മന്ത്രി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഇഷ്ടം; 5000 പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍ താമസം ഉള്ളവര്‍ പറയുമോ?

ആലപ്പുഴ: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഇഷ്ടമാണ്. 5000 പ്രണയിനികള്‍ ഉണ്ടെന്ന് തലയില്‍ ആള്‍താമസം ഉള്ള ആരെങ്കിലും പറയുമോ? വെള്ളാപ്പള്ളി ചോദിച്ചു.
അതേസമയം ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തനാപുരത്തെ എം എല്‍ എ ഓഫീസിലേയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച മാര്‍ച്ച് നടത്തി. ബാരിക്കേഡ് വച്ചാണ് മാര്‍ച്ച് പൊലീസ് തടഞ്ഞത്. ഇതോടെ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ബാരിക്കേഡിനു മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു.
അതേസമയം മന്ത്രി ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞതിനാല്‍ പരാതിയുമായി മുന്നോട്ട് പോകില്ലെന്നു ഭാര്യ ബിന്ദു മേനോന്‍ വ്യക്തമാക്കി. ഇതോടെ ഭാര്യ നല്‍കിയ പരാതി ഒത്തു തീര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page