-പി പി ചെറിയാന്‍
സൗത്ത് കരോലിന: 1999ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാര്‍ഡ് മൂറിന്റെ വധശിക്ഷ സൗത്ത് കരോലിനയില്‍ നവംബര്‍ ഒന്നിനു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിന്റെ വിചാരണയില്‍ നിന്നുള്ള ജഡ്ജിയും, മുന്‍ ജയില്‍ ഡയറക്ടര്‍, പാസ്റ്റര്‍മാര്‍, അദ്ദേഹത്തിന്റെ കുടുംബം എന്നിവര്‍ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യര്‍ത്ഥിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല. 2001ലാണ് മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 59 കാരനായ മൂറിന്റെ മരണം വൈകുന്നേരം 6:24നു സ്ഥിരീകരിച്ചു.
1999 സെപ്റ്റംബറില്‍ സ്പാര്‍ട്ടന്‍ബര്‍ഗ് കണ്‍വീനിയന്‍സ് സ്റ്റോര്‍ ക്ലര്‍ക്കിനെ കൊലപ്പെടുത്തിയതിന് മൂര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അതിനു രണ്ട് വര്‍ഷത്തിന് ശേഷമാണ് വധശിക്ഷ വിധിച്ചത്.
സൗത്ത് കരോലിനയില്‍ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം വധിക്കപ്പെട്ട രണ്ടാമത്തെ തടവുകാരനാണ് മൂര്‍. നാല് പേര്‍ കൂടി അപ്പീലുകള്‍ക്ക് പുറത്താണ്, അഞ്ച് ആഴ്ച ഇടവേളകളില്‍ വസന്തകാലത്ത് അവരെ വധിക്കാന്‍ സംസ്ഥാനം തയ്യാറാറെടുക്കുന്നു. 30പേരാണ് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയരായിരിക്കുന്നത്.