ദുബായ് മലബാർ സാംസ്കാരിക വേദി കുമ്പളയിൽ ഇഫ്താറും ആദരിക്കലും നടത്തി

​കുമ്പള: ദുബായ് മലബാർ കലാ സാംസ്കാരിക വേദി, ഇഫ്താർ സ്‌നേഹ വിരുന്ന് ഒരുക്കി. കുമ്പളയിൽ നടന്ന സ്നേഹസംഗമം മഞ്ചേശ്വരത്തിന്റെ വികസന ശില്പി ചെർക്കളം അബ്ദുള്ളയെ അനുസ്മരിച്ചു. വ്യവസായ പ്രമുഖനും മലബാർ കലാ സാംസ്‌കാരിക വേദിയുടെ മുഖ്യ രക്ഷാധികാരിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്തു. എ കെ എം അഷ്‌റഫ്‌ എം എൽ എ, ടി എം ഷാഹിദ് തെക്കിൽ, കല-കായിക- സാമൂഹിക- വിദ്യാഭ്യാസമേഖലകളിലെ പ്രശസ്തരായ മുഹമ്മദ്‌ അസ്സാ, ദിൽഷാദ് മൊഗ്രാൽ,നാസിഫ ജലീൽ, മുഹമ്മദ്‌ റഫീൻ റാഫി തുടങ്ങിയവരെ അനുമോദിച്ചു. അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു, എ കെ ആരിഫ് അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചെർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾ, റിട്ട: അഡി. എസ് പി ടി പി രഞ്ജിത്ത്, റിട്ട: സബ് ഇൻസ് പെക്ടർ ബാബു തോമസ്, കെ എം അബ്ബാസ്, നിസാർ മൊഗ്രാൽ, മാഹിൻ മാസ്റ്റർ പ്രസംഗിച്ചു. ഉസ്താദ് ഉമർ ഉദവി പ്രഭാഷണം നടത്തി.ജില്ലാ പഞ്ചാത്ത് അംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ, ചെങ്കള ഗ്രാമപഞ്ചായത്ത് വൈ.പ്രസി. ജാസ്മിൻ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈ പ്രസി.അർഫാനാ നജീബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ മാരായ ഹനീഫ് , മറിയ മാഹിൻ, അംഗങ്ങ ളായ അൻവർ കോളി യടുക്കം, അസീസ് മരിക്കെ, കാദർ മാന്യ, പ്രഥ്വി രാജ് ഷെട്ടി, നസീമ, സോയ ലത്തീഫ്, സായിദ, അഫ്സൽ, രാഷ്ട്രീയ പരമുഖർ ആയ ലക്ഷമണ പ്രഭു, സത്താർ , മഞ്ജു നാഥആൾവ, താജുദ്ദിൻ മൊഗ്രാൽ, ഫാറൂഖ് ഷിറിയ, അബ്ദുള്ള താജ്, റഫീഖ് പണത്തൂർ, ലത്തീഫ് ആദൂർ, നാസർ ചെർക്കളം, കബീർ ചെർക്കളം, ബി എ റഹിമാൻ, മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, നൂർ ജമാൽ, റഫീഖ് അബ്ബാസ്, സമീർ കുമ്പള, ഫവാസ് കോഹിനൂർ സംബന്ധിച്ചു. കെ വി യുസഫ് നന്ദി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page