തിരഞ്ഞെടുപ്പു മുന്നൊരുക്കം: ബിജെപി കാസർകോട് മണ്ഡലം കമ്മിറ്റി ശിൽപ്പശാല നടത്തി

കാസർകോട്: തിരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായിബിജെപി കാസർകോട് മണ്ഡലം കമ്മിറ്റി ശിൽപ്പശാല സംഘടിപ്പിച്ചു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ച ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ഗുരുപ്രസാദ് പ്രഭു അദ്ധ്യക്ഷത വഹിച്ചു.മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി, ജയപ്രകാശ്, സുകുമാരൻ കുദ്രേപ്പാടി, ചന്ദ്രശേഖര, ശ്രീധര കൂട്ലൂ പ്രസംഗിച്ചു.

മന്ത്രി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഇഷ്ടം; 5000 പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ താമസം ഉള്ളവര്‍ പറയുമോ?

ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഇഷ്ടമാണ്. 5000 പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍താമസം ഉള്ള ആരെങ്കിലും പറയുമോ? വെള്ളാപ്പള്ളി ചോദിച്ചു.അതേസമയം ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് …

പുത്തിഗെ, മുഗുവില്‍ കോഴിപ്പോര്; ഏഴ് അങ്കവാലന്മാരുമായി അഞ്ചുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുത്തിഗെ, മുഗു ചേവ തറവാടിന്റെ മുന്‍വശത്ത് പൊതു സ്ഥലത്ത് കോഴി അങ്കം നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴ് അങ്കക്കോഴികളെയും പിടികൂടി. കടമ്പാര്‍, മഞ്ചേശ്വരം ഹൗസിലെ ബി യതീഷ് (36), മുഗുവിലെ ബാബു റൈ (70), സുധാകര റൈ(48), കെ നാരായണ (42), ഗിരീഷ് റൈ(40) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ ഇ സുകുമാരനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കെട്ട് കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പൊലീസിനെ കണ്ടതോടെ സ്ഥലത്ത് കൂടി നിന്നിരുന്നവര്‍ …

കാറില്‍ കടത്തിയ 34.31 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍; പിടിയിലായത് സിറ്റിസണ്‍ നഗറില്‍ വച്ച്

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 34.31 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍. സന്തോഷ് നഗര്‍, കുഞ്ഞിക്കാനത്തെ, അത്തീഫ് മന്‍സിലില്‍ മുഹമ്മദ് അന്‍ഷീദ് (26), ചെങ്കള കരോടി ഹൗസിലെ മുഹമ്മദ് അബൂബക്കര്‍ (23) എന്നിവരെയാണ് വിദ്യാനഗര്‍ എസ്‌ഐ കെ.പി സഫ് വാനും സംഘവും അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച രാത്രി 10.30 മണിയോടെ മുട്ടത്തൊടി സിറ്റിസണ്‍ നഗറില്‍ വച്ചാണ് കാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്നുമായി ഇരുവരും അറസ്റ്റിലായത്. എസ്‌ഐ.യും സംഘവും രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് റോഡില്‍ നിന്നു മാറി സംശയകരമായ സാഹചര്യത്തില്‍ കാര്‍ …

“ബഹുമാനപ്പെട്ട കുമ്പള പൊലീസ് മുമ്പാകെ; തന്റെയും കാമുകന്റെയും വിവാഹം നടത്തിത്തരണം”; അസാധാരണ ആവശ്യവുമായി 20കാരി പൊലീസ് സ്റ്റേഷനില്‍, പിന്നീട് സംഭവിച്ചത് ഇങ്ങനെ

കാസര്‍കോട്: തന്റെയും കാമുകന്റെയും വിവാഹം നടത്തിത്തരണമെന്ന ആവശ്യവുമായി യുവതി കുമ്പള പൊലീസ് സ്റ്റേഷനിലെത്തി. ആരിക്കാടി സ്വദേശിനിയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിനു മുന്നില്‍ സഹായം തേടിയെത്തിയത്.മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തില്‍ താമസക്കാരനായ 23 കാരനും താനും സ്‌നേഹത്തിലാണെന്നും ഞങ്ങളുടെ വിവാഹം നടത്തുന്നതിന്‌ നിയമപരമായ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ടാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അസാധാരണമായ ആവശ്യം കേട്ട് പൊലീസ് ആദ്യം ഒന്നമ്പരന്നു. യുവതിയുടെ ആവശ്യം വിശദമായി കേട്ട ശേഷം പൊലീസ് യുവതിയുടെയും യുവാവിന്റെയും വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. …

ലക്ഷ്യം കണ്ടു; യുദ്ധം അവസാനിക്കാന്‍ പോവുന്നു: ട്രമ്പ്; അതു തങ്ങള്‍ തീരുമാനിക്കുമെന്ന് ഇറാന്‍

ടെഹ്‌റാന്‍: ഇറാന്‍- അമേരിക്ക യുദ്ധം ഉടന്‍ അവസാനിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രമ്പിന്റെ പ്രസ്താവനയെ അക്കാര്യം തീരുമാനിക്കുന്നതു തങ്ങളാണെന്നു ഇറാന്റെ ഇസ്ലാമിക റവല്യൂഷണറി ഗാര്‍ഡ് കോര്‍പസ് പ്രതികരിച്ചു. പശ്ചിമേഷ്യയുടെ ഭാവി ഇറാന്‍ സേനയുടെ കൈകളിലാണെന്ന് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിച്ചു.ഇസ്രായേല്‍- അമേരിക്ക സംയുക്ത സൈനിക നടപടി പ്രാഥമിക ലക്ഷ്യം കണ്ടെന്നും അതിനാല്‍ ഇറാനുമായുള്ള സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ട്രമ്പിന്റെ പ്രതികരണം. വീണ്ടും ഇറാന്‍ യുദ്ധം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുകരമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിച്ചു.ചില തിന്മകളെ ഇല്ലാതാക്കാനുള്ള ചെറുയാത്രയായിരുന്നു പശ്ചിമേഷ്യന്‍ …

ദേ, പോയി; ദാ വന്നു: എട്ടുമാസം പ്രായമുള്ള കുട്ടിയെ സഹയാത്രക്കാരനെ തന്ത്രപൂര്‍വ്വം ഏല്‍പ്പിച്ചു മുങ്ങിയ മാതാവ് പിടിയില്‍

കോഴിക്കോട്: ടോയ്‌ലറ്റില്‍ പോകണമെന്നു പറഞ്ഞു എട്ടുമാസം പ്രായമുള്ള കുട്ടിയെ സഹയാത്രക്കാരനെ ഏല്‍പ്പിച്ചു മുങ്ങിയ മാതാവിനെ പൊലീസ് പിടിച്ചു. കോഴിക്കോടു നിന്നു ഷൊര്‍ണൂരിലേക്ക് രാവിലെ പത്തേകാലിനു പുറപ്പെടുന്ന ട്രയിനിലായിരുന്നു സംഭവം.കുട്ടിയുമായി ട്രെയിനിലിരുന്ന യുവതി ട്രയിന്‍ വിടാറായപ്പോള്‍ ടോയിലറ്റിലൊന്നു പോകണമെന്നും അതുവരെ കുട്ടിയെ ഒന്നു പിടിക്കുമോ എന്നും ട്രയിനിലുണ്ടായിരുന്ന യാത്രക്കാരനോട് ആരാഞ്ഞു. മനുഷ്യത്വമോര്‍ത്തു അയാളതു ചെയ്തു. എന്നാല്‍ ട്രയിന്‍ യാത്ര പുറപ്പെട്ടിട്ടും മാതാവ് തിരിച്ചെത്താത്തതില്‍ അസ്വസ്ഥനായ യാത്രക്കാരന്‍ ട്രയിന്‍ ഫറോക്ക് സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുമായി ഇറങ്ങി. സ്‌റ്റേഷന്‍ മാസ്റ്ററെ കണ്ട് വിവരമറിയിച്ചു. …

വേനല്‍മഴയില്‍ പെരിയ ദേശീയപാത സര്‍വ്വീസ് റോഡില്‍ വെള്ളപ്പൊക്കം; മഴക്കാലത്തോടെ പ്രശ്നം രൂക്ഷമാകുമെന്നു ഭീതി

കാസര്‍കോട്: തിങ്കളാഴ്ച രാത്രി പത്തരമണിയോടെ പെയ്ത വേനല്‍ മഴയെ തുടര്‍ന്ന് പെരിയ ബസാര്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വെള്ളപൊക്കം. പതിനഞ്ചു മിനിറ്റു നേരം പെയ്ത വേനല്‍ മഴയില്‍ തന്നെ സ്ഥിതി ഇങ്ങിനെയാണെങ്കില്‍ കാലവര്‍ഷത്തോടെ എന്തായിരിക്കും അവസ്ഥയെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു.ഇരു ഭാഗങ്ങളില്‍ നിന്നുമുള്ള മഴ വെള്ളം ഓടവഴിയും റോഡുവഴിയും ഒഴുകി എത്തുന്ന സ്ഥലമാണ് പെരിയ ബസാര്‍ ദേശീയപാതയിലെ അടിപ്പാതയും പരിസരവും. ഇവിടെ നിന്നു വെള്ളം ഒഴുകിപോകാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ വെള്ളം അടിപ്പാതയിലും ഇരുഭാഗത്തെയും സര്‍വ്വീസ് റോഡിലും കെട്ടി …

ട്രാക്ടര്‍ മറിഞ്ഞു സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

മലപ്പുറം: എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലെ ക്രഷറിയില്‍ ട്രാക്ടര്‍മറിഞ്ഞു സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കോട്ടയത്തെ വിന്‍സെന്റ് എന്നയാളാണ് ദാരുണമായി മരിച്ചത്. ട്രാക്ടര്‍ വെള്ളം നിറയ്ക്കാനാണ് ക്രഷറിയില്‍ എത്തിയതെന്നു പറയുന്നു. എടവണ്ണ പൊലീസ് സംഭവത്തില്‍ കേസെടുത്തു.

കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ കന്യപ്പാടിയില്‍ കാട്ടുപോത്ത്; തുരത്തി വിട്ടത് തെരുവു നായ്ക്കള്‍, നാട് ഭീതിയില്‍

കാസര്‍കോട്: കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡില്‍ കൂറ്റന്‍ കാട്ടുപോത്തിറങ്ങി. കന്യപ്പാടിയില്‍ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് കാട്ടുപോത്ത് എത്തിയത്. ബസ് സ്‌റ്റോപ്പിനു മുന്നില്‍ ഏറെ നേരം നിലയുറപ്പിച്ച കാട്ടുപോത്തിനെ അതുവഴി പോയവര്‍ കാണുകയും ചിത്രം പകര്‍ത്തുകയുമായിരുന്നു.സ്ഥലത്തുണ്ടായിരുന്ന തെരുവുനായ്ക്കള്‍ കാട്ടുപോത്തിനെ വളഞ്ഞ് നിര്‍ത്താതെ കുരച്ചു. അക്രമിക്കാനുള്ള ശ്രമവും ഉണ്ടായി. ഇതോടെ പോത്ത് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു.കഴിഞ്ഞ ഏതാനും ദിവസം മുമ്പും കന്യപ്പാടിയില്‍ കാട്ടുപോത്തിനെ കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ അന്നു ഫോട്ടോകളൊന്നും എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ ഭൂരിഭാഗം ആള്‍ക്കാരും വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ …

അയല്‍ക്കാരന്റെ ഭാര്യയില്ലാതെ തനിക്കു ജീവിക്കാനാവില്ലെന്ന് യുവാവിന്റെ അനുരാഗപരവശ സന്ദേശം; തലക്ക് ചുറ്റിക കൊണ്ട് മര്‍ദ്ദനമേറ്റ് അനുരാഗലോലന്‍ ഗുരുതരനിലയില്‍

ആലപ്പുഴ: അയല്‍ക്കാരന്റെ ഭാര്യയില്ലാതെ തനിക്കു ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ച വിരുതനെ യുവതിയുടെ ഭര്‍ത്താവ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു.തന്റെ ഭാര്യയോടുള്ള അയല്‍ക്കാരന്റെ അഭിനിവേശത്തില്‍ അസ്വസ്ഥനായ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലക്ക് ആഞ്ഞടിക്കുകയായിരുന്നെന്നു പറയുന്നു. അടികൊണ്ടു പ്രേമപരവശന്റെ തലയോട്ടി പൊട്ടി. ഗുരുതരമായി പരിക്കേറ്റ അയല്‍ക്കാരന്‍ ഷിബിന്‍രാജി (28)നെ ആശുപത്രിയിലെത്തിച്ചു. അപകടനിലതരണം ചെയ്തിട്ടില്ലെന്നാണ് സൂചന.ആലപ്പുഴ കൊമ്മാടി മംഗലം റോഡിനടുത്തായിരുന്നു സംഭവം. ഷിബിന്‍ രാജിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചക്കു പറമ്പിലെ ജീബിന്‍ ജോണ്‍സനാണ് പ്രേമപരവശനായ യുവാവിന്റെ തലക്കു റിപ്പര്‍ …

നടന്നു പോകുന്നതിനിടയില്‍ കല്ലുവെട്ടു കുഴിയില്‍ വീണ യുവാവ് മരിച്ചു

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ കാല്‍ തെന്നി കല്ലുവെട്ടു കുഴിയില്‍ വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കര്‍ണ്ണാടക, വിട്ള, കോടപ്പദവ് സ്വദേശിയും വൊര്‍ക്കാടി ഗുവദപ്പദവില്‍ സഹോദരിയുടെ വീട്ടില്‍ താമസക്കാരനുമായ ബാലകൃഷ്ണ നായിക് (47) ആണ് മരിച്ചത്.ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ കാല്‍ തെന്നി വഴിയരുകിലുള്ള കല്ലുവെട്ടു കുഴിയിലേയ്ക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബാലകൃഷ്ണ നായികിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തിങ്കളാഴ്ച മരണം …

അംഗ പരിമിതയായ 14 കാരിയെ പീഡിപ്പിച്ചു; വനിതാ കുക്ക് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: അംഗപരിമിതയായ 14 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ കുക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥാപനത്തില്‍ കുക്കായ ഫൗസിയ (43)യെ ആണ് വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനം സംബന്ധിച്ച് പെണ്‍കുട്ടി നേരത്തെ ചില സൂചനകള്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് സ്ഥാപന മേലധികാരികള്‍ സ്വമേധയാ അന്വേഷണം നടത്തിയ ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടിയെ ശാസ്ത്രീയമായ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനം …

ദുബായ് മലബാർ സാംസ്കാരിക വേദി കുമ്പളയിൽ ഇഫ്താറും ആദരിക്കലും നടത്തി

​കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദി, ഇഫ്താർ സ്‌നേഹ വിരുന്ന് ഒരുക്കി. കുമ്പളയിൽ നടന്ന സ്നേഹസംഗമം മഞ്ചേശ്വരത്തിന്റെ വികസന ശില്പി ചെർക്കളം അബ്ദുള്ളയെ അനുസ്മരിച്ചു. വ്യവസായ പ്രമുഖനും മലബാർ കലാ സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാധികാരിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്തു. എ കെ എം അഷ്‌റഫ്‌ എം എൽ എ, ടി എം ഷാഹിദ് തെക്കിൽ, കല-കായിക- സാമൂഹിക- വിദ്യാഭ്യാസമേഖലകളിലെ പ്രശസ്തരായ മുഹമ്മദ്‌ അസ്സാ, ദിൽഷാദ് മൊഗ്രാൽ,നാസിഫ …

സ്ത്രീത്വത്തെ ആദരിക്കുന്നത് ഭാരതീയസംസ്ക്കാരം

കാസർകോട്:സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംസ്ക്കാരമാണ് ഭാരതീയ സംസ്ക്കാരമെന്ന്ചിന്മയ മിഷനിലെ ബ്രഹ്‌മചാരിണി ദിശാ ചൈതന്യ പറഞ്ഞു. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദേശീയ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഡ്വ. ബീന കെ.എം അദ്‌ധ്യക്ഷത വഹിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ. എ.സി .അശോക് കുമാർ,അഡ്വ,ബി.രവീന്ദ്രൻ,അഡ്വ. ഹർഷിത, അഡ്വ. ജാഹ്നവി പ്രസം ഗിച്ചു.

കാസർകോട് ടൗണിൽ ചില രാത്രികാല ഓട്ടോ ഡ്രൈവർമാർക്കു സദാചാര പൊലീസ് കളി:ബി.എം.എസ്.

കാസർകോട്: കാസർകോട് ടൗണിൽ ചില രാത്രികാല ഓട്ടോ ഡ്രൈവർമാർ സദാചാര പൊലീസ് കളിക്കുന്നുണ്ടെന്നു ബി.എം.എസ്. അധികൃതരെ മുന്നറിയിച്ചു. പാതിരാ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടു. ടൗണിൽ രാത്രികാലങ്ങളിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോകളുടെ ഡ്രൈവർമാരോട് സ്റ്റാന്റിൽ നിന്ന് ഓട്ടോ മാറ്റണമെന്നാവശ്യപ്പെടുകയും അക്രമിക്കുകയും ചെയ്യുന്നെന്നു യോഗം ആരോപിച്ചു. ഫെബ്രുവരി 25 ന് രാത്രി കെ എസ് ആർ ടി സി കിംഗ് കോബ്ര ഓട്ടോ സ്റ്റാൻഡിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന രണ്ട് ഓട്ടോ ഡ്രൈവർമാരെ മറ്റു മൂന്ന് ഡ്രൈവർമാർ …

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയത് പുത്തന്‍ ‘മഹീന്ദ്ര താര്‍ റോക്‌സ്’ എസ്യുവി; വ്യാപക വിമര്‍ശനം

മുംബൈ: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിറങ്ങിയ മകന് മാതാപിതാക്കള്‍ ‘മഹീന്ദ്ര താര്‍ റോക്‌സ്’ എസ്യുവി സമ്മാനമായി നല്‍കിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. അര്‍ണവ് എന്ന വിദ്യാര്‍ത്ഥിക്കാണ് മാതാപിതാക്കള്‍ ‘സര്‍പ്രൈസ്’ സമ്മാനം നല്‍കിയത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പരീക്ഷ കഴിഞ്ഞ് സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങിയ അര്‍ണവിനെ മാതാപിതാക്കള്‍, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് മകന് സര്‍പ്രൈസ് സമ്മാനം മാതാപിതാക്കള്‍ നല്‍കുന്നത്. നടപ്പാതയില്‍ വെച്ച് അമ്മ റോഡിലേക്ക് വിരല്‍ ചൂണ്ടി ‘അതാണ് നമ്മുടെ കാര്‍’ …

കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

മലപ്പുറം: കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്റെ വീട്ടിലെ കിണറ്റില്‍ വീണത്. വീട്ടുകാരും സമീപ വാസികളും കിണഞ്ഞു ശ്രമിച്ചിട്ടും 35 അടി ആഴമുള്ള കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയില്‍ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സേനാംഗം കെസി മുഹമ്മദ് ഫാരിസ് കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ …