അമിത രക്തസ്രാവം: യുവതി മരിച്ചു

കാസര്‍കോട്: മുള്ളേരിയ, മൗവ്വാര്‍, മല്ലമൂലയിലെ സന്തോഷിന്റെ ഭാര്യ ബി. സുമിത്ര (32) അമിത രക്തസ്രാവം മൂലം മരിച്ചു. ചൊവ്വാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷമാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മാന്യ, കന്യപ്പാടി, ബടഗമൂലയിലെ പരേതനായ കൃഷ്ണമണിയാണി-കുസുമാവതി ദമ്പതികളുടെ മകളാണ്. മക്കള്‍: ധനേഷ്, ആദര്‍ശ്, അഖിലേഷ്, ആതിര. ഏക സഹോദരി ശുഭ. സുമിത്രയുടെ ആകസ്മിക മരണം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page