബത്തുല ചിന്നി, പേരക്കുട്ടി ബത്തുല രാജു എന്നിവര്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.
തല വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങളെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കൈകളില്‍ അരിവാളുകളുമുണ്ടായിരുന്നു.
വൈരാഗ്യവും പ്രതികളുടെ കുടുംബത്തോടു ഇരകള്‍ നടത്തിയ അപകീര്‍ത്തീകരങ്ങളായ പരാമര്‍ശങ്ങളുമാണ് അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. അന്വേഷണം തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page