കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

മലപ്പുറം: കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. മലപ്പുറം മേല്‍മുറി പെരുമ്പറമ്പ് സൈദിന്റെ ഒന്നര മാസം പ്രായമായ ആട്ടിന്‍കുട്ടിയാണ് അയല്‍വാസി ഹരിദാസിന്റെ വീട്ടിലെ കിണറ്റില്‍ വീണത്. വീട്ടുകാരും സമീപ വാസികളും കിണഞ്ഞു ശ്രമിച്ചിട്ടും 35 അടി ആഴമുള്ള കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് അഗ്നിരക്ഷാ സേനയില്‍ വിവരമറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദുകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സേനാംഗം കെസി മുഹമ്മദ് ഫാരിസ് കിണറ്റില്‍ ഇറങ്ങി ആട്ടിന്‍കുട്ടിയെ പുറത്തെത്തിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി അമല്‍, ഡ്രൈവര്‍ പി അഭിലാഷ്, ഹോം ഗാര്‍ഡ് പ്രമോദ് കുമാര്‍ തുടങ്ങിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page