500,000 കുടിയേറ്റക്കാരുടെ പദവി റദ്ദാക്കണമെന്ന് സുപ്രീം കോടതിയോട് ട്രംപ്

-പി പി ചെറിയാൻ

വാഷിങ്ടൺ :”മാനുഷിക” കാരണങ്ങളാൽ അര ദശലക്ഷത്തിലധികം കുടിയേറ്റക്കാർക്ക് യുഎസിൽ നിയമപരമായി പ്രവേശിക്കാനും താമസിക്കാനും അനുവദിച്ച ബൈഡൻ ഭരണ പരിഷ്‌കാരം അവസാനിപ്പിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ട്രംപ് ഭരണകൂടം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു

ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്കുള്ള “പരോൾ” പരിപാടി അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടത്തെ തടയുന്ന കീഴ്‌ക്കോടതി ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു സോളിസിറ്റർ ജനറൽ ജോൺ സോവർ വ്യാഴാഴ്ച അടിയന്തര അപ്പീൽ നൽകി.

കഴിഞ്ഞ മാസം ബോസ്റ്റണിലെ ഒരു ഫെഡറൽ ജഡ്ജി, കുടിയേറ്റക്കാർക്ക് യുഎസിലെ നിയമപരമായ പദവി റദ്ദാക്കുന്നതിന് മുമ്പ്, പരാതിക്കാർക്കു അവലോകനത്തിന് അർഹതയുണ്ടെന്ന് വിധിച്ചത് തെറ്റാണെന്ന് സോവർ വാദിച്ചു .

ദേശീയ കുടിയേറ്റ നയങ്ങളുടെ നിയമസാധുതയെക്കുറിച്ച് ജില്ലാ കോടതി ജഡ്ജിമാർ വിധികൾ പുറപ്പെടുവിക്കുന്ന പ്രവണത തിരുത്താൻ” സോവർ ജഡ്ജിമാരോട് ആവശ്യപ്പെട്ടു.

യുഎസ് മണ്ണിൽ ജനിക്കുന്ന ചില കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള ട്രംപിന്റെ ശ്രമത്തിനെതിരെയുള്ള നിരവധി വിധിന്യായങ്ങൾക്കെതിരെ നിയമ നടപടികൾ തുടരുകയാണ്.. ജന്മാവകാശ പൗരത്വ പ്രശ്നം പരിഹരിക്കാൻ അവർ ഉദ്ദേശിക്കുന്നുണ്ടോ അതോ നയത്തിനെതിരെ രാജ്യവ്യാപകമായി നിരോധനാജ്ഞ പുറപ്പെടുവിക്കുന്ന കേസുകളിലെ ജഡ്ജിമാരോടുള്ള ഭരണകൂടത്തിന്റെ എതിർപ്പുകൾ മാത്രമാണോ അവർ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, അടുത്ത ആഴ്ച അസാധാരണമായ ഒരു വാക്കാലുള്ള വാദ സെഷനിൽ ഭരണകൂടം ആ കേസുകൾ പരിഗണിക്കുന്നുണ്ട് .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page