ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; പരാതിയുമായി നടി ഭാഗ്യലക്ഷ്മി
കൊച്ചി: ദിലീപിനെതിരെ സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷം അതിജീവിതയെ പിന്തുണച്ചുള്ള നിലപാടുകളുടെ പേരിലാണ് ഭീഷണി. ഫോണ്‍ കോളിലൂടെയാണ് ആസിഡ് ഭീഷണി മുഴക്കിയതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി നമ്പര്‍ സഹിതം പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യവും പറഞ്ഞിരുന്നു. മുമ്പും ഇത്തരത്തില്‍ ഭീഷണി ലഭിച്ചപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.