കാസർകോട് ടൗണിൽ ചില രാത്രികാല ഓട്ടോ ഡ്രൈവർമാർക്കു സദാചാര പൊലീസ് കളി:ബി.എം.എസ്.

കാസർകോട്: കാസർകോട് ടൗണിൽ ചില രാത്രികാല ഓട്ടോ ഡ്രൈവർമാർ സദാചാര പൊലീസ് കളിക്കുന്നുണ്ടെന്നു ബി.എം.എസ്. അധികൃതരെ മുന്നറിയിച്ചു. പാതിരാ ഗുണ്ടായിസം അവസാനിപ്പിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടു. ടൗണിൽ രാത്രികാലങ്ങളിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോകളുടെ ഡ്രൈവർമാരോട് സ്റ്റാന്റിൽ നിന്ന് ഓട്ടോ മാറ്റണമെന്നാവശ്യപ്പെടുകയും അക്രമിക്കുകയും ചെയ്യുന്നെന്നു യോഗം ആരോപിച്ചു. ഫെബ്രുവരി 25 ന് രാത്രി കെ എസ് ആർ ടി സി കിംഗ് കോബ്ര ഓട്ടോ സ്റ്റാൻഡിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന രണ്ട് ഓട്ടോ ഡ്രൈവർമാരെ മറ്റു മൂന്ന് ഡ്രൈവർമാർ വന്ന് ഇവിടെ പാർക്ക് ചെയ്യാൻ പാടില്ലെന്നും ഇവിടെനിന്ന് വണ്ടി മാറ്റണമെന്നും അല്ലെങ്കിൽ വണ്ടി തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും ഡ്രൈവർമാരുടെ യൂണിഫോം വലിച്ചുകീറുകയും അസഭ്യം പറയുകയും ചെയ്തു.ഇത്തരക്കാർക്കെതിരെ പോലീസ് നടപടി എടുത്തില്ലെ ങ്കിൽ യൂണിയനു ശക്തമായി പ്രതികരിക്കേണ്ടി വരുമെന്ന് യോഗം മുന്നറിയിച്ചു. എസ് കെ ഉമേഷ് അധ്യക്ഷത വഹിച്ചു. ഓട്ടോറിക്ഷ മസ്ദൂർ സംഘ ബിഎംഎസ് ജില്ലാ ഉപാധ്യക്ഷൻ എ കേശവ, ബിഎംഎസ് ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ദിനേശ് ബംബ്രാണ, മേഖല സെക്രട്ടറി ബാബുമോൻ ചെങ്കള, ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ ട്രഷറർ വിശ്വനാഥ ഷെട്ടി, , പ്രസാദ് വളപ്പോത്ത് ,മോഹൻദാസ് കൊറക്കോട് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page