കശ്മീരിലെ സ്കൂളുകളെ ലക്ഷ്യമിട്ട് പാക്കിസ്താൻ: ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സ്കൂളിനു നേരെ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു. രക്ഷിതാക്കൾക്ക് പരിക്കേറ്റു . ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഷെൽ സ്കൂളിനു തൊട്ടുപിന്നിൽ പതിക്കുകയായിരുന്നു. തൊട്ടടുത്ത ഷെൽ സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിലും പതിച്ചു. ഇതോടെ പ്രദേശവാസികൾ സ്കൂളിലെ ഭൂഗർഭ ഹാളിൽ അഭയം തേടുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആരാധനാലയങ്ങളും സ്കൂളുകളും ലക്ഷ്യമിട്ടാണ് പാക്കിസ്താൻ അക്രമണം നടത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്തും അധികൃതരും മുഖം തിരിച്ചു; മൂന്നു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ഇളകി വീണു യാത്രക്കാര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ്ഡിനു പകരം ഷെഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

You cannot copy content of this page