പാട്‌ന: വ്യാജമദ്യം കുടിച്ചു ബീഹാറില്‍ ആറുപേര്‍ മരിച്ചു. 14 പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. ബീഹാറിലെ സിവാന്‍ ജില്ലയില്‍ നാലുപേരും സരണ്‍ ജില്ലയില്‍ രണ്ടു പേരുമാണ് മരിച്ചത്. അതേ സമയം ഔരിയ, മഘര്‍ പഞ്ചായത്തുകളില്‍ ദുരൂഹസാഹചര്യത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ച ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു എന്നു ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു ഗുരുതര നിലയിലായ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെയും ആശുപത്രിയിലുള്ളവരുടെയും വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരുന്നു.