പല്ലിക്ക് വസ്ത്രം തയ്പ്പിച്ച് അണിയിച്ചൊരുക്കി വാര്‍ത്തകളില്‍ ഇടം നേടി യുവാവ്; കുര്‍ത്തയുടെ വില കേട്ടാല്‍ ഞെട്ടും

മുംബൈ: പല്ലിക്ക് വസ്ത്രം തയ്പ്പിച്ച് അണിയിച്ചൊരുക്കി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഒരു യുവാവ്. ഷോക്ക് പിക്‌സെല്‍ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുള്ള ഗന്ധര്‍വ് എന്ന യുവാവാണ് പല്ലിക്ക് വേണ്ടി മനോഹരമായ കുര്‍ത്ത തയ്പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗന്ധര്‍വ് ഇക്കാര്യം അറിയിച്ചത്. ഇത് തന്റെ വരുമാനമാര്‍ഗ്ഗമാക്കാന്‍ ആലോചിക്കുന്നതായി ഗന്ധര്‍വ് പറയുന്നുണ്ട്. എന്നാല്‍ വീഡിയോ എഐയാണെന്നാണ് അത് കണ്ടവര്‍ പറയുന്നത്. യുവാവ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ ബയോയില്‍ എഐ വീഡിയോ ഉള്ളടക്ക സൃഷ്ടാവാണെന്ന് സ്വയം പറയുന്നുണ്ടെന്നും ഇവര്‍ വാദിക്കുന്നു. കുര്‍ത്ത …

ആശകൾ ആയിരവുമായി അച്ഛനും മകനും പ്രേക്ഷകരിലേക്ക് ; ജയറാം – കാളിദാസ് ജയറാം ചിത്രം” ആശകൾ ആയിരം ” ഫെബ്രു: 6 ന് തിയേറ്ററുകളിൽ

തിരുവനന്തപുരം: ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരം ഫെബ്രു: 6 ന് തിയേറ്ററുകളിൽ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ജയറാം, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.ചിത്രത്തിൻറെ ഗ്ലിമ്സ് വീഡിയോ റിലീസായി. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരത്തിന്റെ സംവിധായകൻ . ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റിവ് ഡയറക്‌ടർ ആയിരുന്നു..അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും …

സിപിഎം നേതാവിനെതിരായ ബലാത്സംഗ കേസ്; കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കാസര്‍കോട്: സിപിഎം നേതാവിന് എതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയില്‍ നിന്നു കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. പരാതിക്കാരിയില്‍ നിന്നു കാസര്‍കോട് വനിതാ സ്‌റ്റേഷനിലെ എസ്‌ഐ കെ. അജിത പരാതിയെ കുറിച്ച് ചോദിച്ചറിഞ്ഞ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം വൈദ്യ പരിശോധനയ്ക്ക് വിധേയയാകണമെന്ന പൊലീസിന്റെ ആവശ്യത്തോട് പരാതിക്കാരിയായ വീട്ടമ്മ അനുകൂലമായ പ്രതികരണം നടത്തിയില്ലെന്നാണ് സൂചന. സിപിഎം മുന്‍ കുമ്പള ഏരിയാ സെക്രട്ടറിയും നിലവില്‍ എന്‍മകജെ പഞ്ചായത്തംഗവും ഇച്ചിലംപാടി സ്‌കൂള്‍ അധ്യാപകനുമാണ് കേസിലെ പ്രതിയായ സുധാകരന്‍. 1995 മുതല്‍ തന്നെ …

നീലേശ്വരം, ചോയ്യങ്കോട് വീട്ടിനകത്ത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചോയ്യങ്കോട്ട് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൃഷ്ണന്‍ (68) എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചയോടെ വീട്ടിനകത്ത് കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം ഉള്ളതായി സംശയിക്കുന്നു. പുറത്തു കാണാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ വീട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

ഒരുകൂട്ടം യുവാക്കള്‍ സ്ത്രീയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്ത് പൊലീസ്

ഭോപ്പാല്‍: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ഒരുകൂട്ടം യുവാക്കള്‍ സ്ത്രീയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ജബാല്‍പൂരില്‍ കഴിഞ്ഞദിവസമാണ് സംഭവം.രേഖ എന്ന യുവതിയുടെ വീടാണ് ആക്രമിക്കപ്പെട്ടതെന്നും ഇവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഒരു കൂട്ടം ആളുകള്‍ രാത്രിയില്‍ കല്ലും വടികളുമായെത്തി യുവതിയുടെ വീട് അക്രമിക്കുകയും ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതായും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ …

വിമാനത്തില്‍ ഉറങ്ങിപ്പോയ യാത്രക്കാരന്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് ജീവനക്കാരുടെ വൈകാരിക സര്‍പ്രൈസ്; വൈറലായി ‘കുഷിന്റെ’ കുറിപ്പ്

മുംബൈ: വിമാനയാത്രയ്ക്കിടെയുള്ള ഉറക്കം യാത്രക്കാരുടെ പൊതുവെയുള്ള ശീലമാണ്. എന്നാല്‍ പലരും ഉറക്കം വരുന്നുണ്ടെങ്കിലും വെറുതെ പോലും കണ്ണടയ്ക്കാന്‍ ഇഷ്ടപ്പെടാറില്ല. വിമാനത്തില്‍ നിന്നും കിട്ടുന്ന ഭക്ഷണം നഷ്ടമാകുമോ എന്ന ചിന്തയാണ് അതിന് കാരണം. അടുത്തിടെ, ഒരു എക്‌സ് ഉപയോക്താവ് ആകാശ എയര്‍ വിമാനത്തില്‍ ഉറങ്ങുകയും ജീവനക്കാര്‍ വിതരണം ചെയ്ത ഭക്ഷണം നഷ്ടപ്പെടുത്തുകയും ചെയ്തപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് തന്റെ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റ് വളരെയധികം ശ്രദ്ധ നേടുകയും നിരവധി ഹൃദയങ്ങളെ കീഴടക്കുകയും ചെയ്തു. യാത്രയില്‍ താന്‍ ഉറങ്ങിപ്പോയിട്ടും ഉണര്‍ന്നപ്പോള്‍ …

കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷികോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റം: ഇനി ഏഴു ദിവസക്കാലം കുമ്പളയില്‍ ഉത്സവമേളം

കുമ്പള: കുമ്പളയില്‍ ഇനി ഒരാഴ്ചക്കാലം ഉത്സവമേളം. കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര വാര്‍ഷികോത്സവത്തിന്രാവിലെ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറി. കുമ്പള നഗരം ഭക്തജനങ്ങളെക്കൊണ്ട് നിറയും. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രശസ്തമായ കുമ്പള വെടിക്കെട്ട് ഉത്സവം 17നാണ്.ആഘോഷത്തോടെനുബന്ധിച്ചു ക്ഷേത്ര സന്നിധിയില്‍ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് കൊടിയേറ്റത്തോടെ ആരംഭിച്ച മഹോത്സവത്തോടനുബന്ധിച്ച് കലവറ ഘോഷയാത്ര, തുലാഭാരസേവ, മഹാപൂജ, നിത്യശീവേലി, അന്നദാനം തുടങ്ങിയവ ഉണ്ട്.ദേലംപാടി ഗണേശ തന്ത്രി ഉത്സവചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ദിവസവും വിവിധ വൈദിക- ധാര്‍മിക- സാംസ്‌കാരിക പരിപാടികള്‍ …

സംസ്ഥാന ബജറ്റ് ജനുവരി 29 ന് അവതരിപ്പിക്കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ജനുവരി 29ന് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനം 20ന് നടക്കും. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ട്. പ്രിവിലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കില്‍ നിയമസഭാംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ പരാതി …

ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു; വിവാഹം ഫെബ്രുവരിയില്‍?

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും കാമുകി സോഫി ഷൈനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. ‘പങ്കിട്ട പുഞ്ചിരികളില്‍ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ചു ജീവിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍, ഞങ്ങളുടെ വിവാഹനിശ്ചയത്തിന് ലഭിച്ച സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും എല്ലാ ആശംസകള്‍ക്കും നന്ദി – ശിഖര്‍ & സോഫി’- എന്നാണ് ഇരുവരും കുറിച്ചത്. വിവാഹനിശ്ചയ മോതിരങ്ങള്‍ ധരിച്ചിരിക്കുന്ന ഒരു ഫോട്ടോയും ഇരുവരും പങ്കുവച്ചിട്ടുണ്ട്. നിരവധി …

റോഡ് മുറിച്ചു കടക്കവേ ഓട്ടോയിടിച്ച് പരിക്കേറ്റ നാട്ടക്കല്‍ സ്വദേശി മരിച്ചു

കാസര്‍കോട്: ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ ആള്‍ മരിച്ചു. വെള്ളരിക്കുണ്ട്, നാട്ടക്കല്ലിലെ കൊച്ചാങ്കന്‍ വീട്ടില്‍ അജയന്‍ (58)ആണ് ബുധനാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ പുന്നക്കുന്നിലാണ് അപകടം. ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വെള്ളരിക്കുണ്ട് ഭാഗത്ത് നിന്നും എത്തിയ ഓട്ടോ റിക്ഷ ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അജയനെ ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സുഭദ്ര. മക്കള്‍: അഭിജിത്ത് (ദുബായ്), സജിത്ത്.

ലഹരിക്കേസില്‍ പിടിയിലായി ജയിലില്‍ കഴിഞ്ഞ് പുറത്തിറങ്ങി; കണ്ണൂരില്‍ പൊങ്ങിയ യുവതി മെത്താഫെറ്റമിനുമായി അറസ്റ്റില്‍

കണ്ണൂര്‍: ലഹരിക്കേസില്‍ അറസ്റ്റിലായി ഗോവയിലെ ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ യുവതി മെത്തഫെറ്റമിന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍. കണ്ണൂര്‍, അഞ്ചാം പീടികയിലെ ആലക്കല്‍ ഹൗസില്‍ എ ഷില്‍ന (32)യെ ആണ് പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ ജസീറലിയും സംഘവും പിടികൂടിയത്. ഷില്‍നയില്‍ നിന്നു 0.459 ഗ്രാം മെത്തഫെറ്റമിന്‍ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ പാപ്പിനിശ്ശേരിയില്‍ നടത്തിയ റെയ്ഡിലാണ് ഷില്‍ന പിടിയിലായത്.ലഹരിമരുന്ന് കേസില്‍ ഗോവയിലെ ജയിലിലായിരുന്ന ഷില്‍ന രണ്ടു മാസം മുമ്പാണ് പുറത്തിറങ്ങിയത്. അതിനു …

അറവു ശാലയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ ശ്വാസംമുട്ടി ചത്ത കന്നുകാലികളെ ചാലിങ്കാല്‍ ദേശീയ പാതയോരത്ത് തള്ളിയ നിലയില്‍; നിര്‍ണ്ണായക തെളിവായ നമ്പര്‍ പ്ലേറ്റ് സ്ഥലത്ത് വീണ നിലയില്‍ കണ്ടെടുത്തു

കാസര്‍കോട്: അറവു ശാലയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ ശ്വാസം മുട്ടി ചത്ത രണ്ടു പോത്തുകളുടെയും കാളയുടെയും ജഡങ്ങള്‍ ജനവാസ മേഖലയില്‍ തള്ളിയ നിലയില്‍. ദേശീയപാതയിലെ ചാലിങ്കാല്‍ ഇറക്കത്തില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ജഡങ്ങള്‍ അഴുകി നാറി തുടങ്ങിയ നിലയില്‍ കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10 മണിക്കും ബുധനാഴ്ച പുലര്‍ച്ചെക്കും ഇടയിലുള്ള സമയത്താണ് സംഭവമെന്നു കരുതുന്നു. 10മണിക്ക് ശേഷം പെയ്ത മഴയില്‍ സ്ഥലത്ത് ചെളി രൂപപ്പെട്ടിരുന്നു. ഇതില്‍ വലിയ ലോറിയുടെ ടയര്‍ കടന്നു പോയതിന്റെ അടയാളങ്ങളുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് …

ഇനി യാത്ര സുഖകരം: മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകളൊരുക്കി കെ.എസ്.ആര്‍.ടി.സി

പത്തനംതിട്ട: ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ അയ്യപ്പ ഭക്തര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്ത് കെ.എസ്.ആര്‍.ടി.സി. മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയപ്പ ഭക്തര്‍ക്ക് ദര്‍ശനം കഴിഞ്ഞുള്ള മടക്ക യാത്രക്ക് 1000 ബസുകളാണ് പമ്പയില്‍ ഒരുക്കുന്നത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മടക്ക യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുന്നത്. മകര ജ്യോതി ദര്‍ശനത്തിനുശേഷം തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ എത്തിച്ചേരുന്നതിനും വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ദീരഘദൂര യാത്രയ്ക്കുമായാണ് ബസുകള്‍ ക്രമീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പമ്പ- നിലയ്ക്കല്‍ ചെയിന്‍ …

ടാപ്പിംഗ് ജോലിയില്‍ നിന്നു ഒഴിവാക്കിയ വിരോധം; വീട്ടുവരാന്തയിലേക്ക് അതിക്രമിച്ചു കയറി വയോധികന്റെ ഇരു കാലുകളിലും അടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം ബേഡകം ബീംബുങ്കാലില്‍

കാസര്‍കോട്: അമിത മദ്യപാനത്തിന്റെ പേരില്‍ റബ്ബര്‍ ടാപ്പിംഗ് ജോലിയില്‍ നിന്നു ഒഴിവാക്കിയ വിരോധത്തില്‍ വയോധികനെ ആക്രമിച്ചതായി പരാതി. കരിവേടകം ബീംബുങ്കാല്‍, ഐപ്പന്‍ പറമ്പിലെ ഐകെ ജോസി(73)ന്റെ പരാതിയില്‍ പള്ളക്കാട് ചന്ദ്രന്‍ എന്നയാള്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. ജനുവരി 10ന് വൈകുന്നേരം ഏഴു മണിക്കാണ് കേസിനാസ്പദമായ സംഭവം. ജോസിന്റെ വീട്ടുവരാന്തയിലേക്ക് അതിക്രമിച്ചു കയറിയ ചന്ദ്രന്‍ മണ്‍വട്ടിയുടെ തള്ളകൊണ്ട് ജോസിന്റെ ഇരു കാലുകളിലും അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയിൽ പറഞ്ഞു.

ഉപേക്ഷിച്ച ബാഗില്‍നിന്ന് ലഭിച്ച 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരിച്ച് നല്‍കി ശുചീകരണ തൊഴിലാളി; യുവതിയുടെ സത്യസന്ധതയ്ക്ക് മുഖ്യമന്ത്രി 1 ലക്ഷം രൂപ പാരിതോഷികം നല്‍കി

ചെന്നൈ: റോഡരികില്‍ കിടന്ന ബാഗില്‍നിന്ന് ശുചീകരണ തൊഴിലാളിക്ക് ലഭിച്ച 45 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ശുചീകരണ തൊഴിലാളി പൊലീസിനെ ഏല്‍പ്പിച്ചു. ടി നഗറില്‍ ശുചീകരണ ജോലിക്കാരിയായ പത്മയാണ് ജോലിക്കിടയില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് പോണ്ടിബസാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസിന്റെ അന്വേഷണത്തില്‍ നങ്കനല്ലൂര്‍ സ്വദേശി രമേശിന്റേതാണ് സ്വര്‍ണാഭരണങ്ങളെന്ന് കണ്ടെത്തി. വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ പത്മയുടെ സത്യസന്ധതയെ പ്രകീര്‍ത്തിച്ചു. പത്മയുടെ മാതൃകാപരമായ സത്യസന്ധതയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് …

ക്ലോഡറ്റ് കോൾവിൻ അന്തരിച്ചു;അമേരിക്കയിലെ ബസ് സീറ്റ് വംശീയ വിവേചനത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയ പൗരാവകാശ പോരാളി

പി പി ചെറിയാൻ മോണ്ട്ഗോമറി, അലബാമ: അമേരിക്കയിലെ കറുത്തവർഗക്കാരുടെ പൗരാവകാശ പോരാട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ‘ബസ് ബഹിഷ്കരണ’ സമരത്തിനുതുടക്കമിട്ട ക്ലോഡറ്റ് കോൾവിൻ (86) അന്തരിച്ചു. 1955 മാർച്ചിൽ, അലബാമയിലെ മോണ്ട്ഗോമറിയിൽ വെള്ളക്കാർക്കായി നീക്കിവെച്ച ബസ് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് 15-കാരിയായ ക്ലോഡറ്റ് കോൾവിൻ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രശസ്ത പൗരാവകാശ പ്രവർത്തക റോസ പാർക്സ് ഇതേ കാരണത്താൽ അറസ്റ്റ് ചെയ്യപ്പെടുന്നതിന് 9 മാസം മുൻപായിരുന്നു ഇത്. “ചരിത്രം എന്നെ ആ സീറ്റിൽ ഒട്ടിച്ചു നിർത്തിയിരിക്കുകയായിരുന്നു, അതുകൊണ്ട് എനിക്ക്എ …

രാഹുല്‍ മാങ്കൂട്ടത്തിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി; റൂം ബുക്ക് ചെയ്തത് അതിജീവിതയുടെ പേരില്‍; ഒരുമണിക്കൂറോളം മുറിയില്‍ ചെലവഴിച്ചതായി എംഎല്‍എ

പത്തനംതിട്ട: ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിനെ തിരുവല്ലയിലെ ക്ലബ് സെവന്‍ ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു. പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ അതിരാവിലെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്നും രാഹുലിനെ ഹോട്ടല്‍ മുറിയിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. 15 മിനുട്ട് സംഘം ഹോട്ടലില്‍ ചെലവഴിച്ചു. കഴിഞ്ഞദിവസം കോടതിയില്‍ നിന്ന് പുറത്തുകടന്ന രാഹുലിന് നേരെ കനത്ത പ്രതിഷേധവും ചീമുട്ടയേറും നടന്നിരുന്നു. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന ക്ലബ് സെവന്‍ ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലെത്തിച്ച് പൊലീസ് മഹസ്സര്‍ തയ്യാറാക്കി. …

കുമ്പള ടോള്‍ പ്ലാസ: സമരപന്തൽ രാത്രിയിലും സജീവം; ഖത്തീബുമാര്‍ ഐക്യദാര്‍ഢ്യവുമായെത്തി

കാസര്‍കോട്: കാസര്‍കോട്-മംഗ്‌ളൂരു ദേശീയ പാതയിലെ കുമ്പള ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിനെതിരെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമരം ശക്തമാകുന്നു. ചൊവ്വാഴ്ച രാവില എന്‍എ നെല്ലിക്കുന്ന് എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്തത്. എ.കെ.എം അഷ്‌റഫ് എംഎല്‍എയുടെ നേതൃത്വത്തിലാണ് സമരം തുടരുന്നത്. സമരത്തിനു ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് നൂറു കണക്കിനു പേരാണ് ചൊവ്വാഴ്ച രാത്രി സമരപന്തലില്‍ എത്തിയത്. പന്തം കൊളുത്തിയും വാദ്യ മേളങ്ങളുമായാണ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിരവധി സമരപന്തലില്‍ എത്തിയത്.ബുധനാഴ്ച രാവിലെ മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഖത്തീബുമാര്‍ …