മുംബൈ ഭീകരാക്രമണകേസ്: തഹാവൂർ റാണ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ജൂൺ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു..ഡൽഹി തിഹാർ ജയിലിലാകും റാണയെ പാർപ്പിക്കുക. എൻ ഐ എ പ്രത്യേക കോടതി ജഡ്ജി ചന്ദർ സിംഗാണു റാണയെ ഡിമാൻഡ് ചെയ്തത്.നേരത്തേ റാണഎൻഐഎ കസ്റ്റഡിഉള്ളായിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതോടെ എൻഐഎ തന്നെയാണ് ഇയാളെ ജൂഢിത്യൽ കസ്റ്റഡിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ഇന്ത്യക്കു കൈമാറുന്നതു തടയണമെന്ന റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതോടെ ഏപ്രിലിലാണ് റാണയെ രാജ്യത്ത് എത്തിക്കാനായത്.
2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ, താജ്, ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 ഇടങ്ങളിലാണ് ആക്രമണം നടന്നത്. 60 മണിക്കൂറോളം നീണ്ടുനിന്ന ആക്രമത്തിൽ വിദേശികൾ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടു. കടൽ വഴി ബോട്ടിലെത്തിയ 10 ലഷ്കറെ തൊയിബ ഭീകരരാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കൂട്ടാളിയാണ് തഹാവൂർ റാണ. പാക്കിസ്താനിയായ പിതാവിനും യുഎസുകാരി മാതാവിനും ജനിച്ച റാണ പിന്നീട് കാനഡയിലേക്കു കുടിയേറിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page