റീല്‍ ചിത്രീകരണം: ചുവന്ന ലൈറ്റടിച്ചു റെഡ് സിഗ്നല്‍ കാണിച്ചു; ഓഖ എക്‌സ്പ്രസ് നിറുത്തിച്ച രണ്ടു പ്ലസ്ടു വിദ്യാര്‍ത്ഥികളെ സാഹസികമായി പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: അപകടകരമായ രീതിയില്‍ ട്രെയിന്‍ തടഞ്ഞതിനും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും രണ്ടു പ്ലസ്ടു വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്തു.തലശ്ശേരിക്കും മാഹിക്കുമിടയിലുള്ള ട്രാക്കിലായിരുന്നു വിദ്യാര്‍ത്ഥികളുടെ തമാശ എന്നു പറയുന്നു. റീല്‍ ചിത്രീകരിക്കുന്നതിനു അമിത വേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്നു ട്രെയിനു ചുവപ്പു ലൈറ്റു കാണിക്കുകയും ചുവപ്പു സിഗ്നല്‍ കണ്ട ലോക്കോപൈലറ്റ് ട്രെയിന്‍ സഡന്‍ ബ്രേക്ക് ചെയ്തു നിറുത്തുകയുമായിരുന്നു. ട്രെയിന്‍ നിന്നുടനെ ക്യാമറയുമായി റീല്‍ ചിത്രീകരണം ആരംഭിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് അതിസാഹസികമായി പിടിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

17 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തി

ബംഗ്ലാദേശ്: 17 വര്‍ഷത്തെ വിദേശവാസത്തിന് ശേഷം മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തി. റഹ്‌മാനെയും കുടുംബത്തെയും ധാക്ക വിമാനത്താവളത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അനുയായികള്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്വീകരിച്ചു. റോഡിലൂടെ സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് വാഹനം ഏര്‍പ്പെടുത്തിയിരുന്നു. മാസങ്ങളായി മാതാവ് ഖാലിദ സിയ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇതാണ് അടിയന്തരമായി നാട്ടിലെത്താനുള്ള കാരണമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. താരിഖ് നാട്ടിലെത്തുന്നതു പ്രമാണിച്ച് അതീവ …

ക്രിസ്തുമസ് ആഘോഷിക്കാന്‍ കണ്ണൂരിലെത്തിയ വിദേശവനിതയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം; കാലില്‍ കടിയേറ്റ യുവതി ചികിത്സ തേടി

കണ്ണൂര്‍: ക്രിസ്തുമസ് ആഘോഷിക്കാന്‍ കണ്ണൂരിലെത്തിയ വിദേശവനിതയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ഇറ്റലി സ്വദേശിനി ജസീക്ക സെറീന അലക്‌സാണ്ടറിന്(26) നേരെ പയ്യാമ്പലം ബീച്ചിലാണ് ആക്രമണം ഉണ്ടായത്. സ്ഥലത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന പിങ്ക് പൊലീസ് യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഒന്നരമാസം മുന്‍പാണ് ജസീക്ക സെറീന ബെംഗളൂരുവിലെത്തിയത്. ക്രിസ്തുമസ് ആഘോഷത്തിനായി ചൊവ്വാഴ്ചയാണ് യുവതി കണ്ണൂരിലെത്തിയത്.

ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി: 2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയില്‍ പരാതിപ്പെട്ടു. കേസിലെ പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. വിചാരണക്കോടതി വിധിക്കെതിരെ കുല്‍ദീപ് നല്‍കിയ അപ്പീലില്‍ തീരുമാനമാകുന്നതുവരെ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കുകയും ചെയ്തു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേസ് അന്വേഷിച്ച സിബിഐ യും വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ സുപ്രീംകോടതിയില്‍ …

‘പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തി; പരിശോധനയ്ക്കിടെ ഗര്‍ഭിണിയായ ഡോക്ടര്‍ക്ക് നേരെ യുവാക്കളുടെ കയ്യേറ്റം’

തിരുവല്ല: ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ യുവാക്കള്‍ ഗര്‍ഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പരാതി. പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലെത്തിയ മൂന്നംഗ സംഘമാണ് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം നടത്തിയത്. ഇരവിപേരൂര്‍ സെന്റ് മേരിസ് മിഷന്‍ ആശുപത്രിയിലെ ഡോ.ജസ്റ്റിക്ക് നേരെയാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. കൈയുടെ പരുക്ക് ഗുരുതരമാണെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം സര്‍ജനെ കാണിക്കണമെന്നും പറഞ്ഞതോടെയാണ് തനിക്ക് നേരെ അസഭ്യവര്‍ഷവും ആക്രമണവും നടന്നതെന്ന് ഡോക്ടര്‍ പരാതിപ്പെട്ടു. പരുക്കേറ്റ യുവാവ് ഡോക്ടര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് പുരുഷ …

സ്‌നേഹദൂതുമായി തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി; ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിച്ചു

കാസര്‍കോട്: യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഹ്ലാദപൂര്‍വ്വം ആഘോഷിച്ചു.ഇരുപത്തഞ്ചു ദിവസത്തെ വ്രതാനുഷ്ഠാനവും ദാനധര്‍മ്മങ്ങളും നടത്തിയാണ് വിശ്വാസികള്‍ ക്രിസ്തുമസിനെ സന്തോഷത്തോടെ എതിരേറ്റത്. ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലികളും തീജ്വാല ശുശ്രൂഷയും പ്രദക്ഷിണവും നടന്നു. വിവിധ സഭകളില്‍ ആദരണീയരായ വൈദികന്മാര്‍ നേതൃത്വം നല്‍കി.

വി.വി രാജേഷ് തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സംബന്ധിച്ച് ധാരണയായി. ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയുള്ള വിവി രാജേഷിനാണ് തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറാകാനുള്ള അവസരം കൈവന്നത്.മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ പേരും മേയര്‍ സ്ഥാനത്തേക്ക് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ശ്രീലേഖയുമായി ബിജെപി നേതൃത്വം ചര്‍ച്ച നടത്തുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വിജയസാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്തതായുമാണ് സൂചന.

മാതാവ് മരിച്ച് ഒരു മാസം തികയും മുമ്പെ മകളും വിടവാങ്ങി

കാസര്‍കോട്: മാതാവ് മരിച്ച് ഒരു മാസം തികയും മുമ്പെ മകളും മരിച്ചു. ഉദുമ, മാങ്ങാട്ടെ പരേതരായ എം. ഗോപാലന്‍-എം. ജാനകി ദമ്പതികളുടെ മകളും നെല്ലിയടുക്കം തറവാട്ടിലെ നാരായണന്റെ ഭാര്യയുമായ പുഷ്പലത(51)യാണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.പുഷ്പലതയുടെ മാതാവ് ജാനകി (75) നവംബര്‍ 26ന് ആണ് മരിച്ചത്. പുഷ്പലതയുടെ മക്കള്‍: നീലിമ, നിഖില്‍. മരുമകന്‍: നിധീഷ് കുന്നൂച്ചി. സഹോദരങ്ങള്‍: എം മധുസൂദനന്‍, സുഗന്ധി, സുരേഷ് എം.ജി.

ഏഴടി ഉയരം, 5 ക്വിന്റല്‍ ഭാരം; കര്‍ണാടക ശൈലിയിലുള്ള വജ്രങ്ങള്‍ പതിച്ച രാമവിഗ്രഹം അയോധ്യയില്‍ പ്രതിഷ്ഠയ്ക്ക്

ന്യൂഡല്‍ഹി: ഉഡുപ്പിയില്‍ നിര്‍മ്മിച്ച കര്‍ണാടക ശൈലിയിലുള്ള ശ്രീരാമവിഗ്രഹം രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനായി അയോധ്യയിലെത്തി. സങ്കീര്‍ണ്ണമായ ദക്ഷിണേന്ത്യന്‍ കരകൗശല വൈദഗ്ദ്ധ്യം ഉള്‍ക്കൊള്ളുന്ന പ്രതിമ സ്വര്‍ണ്ണം, വെള്ളി, വജ്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. ഡിസംബര്‍ 29 ന് വിഗ്രഹം പ്രതിഷ്ഠിക്കും.അഞ്ച് ക്വിന്റല്‍ ഭാരമുള്ള വിഗ്രഹം പരമ്പരാഗത ശില്പ സാങ്കേതിക വിദ്യകളും വേദ തത്വങ്ങളും അനുസരിച്ച് പണികഴിപ്പിച്ചതാണ്. സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുക. ബെംഗളൂരു സ്വദേശി ആര്‍ട്ടിസ്റ്റ് ജയശ്രീ ഫാദിഷ് ആണ് വിഗ്രഹം തഞ്ചാവൂര്‍ ശൈലിയില്‍ നിര്‍മ്മിച്ചത്. …

കര്‍ണാടകയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 3400 കോടി രൂപ

മംഗളൂരു: കര്‍ണാടകയിലുടനീളമുള്ള ബാങ്ക് അക്കൗണ്ടുകളില്‍ ദശാബ്ദത്തിലേറെയായി ഏകദേശം 3400 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ടെന്ന് ബുധനാഴ്ച ജില്ലാ ബാങ്കിംഗ് ഉപദേശക സമിതി അവലോകന യോഗം വെളിപ്പെടുത്തി.അവകാശികളെ കണ്ടെത്താന്‍ കേന്ദ്ര ബാങ്ക് സംസ്ഥാന വ്യാപകമായി കാമ്പയിന്‍ ആരംഭിച്ചതായി ബംഗളൂരു റീജിയണല്‍ ഓഫീസിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറല്‍ മാനേജര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.മൂന്ന് മാസം മുമ്പ് ആരംഭിച്ച പ്രത്യേക ഡ്രൈവ് ഈ മാസം 31 വരെ തുടരും. സമയപരിധി കഴിഞ്ഞാലും നിക്ഷേപകര്‍ക്ക് ബാങ്കുകളെ സമീപിക്കാം.ക്ലെയിം ചെയ്യാത്ത …

കന്നുകാലി മോഷണം:എട്ടംഗ സംഘം അറസ്റ്റില്‍

മംഗളൂരു: ബാജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെഞ്ചാരു, കരംബരു, ഭത്രകെരെ പ്രദേശങ്ങളില്‍ നിന്ന് കന്നുകാലി മോഷണ സംഘത്തില്‍പ്പെട്ടവരെന്നു കരുതുന്ന എട്ട് പേരെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നുകാലി മോഷണം, നിയമവിരുദ്ധമായ ഇറച്ചി വില്‍പ്പന, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്.ആദയപാടി സൈറ്റ് നിവാസിയായ മന്‍സൂര്‍ ആദയപാടി (42), തൊക്കോട്ടു-പെര്‍മന്നൂര്‍ ഗ്രാമത്തിലെ മുഹമ്മദ് അശ്വദ് (25), ഉള്ളാള്‍ താലൂക്കിലെ കൊട്ടെകേപുര നിവാസി റില്‍വാന്‍ അഹമ്മദ് എന്ന റില്ലു (26), ജോക്കാട്ടെ തോകുരുവിലെ ഹസനബ്ബ (40), …

പൊട്ടിവീണ വൈദ്യുതി ലൈന്‍ വില്ലനായി; മധ്യവയസ്‌ക്കന്‍ ഷോക്കേറ്റ് മരിച്ചു

പാലക്കാട്: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മധ്യവയസ്‌ക്കന് ദാരുണാന്ത്യം. പാലക്കാട്, തൃത്താല, കപ്പൂരിലെ ചാത്തന്‍ പൊന്നത്ത് പറമ്പില്‍ ചന്ദ്രനാ(50)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മീന്‍ പിടിക്കാന്‍ പോയതായിരുന്നു ചന്ദ്രന്‍. ഇതിനിടയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. കൂടെ ഉണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച ആള്‍ മരിച്ചു

പാലക്കാട്: വെള്ളമെന്ന് കരുതി ആസിഡ് കുടിച്ച ആള്‍ മരിച്ചു. ഒറ്റപ്പാലം, വെങ്ങശേരി, താനിക്കോട്ടില്‍ രാധാകൃഷ്ണന്‍ (59) ആണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.നവംബര്‍ അഞ്ചിന് പുലര്‍ച്ചെയാണ് സംഭവം. കിടപ്പുമുറിയില്‍ ശീതളപാനീയത്തിന്റെ കുപ്പിയില്‍ സൂക്ഷിച്ച ആസിഡ് ആണ് വെള്ളമെന്ന് കരുതി കുടിച്ചത്.വായപൊള്ളിയതോടെയാണ് അബദ്ധം മനസ്സിലായതെന്നു ബന്ധുക്കള്‍ പറഞ്ഞു.ഇലക്ട്രിക് സാധനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനത്തിന്റെ ഉടമയാണ് രാധാകൃഷ്ണന്‍. ഈ ആവശ്യത്തിനാണ് ആസിഡ് സൂക്ഷിച്ചിരുന്നത്.ഭാര്യ: ദേവയാനി. മക്കള്‍: അമൃതാനന്ദന്, ആതിര.

മംഗളൂരില്‍ പുതിയ മൂന്ന് നഗര പഞ്ചായത്ത് ഭരണം ബിജെപിക്ക്

മംഗളൂരു: ടൗൺ പഞ്ചായത്തുകളായി ഉയർത്തിയ കിന്നിഗോളി, ബാജ്‌പെ, മാൻകി തെരഞ്ഞെടുപ്പുകളിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി . ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.മുൽകി താലൂക്കിലെ കിന്നിഗോളി ടൗൺ പഞ്ചായത്തിൽ 18 വാർഡുകളിൽ 10 എണ്ണം ബിജെപിയും എട്ട് വാർഡുകൾ കോൺഗ്രസും നേടി. നാല് വർഷം മുമ്പ് കിന്നിഗോളി ടൗൺ പഞ്ചായത്ത് അപ്‌ഗ്രേഡ് ചെയ്തതിനുശേഷം അവിടെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.ഫലപ്രഖ്യാപനത്തിന് പിന്നാലെ കിന്നിഗോളിയിലുടനീളം ബിജെപി പ്രവർത്തകർ വിജയം ആഘോഷിച്ചു.മംഗളൂരു താലൂക്കിൽ ബാജ്‌പെ ടൗൺ പഞ്ചായത്തിലേക്കുള്ള ആദ്യ …

ചെളിയില്‍ മൂടി ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ധോണിയും ധില്ലനും; സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ട ചിത്രം ആഘോഷമാക്കി ആരാധകര്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനൊപ്പം ചെളിയില്‍ മൂടി നില്‍ക്കുന്ന ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടേയും ഗായകന്‍ എപി ധില്ലണിന്റേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടനും നിര്‍മ്മാതാവുമായ അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്. സല്‍മാന്റെ 60-ാം ജന്മദിനത്തിന് മുന്നോടിയായി പോസ്റ്റ് ചെയ്ത ചിത്രം സാഹസികമായ പശ്ചാത്തലത്തില്‍ താരങ്ങളെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധ നേടി. എന്നാല്‍ ഇത് അല്‍പം പഴയ ചിത്രമാണ്. എപ്പോഴത്തേതാണെന്ന് വ്യക്തമല്ലെങ്കിലും ‘ത്രോബാക്ക്’ എന്ന് വ്യക്തമാക്കിയാണ് സല്‍മാന്‍ ഖാന്റെ ഭാര്യാസഹോദരന്‍ കൂടിയായ അതുല്‍ ചിത്രം …

ഹൊസങ്കടിയിലെ ഓട്ടോഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഹൊസങ്കടി ടൗണിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ജബ്ബാര്‍ (45) ഹൃദയാഘാതം മൂലം മരിച്ചു. മിയാപ്പദവ്, കുളബയല്‍ പാലടി സ്വദേശിയാണ്. ബുധനാഴ്ച രാത്രി ഓട്ടം കഴിഞ്ഞ ശേഷം വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. രാത്രി ഒരു മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ അബ്ദുല്‍ ജബ്ബാറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിമത്ത് സൗറ. മക്കള്‍: ഇമ്രാന്‍, സാലി, ഫാത്തിമ, റസാഖ്.

മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ. നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചു. ഒരു എസി ത്രീ ടയര്‍ കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 16 ആയി ഉയരും. യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിലമ്പൂര്‍ – മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് റെയില്‍വേ അംഗീകരിച്ചത്. പുതുക്കിയ കോച്ചുകളുമായി …

കേരളത്തിന്റെ അല്‍ഹിന്ദ് എയര്‍ ആകാശത്തേക്ക്; അംഗീകാരം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള പുതിയ വിമാനക്കമ്പനിയായ അല്‍ഹിന്ദ് എയറിന് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍ഒസി നല്‍കി. അല്‍ഹിന്ദിന് പുറമേ ‘ഫ്‌ളൈ എക്‌സ്പ്രസ്’ എന്ന പുതിയ കമ്പനിക്കും ഈ ആഴ്ച എന്‍ഒസി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ.റാം മോഹന്‍ നായിഡു അറിയിച്ചു. ഈ വിമാന കമ്പനികള്‍ താമസിയാതെ സര്‍വീസ് ആരംഭിച്ചേക്കുമെന്ന് കരുതുന്നു. വ്യോമ ഗതാഗത പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ വിശാലമായ നീക്കത്തിന്റെ ഭാഗമാണ് പുതിയ കമ്പനികളുടെ അംഗീകാരം. മുന്‍പ് എന്‍ഒസി ലഭിച്ച ഉത്തര്‍പ്രദേശ് കേന്ദ്രമായ ‘ശംഖ് എയര്‍’ അടുത്ത …