അയല്‍ക്കാരന്റെ ഭാര്യയില്ലാതെ തനിക്കു ജീവിക്കാനാവില്ലെന്ന് യുവാവിന്റെ അനുരാഗപരവശ സന്ദേശം; തലക്ക് ചുറ്റിക കൊണ്ട് മര്‍ദ്ദനമേറ്റ് അനുരാഗലോലന്‍ ഗുരുതരനിലയില്‍

ആലപ്പുഴ: അയല്‍ക്കാരന്റെ ഭാര്യയില്ലാതെ തനിക്കു ജീവിക്കാന്‍ പറ്റില്ലെന്ന് അവര്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ച വിരുതനെ യുവതിയുടെ ഭര്‍ത്താവ് ചുറ്റികകൊണ്ടു തലയ്ക്കടിച്ചു.
തന്റെ ഭാര്യയോടുള്ള അയല്‍ക്കാരന്റെ അഭിനിവേശത്തില്‍ അസ്വസ്ഥനായ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലക്ക് ആഞ്ഞടിക്കുകയായിരുന്നെന്നു പറയുന്നു. അടികൊണ്ടു പ്രേമപരവശന്റെ തലയോട്ടി പൊട്ടി. ഗുരുതരമായി പരിക്കേറ്റ അയല്‍ക്കാരന്‍ ഷിബിന്‍രാജി (28)നെ ആശുപത്രിയിലെത്തിച്ചു. അപകടനിലതരണം ചെയ്തിട്ടില്ലെന്നാണ് സൂചന.
ആലപ്പുഴ കൊമ്മാടി മംഗലം റോഡിനടുത്തായിരുന്നു സംഭവം. ഷിബിന്‍ രാജിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ചക്കു പറമ്പിലെ ജീബിന്‍ ജോണ്‍സനാണ് പ്രേമപരവശനായ യുവാവിന്റെ തലക്കു റിപ്പര്‍ ആക്ഷന്‍ നടത്തിയത്. ഇയാള്‍ ഒളിവിലാണ്. പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page