അര്‍ഹതയില്ലാതെ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റി; കാസര്‍കോട്ടെ കൃഷിവകുപ്പ് ജീവനക്കാരി ഉള്‍പ്പെടെ ആറു പേരെ സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: അര്‍ഹതയില്ലാതെ സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയതിന് കാസര്‍കോട്ടെ ജീവനക്കാരി ഉള്‍പ്പെടെ ആറുപേരെ സസ്‌പെന്റ് ചെയ്തു. കാസര്‍കോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് ഗ്രേഡ്-2 അറ്റന്‍ഡര്‍ സാജിത കെ.എ, പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട്‌ടൈം സ്വീപ്പര്‍ ജി. ഷീജാകുമാരി, വടകര മണ്ണ് സംരക്ഷണ ഓഫീസ് വര്‍ക്ക് സൂപ്രണ്ട് നസീദ് മുബാറക്, മീനങ്ങാടി, മണ്ണ് സംരക്ഷണ ഓഫീസ് പാര്‍ട്ട് ടൈം സ്വീപ്പര്‍ പി. ഭാര്‍ഗവി, മീനങ്ങാടി മണ്ണ് പര്യഗവേഷണ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍ കെ. …

മുന്‍ നെയ്ത്ത് തൊഴിലാളി അന്തരിച്ചു

കാസര്‍കോട്: മുന്‍ നെയ്ത്തു തൊഴിലാളിയും മുള്ളേരിയ ടൗണില്‍ ദീര്‍ഘകാലം പെട്ടിക്കട നടത്തുകയും ചെയ്തിരുന്ന മുണ്ടോള്‍, അടുക്കയിലെ പി.സി കൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: നളിനി. മക്കള്‍: സുജാത, അജിത്ത്, ശോഭന. മരുമക്കള്‍: അശോക, ബാബു, രാധിക.

60കാരിയെ ബലപ്രയോഗത്തിലൂടെ അറസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സാസ്): 60 വയസ്സുള്ള സ്ത്രീയെ ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു പരിക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഫോര്‍ട്ട് വര്‍ത്ത് പൊലീസ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. മാത്യു ക്രൂഗര്‍ എന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.പൊലീസുമായുള്ള ആശയവിനിമയങ്ങള്‍ റെക്കോര്‍ഡ് ചെയ്തു തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്യുന്ന കരോലിന്‍ റോഡ്രിഗസും തത്സമയ സ്ട്രീമിംഗില്‍ ആ രംഗത്തുണ്ടായിരുന്നു.ബോഡി ക്യാമറ ഫൂട്ടേജില്‍ ഉദ്യോഗസ്ഥന്‍ പട്രോളിംഗ് കാറില്‍ നിന്ന് പുറത്തിറങ്ങുന്നതും റോഡ്രിഗസിനെ അഭിസംബോധന ചെയ്ത് ‘കരോലിന ഞങ്ങള്‍ തിരക്കിലാണ്’ എന്ന് പറയുന്നത് കാണിച്ചു. സെക്കന്‍ഡുകള്‍ക്ക് ശേഷം, …

റിച്ചാര്‍ഡ്‌സണ്‍ സയോണ്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ സര്‍വീസ് വെള്ളിയാഴ്ച

റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്): റിച്ചാര്‍ഡ്‌സണ്‍ സയോണ്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍ വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഗാനശുശ്രുഷ, വിവിധ ഭാഷകളില്‍ ഗാനാലാപനം എന്നിവ ഉണ്ടായിരിക്കും. പാസ്റ്റര്‍ റവ. ജസ്റ്റിന്‍ ബാബു ക്രിസ്മസ് സന്ദേശം നല്‍കും. വിവിധ മത്സരങ്ങള്‍, ലഘു ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. സംഗീത സാന്ദ്രവും ചൈതന്യ സമൃദ്ധവുമായ കരോള്‍ സായാഹ്നത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ മുഴുവനാളുകളോടും അഭ്യര്‍ത്ഥിച്ചു.

സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേരെ വെടിവച്ചു കൊന്നയാളെ വിഷം കുത്തിവച്ചു കൊന്നു; 15 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാനയിലെ ആദ്യവധശിക്ഷ

-പി.പി ചെറിയാന്‍ മിഷിഗണ്‍സിറ്റി, ഇന്‍ഡ്യാന: സഹോദരങ്ങളുള്‍പ്പെടെ നാലു പേരെ വെടിവെച്ചു കൊന്നയാളെ ബുധനാഴ്ച പുലര്‍ച്ചെ മാരകവിഷം കുത്തിവച്ചു വധിച്ചു. 15 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാനയില്‍ നടക്കുന്ന ആദ്യ വധശിക്ഷയാണിത്.കൊല്ലപ്പെട്ട നാലുപേര്‍ തന്നെ കുറിച്ചു സംസാരിക്കുന്നതു കേട്ടു പ്രകോപിതനായ ജോസഫ് കോര്‍കോറന്‍ (49) സഹോദരനെയും അയാളുടെ രണ്ടു സുഹൃത്തുക്കളെയും സഹോദരിയുടെ പ്രതിശ്രുത വരനെയുമാണ് വെടിവച്ചു കൊന്നത്. 1997 ജുലൈ 26നായിരുന്നു കൂട്ടക്കൊലപാതകം. വധശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ടു കോര്‍കോറന്റെ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി 25 വര്‍ഷത്തിനിടയില്‍ ഇന്‍ഡ്യാന സുപ്രിം കോടതി ഏഴു തവണയും …

നാടന്‍പാട്ട് കലാകാരന്‍ ചോമ അന്തരിച്ചു

കാസര്‍കോട്: നാടന്‍പാട്ടു കലാകാരന്‍ പെര്‍ള, കാട്ടുകുക്കെയിലെ പെര്‍ളത്തടുക്ക ചോമ (90) അന്തരിച്ചു. പാമ്പുകളുടെ അസ്ഥികള്‍ ഉപയോഗിച്ച് ഗോത്ര സംഗീതോപകരണം നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു ഇദ്ദേഹം.ഭാര്യ: കമല. മക്കള്‍: ശ്രീധര, ബാബു, ലളിത, ജയന്തി, ഉമേശ, രവി, സുമതി, സുനിത. മരുമക്കള്‍: സീത, ശാരദ, ഗുരുവ, മഹേഷ്, പത്മനാഭ.

പത്തുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ജനനേന്ദ്രിയത്തില്‍ ഇരുമ്പുകമ്പി കൊണ്ട് മുറിവേല്‍പ്പിച്ചു; പ്രതി പിടിയില്‍, സംഭവം ഗുജറാത്തില്‍

അഹമ്മദാബാദ്: പത്തുവയസ്സുകാരിയെ ലൈംഗികപീഡനത്തിനു ഇരയാക്കിയ ശേഷം ഇരുമ്പു കമ്പി കൊണ്ട് ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സ്വദേശിയായ വിജയ് പാസ്വാന്‍ എന്നയാളെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.ബറൂച്ചിയിലെ ജഗാഡിയ വ്യവസായ മേഖലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അറസ്റ്റിലായ വിജയ് പാസ്വാന്‍ പീഡനത്തിനു ഇരയായ പത്തുവയസ്സുകാരിയുടെ പിതാവ് നടത്തുന്ന ഫാക്ടറിയിലെ തൊഴിലാളിയാണ്. ഫാക്ടറിയോട് ചേര്‍ന്നുളള കെട്ടിടത്തിലാണ് പ്രതി താമസിച്ചിരുന്നത്.വീടിനു സമീപത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി സമീപത്തെ …

ഇന്ത്യന്‍ വംശജന്‍ മെഹ്താബ് സന്ധു ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി

-പി പി ചെറിയാന്‍ സാക്രമെന്റോ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലുടനീളമുള്ള 11 സുപ്പീരിയര്‍ കോടതി ജഡ്ജിമാരെ നിയമിച്ചു കൊണ്ടു ഉത്തരവിട്ടു. ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ മെഹ്താബ് സന്ധുവിനെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗ്യാവിന്‍ ന്യൂസോം നിയമിച്ചു.2022 മുതല്‍, സുപ്പീരിയര്‍ കോടതിയില്‍ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറാണ് ഇദ്ദേഹം. സിറ്റി ഓഫ് അനാഹൈം അസിസ്റ്റന്റ് സിറ്റി അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതല്‍ 2021 വരെ, സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്നു.

ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ കാമ്പസില്‍ വെടിവെയ്പ്; മൂന്ന് മരണം, ആറ് പേര്‍ക്ക് പരിക്ക്, രണ്ട് വിദ്യാര്‍ത്ഥികള്‍ ഗുരുതരനിലയില്‍

-പി പി ചെറിയാന്‍ വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിനില്‍ മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍ സ്‌കൂള്‍ കാമ്പസിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു.ഒരു അധ്യാപികയും കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.സ്‌കൂളിലെ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. വെടിവച്ച വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി.മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റു, രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്, ഒരു അധ്യാപകനും മറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും നിസ്സാര പരിക്കുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.കൊല്ലപ്പെട്ടവരില്‍ ആരുടെയും പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അക്രമിയായ വിദ്യാര്‍ത്ഥിനിയെക്കുറിച്ചുള്ള …

മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ക്രിസ്മസ് ആഘോഷം 21 മുതല്‍

-പി പി ചെറിയാന്‍ മെക്കിനി(ഡാളസ്):അമേരിക്കന്‍ ഐക്യനാടുകളില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡാലസിനടുത്തെ മെക്കിനിയിലെ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക ക്രിസ്മസ് ആഘോഷം 21ന് ആരംഭിക്കും. ഇടവക മെത്രാപ്പോലീത്ത തോമസ് മാര്‍ ഇവാനിയോസ് നേതൃത്വം നല്‍കും.21നു വൈകിട്ട് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് മിറക്കിള്‍സ് ഓഫ് ക്രിസ്മസ് പരിപാടിയും ഉണ്ടാവും. 24നു വൈകിട്ട് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ക്രിസ്മസ് സന്ദേശവും. 25ന് രാവിലെ അഞ്ചുമണിക്ക് നമസ്‌കാരം തുടര്‍ന്ന് തീ ജ്വാലയുടെ ശുശ്രൂഷ,പ്രഭാത നമസ്‌കാരം വിശുദ്ധ കുര്‍ബ്ബാന സ്ലീബ ആഘോഷം എന്നിവയുണ്ടാവും. ഇടവക മെത്രാപ്പോലീത്ത പ്രധാന …

എരിഞ്ഞിപ്പുഴയില്‍ കാട്ടുപന്നിയെ പുലി കൊന്ന നിലയില്‍; ജഡം കാണപ്പെട്ടത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍

കാസര്‍കോട്: പുലിഭീതി തുടരുന്നതിനിടയില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. എരിഞ്ഞിപ്പുഴയുടെ തെക്കുഭാഗത്തു രാഘവന്‍ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് പന്നിയുടെ ജഡം കാണപ്പെട്ടത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇരു ചെവികളും കടിച്ചുമുറിച്ച നിലയിലാണ്.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാണ്ടിയില്‍ നിന്നു ഫോറസ്റ്റ് അധികൃതര്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം ജഡം സ്ഥലത്തു തന്നെ കുഴിച്ചിട്ടു.തിങ്കളാഴ്ച രാത്രി 8.30 മണിയോടെ കൊട്ടംകുഴിയില്‍ രാധാകൃഷ്ണന്‍ എന്ന ആളുടെ വീട്ടുമുറ്റത്തും പുലി എത്തിയിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന നായയെ പിടികൂടാനാണ് പുലിയെത്തിയത്. എന്നാല്‍ പുലിയെ കണ്ട …

നിയന്ത്രണം തെറ്റിയ ലോറി മറിഞ്ഞു രണ്ടു യുവ എഞ്ചിനീയര്‍മാരും കമ്പ്യൂട്ടര്‍ ഓപ്പറേറ്ററും മരിച്ചു

ബംഗ്‌ളൂരു: പൊതുമരാമത്ത് ക്യാമ്പിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് എഞ്ചിനീയര്‍മാരടക്കം മൂന്നു പേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് അപകടം. ജലസേചന വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയര്‍മാരായ സര്‍ജാപൂരിലെ മല്ലികാര്‍ജ്ജുന (29), രാംപൂരിലെ ശിവരാജ് (28), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ മെഹബൂബ് (30) എന്നിവരാണ് മരിച്ചത്. റായ്ച്ചൂരില്‍ നിന്നു സിദ്ധന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ദുരന്തത്തിന് ഇടയാക്കിയത്. അമിത വേഗമാണ് അപകടകാരണമെന്നാണ് സംശയം. സിദ്ധന്നൂര്‍ പൊലീസ് കേസെടുത്തു.

ഓടിക്കൊണ്ടിരുന്ന ബസിനകത്ത് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ശ്രീകണ്ഠാപുരം, വളക്കൈ, കിരാത്ത്ചിറയില്‍ ഹൗസില്‍ എം വിപിനെ(29)യാണ് ശ്രീകണ്ഠാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പില്‍ നിന്നു ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്ന പൈസക്കരി സ്വദേശി അഭിലാഷി(29)നാണ് കുത്തേറ്റത്. യാത്രക്കാര്‍ കത്തി പിടിച്ചു വാങ്ങുന്നതിനിടയില്‍ വിപിനും പരിക്കേറ്റിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിപിന്‍ ആശുപത്രി വിട്ട ഉടനെയാണ് അറസ്റ്റു ചെയ്തത്. സാരമായി …

ആലൂര്‍, അടുക്കത്തില്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: മുളിയാര്‍, ആലൂര്‍, ആല്‍നടുക്കം പള്ളിക്കു സമീപത്തെ അടുക്കത്തില്‍ ഖാദര്‍ (68) അന്തരിച്ചു. ആലൂര്‍ മുഹമ്മദ്-അടുക്കത്തില്‍ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് കുഞ്ഞി, കലാം, അബ്ദുല്‍ റഹിം, അര്‍ഷാദ്, സമീറ, ബുഷ്‌റ, കുബ്‌റ. സഹോദരങ്ങള്‍ അടുക്കത്തില്‍ അഹ്‌മ്മദ്, അടുക്കത്തില്‍ അബ്ദുല്ല, ഖദീജ. ഖബറടക്കം ആല്‍നടുക്കം പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.

അമിത രക്തസ്രാവം: യുവതി മരിച്ചു

കാസര്‍കോട്: മുള്ളേരിയ, മൗവ്വാര്‍, മല്ലമൂലയിലെ സന്തോഷിന്റെ ഭാര്യ ബി. സുമിത്ര (32) അമിത രക്തസ്രാവം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.മാന്യ, കന്യപ്പാടി, ബടഗമൂലയിലെ പരേതനായ കൃഷ്ണമണിയാണി-കുസുമാവതി ദമ്പതികളുടെ മകളാണ്. മക്കള്‍: ധനേഷ്, ആദര്‍ശ്, അഖിലേഷ്, ആതിര. ഏക സഹോദരി ശുഭ. സുമിത്രയുടെ ആകസ്മിക മരണം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

വികസന സന്ദേശവുമായി സര്‍ക്കാര്‍; ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് താഴുവീഴുന്നു

മഞ്ചേശ്വരം: നാട്ടുമ്പുറങ്ങള്‍ക്കു വികസനത്തിന്റെ ഗുണഫലങ്ങള്‍ വേഗമെത്തിക്കുന്നതിനു പ്രസ്താവനകളും പൊതുജനസമ്പര്‍ക്ക പരിപാടികളും അതിവേഗം തുടര്‍ന്നു കൊണ്ടിരിക്കെ സംസ്ഥാനത്തെ അതിര്‍ത്തി പഞ്ചായത്തായ വൊര്‍ക്കാടിയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസിനു താഴിട്ടു. ഗ്രാമീണര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ മുഴുവന്‍ നടത്തിപ്പു ചുമതലയുള്ള ഓഫീസാണിത്. ഈ ഓഫീസില്‍ രണ്ടു ഗ്രാമസേവകരായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ രണ്ടുപേരെയും നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതോടെ അതിദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറ്റൊരു പഞ്ചായത്തിലെ ഗ്രാമസേവകനെ വൊര്‍ക്കാടിയിലെ രണ്ടു ഗ്രാമസേവകര്‍ ചെയ്തിരുന്ന ജോലിയുടെ താല്‍ക്കാലിക …

15,000 ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് ഈ വര്‍ഷം മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ: മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: ലൈബ്രേറിയന്മാര്‍ ഉള്‍പ്പെടുന്ന 15,000 ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് ഈ വര്‍ഷം മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചു. വിദ്യാനഗര്‍, ഉദയഗിരിയില്‍ ലൈബ്രറി കൗണ്‍സില്‍ പരിശീലന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിജ്ഞാനത്തിന്റെ വലിയ ഭണ്ഡാരങ്ങളെന്നു വിശേഷിപ്പിക്കുന്ന പലയിടങ്ങളിലും സാധാരണക്കാരനു ഇപ്പോഴും പ്രവേശനമില്ലാത്ത സ്ഥിതിയാണ്. അതു പരിശോധിക്കപ്പെടേണ്ടതുണ്ട്. ലൈബ്രറികള്‍ കാലത്തിനു അനുസരിച്ച് നവീകരിക്കപ്പെടേണ്ടതുണ്ട്. ചില്ല് അലമാരയിലെ അറിവുകള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കാന്‍ ഗ്രന്ഥശാലകള്‍ക്കു കഴിയണം.സമൂഹത്തില്‍ അനൗപചാരിക സര്‍വ്വകലാശാലകളുടെ പങ്കു വഹിക്കുന്നവയാണ് …

ടെക്കിയുടെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍

ബംഗ്‌ളൂരു: ബംഗ്‌ളൂരു, മര്‍ട്ടയില്‍ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സുഭാഷിന്റെ ഭാര്യ നിഖിത സിംഘാനിയ, മാതാവ് നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു ബംഗ്‌ളൂരു സിറ്റി പൊലീസ് അറസ്റ്റു ചെയ്തത്.അതുല്‍ സുഭാഷിന്റെ ഭാര്യ നിഖിത നേരത്തെ വേര്‍പിരിഞ്ഞിരുന്നു. അതുലിന്റെ ആത്മഹത്യാ കേസ് രാജ്യവ്യാപകമായി വലിയ വാര്‍ത്തയാവുകയും നീതി ലഭിക്കണമെന്നു ആവശ്യപ്പെട്ട് നിരവധി ആളുകള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ആത്മഹത്യയെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും …