റീലുകള്‍ വൈറലാക്കാന്‍ ഓടുന്ന വാഹനങ്ങളുടെ വാതിലുകള്‍ തുറന്ന് ബൈക്ക് യാത്രക്കാരന്റെ അഭ്യാസ പ്രകടനം; 22 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: റീലുകള്‍ വൈറലാക്കാന്‍ ഓടുന്ന വാഹനങ്ങളുടെ വാതിലുകള്‍ തുറന്ന് അഭ്യാസ പ്രകടനം നടത്തിയ ബൈക്ക് യാത്രക്കാരന്‍ അറസ്റ്റില്‍. ഖജുരി ഖാസ് സ്വദേശി തുഷാര്‍ പുനിയ(22) ആണ് ഡെല്‍ഹി പൊലീസിന്റെ അറസ്റ്റിലായത്. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് പൊലീസ് യുവാവിനെതിരെ നടപടിയെടുത്തത്. ഡിടിസി ബസിന്റെ ഡോര്‍ അടക്കം യുവാവ് തുറക്കുന്നത് ഡെല്‍ഹി പൊലീസ് പങ്കുവച്ച വീഡിയോയില്‍ കാണാം. ഈ വീഡിയോ വൈറലായി.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നിരുന്നു. അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പ്രധാന വിമര്‍ശനം. അപകടം നടന്ന് കഴിഞ്ഞശേഷം ദു:ഖിച്ചിട്ട് കാര്യമില്ലെന്നും ഇത്തരം പ്രവര്‍ത്തികള്‍ മുന്‍കൂട്ടി തടയണമെന്നുമാണ് പൊതുജനങ്ങളുടെ ആവശ്യം. ഇത്തരം ‘റീല്‍ ഭ്രാന്ത്’ കാരണം അപകടം സംഭവിച്ചാല്‍ ആരാണ് ഉത്തരവാദികളാകേണ്ടതെന്ന് ഒരു ഉപയോക്താവ് ചോദിച്ചു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ റോഡുകളാണ് യുവാവ് വൈറല്‍ റീലുകള്‍ക്കായി തെരഞ്ഞെടുത്തത്. ബസ്, കാര്‍, മിനിവാന്‍ തുടങ്ങിയ വാഹനങ്ങളുടെ ഡോറുകളെല്ലാം യുവാവ് ബൈക്ക് യാത്രയ്ക്കിടെ തുറക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഫെബ്രുവരി 16നാണ് യുവാവിന്റെ റീല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തത്. രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത ബൈക്കിലെത്തി തിരക്കേറിയ റോഡില്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന്റെ ഡോര്‍ തുറന്ന് യുവാവ് പോകുന്ന വീഡിയോ ആണ് അന്ന് പങ്കുവച്ചത്.

മേഖലയിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് തുഷാറിനെ പൊലീസ് കണ്ടെത്തിയത്. വൈറല്‍ റീലിനായി ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page