വേനല്‍മഴയില്‍ പെരിയ ദേശീയപാത സര്‍വ്വീസ് റോഡില്‍ വെള്ളപ്പൊക്കം; മഴക്കാലത്തോടെ പ്രശ്നം രൂക്ഷമാകുമെന്നു ഭീതി

കാസര്‍കോട്: തിങ്കളാഴ്ച രാത്രി പത്തരമണിയോടെ പെയ്ത വേനല്‍ മഴയെ തുടര്‍ന്ന് പെരിയ ബസാര്‍ ദേശീയപാത സര്‍വ്വീസ് റോഡില്‍ വെള്ളപൊക്കം. പതിനഞ്ചു മിനിറ്റു നേരം പെയ്ത വേനല്‍ മഴയില്‍ തന്നെ സ്ഥിതി ഇങ്ങിനെയാണെങ്കില്‍ കാലവര്‍ഷത്തോടെ എന്തായിരിക്കും അവസ്ഥയെന്നു നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
ഇരു ഭാഗങ്ങളില്‍ നിന്നുമുള്ള മഴ വെള്ളം ഓടവഴിയും റോഡുവഴിയും ഒഴുകി എത്തുന്ന സ്ഥലമാണ് പെരിയ ബസാര്‍ ദേശീയപാതയിലെ അടിപ്പാതയും പരിസരവും. ഇവിടെ നിന്നു വെള്ളം ഒഴുകിപോകാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാല്‍ വെള്ളം അടിപ്പാതയിലും ഇരുഭാഗത്തെയും സര്‍വ്വീസ് റോഡിലും കെട്ടി നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് പരിസരവാസികളായ ചിലരെത്തി ചാലു കീറിയതോടെയാണ് വെള്ളക്കെട്ടിനു നേരിയ തോതില്‍ ശമനം ഉണ്ടായത്. എങ്കിലും വെള്ളക്കെട്ട് കടന്നാണ് ചൊവ്വാഴ്ച രാവിലെ വാഹനങ്ങളും കാല്‍ നടയാത്രക്കാരും പെരിയ ബസാര്‍ വഴി കടന്നു പോകുന്നത്.
മഴക്കാലത്തോടെ വെള്ളക്കെട്ട് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page