അംഗ പരിമിതയായ 14 കാരിയെ പീഡിപ്പിച്ചു; വനിതാ കുക്ക് പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: അംഗപരിമിതയായ 14 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വനിതാ കുക്കിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ഥാപനത്തില്‍ കുക്കായ ഫൗസിയ (43)യെ ആണ് വനിതാ പൊലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനം സംബന്ധിച്ച് പെണ്‍കുട്ടി നേരത്തെ ചില സൂചനകള്‍ പുറത്തു വിട്ടിരുന്നു. തുടര്‍ന്ന് സ്ഥാപന മേലധികാരികള്‍ സ്വമേധയാ അന്വേഷണം നടത്തിയ ശേഷം ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടിയെ ശാസ്ത്രീയമായ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനം സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തു വന്നതും വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതുമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page