ബന്തിയോട്ടെ കൂട്ട വാഹനാപകടം; യുവാവ് മരിച്ചു, സുഹൃത്തിന്റെ നില അതീവ ഗുരുതരം

കാസര്‍കോട്: ദേശീയപാതയിലെ ബന്തിയോട്ട് സര്‍വ്വീസ് റോഡിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മംഗ്‌ളൂരു, യേനക്കല്ല്, പടിനടുക്ക ഹൗസിലെ നിരഞ്ജന്‍ (24) ആണ് ബുധനാഴ്ച രാവിലെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സുരേഷ് റൈയുടെ മകനാണ്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മംഗ്‌ളൂരു, ശക്തിനഗര്‍, നീതിനഗറിലെ കൃതിക് ബെന്നി (24) ചികിത്സയിലാണ്.
ബുധനാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ ബന്തിയോട് ദേശീയ പാതയിലെ സര്‍വ്വീസ് റോഡിലായിരുന്നു അപകടം. കാസര്‍കോട് ഭാഗത്തു നിന്നു മംഗ്‌ളൂരു ഭാഗത്തേക്ക് അഞ്ചു ബൈക്കുകളിലായി പോവുകയായിരുന്നു നിരഞ്ജനും സുഹൃത്തുക്കളും. ബന്തിയോട് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന പിക്കപ്പുമായി നിരഞ്ജനും കൃതിക്കും ഓടിച്ച ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലേക്ക് മാറ്റുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page