കശ്മീരിലെ സ്കൂളുകളെ ലക്ഷ്യമിട്ട് പാക്കിസ്താൻ: ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സ്കൂളിനു നേരെ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു. രക്ഷിതാക്കൾക്ക് പരിക്കേറ്റു . ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഷെൽ സ്കൂളിനു തൊട്ടുപിന്നിൽ പതിക്കുകയായിരുന്നു. തൊട്ടടുത്ത ഷെൽ സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിലും പതിച്ചു. ഇതോടെ പ്രദേശവാസികൾ സ്കൂളിലെ ഭൂഗർഭ ഹാളിൽ അഭയം തേടുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആരാധനാലയങ്ങളും സ്കൂളുകളും ലക്ഷ്യമിട്ടാണ് പാക്കിസ്താൻ അക്രമണം നടത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി …