ജോലി കഴിഞ്ഞ് മടങ്ങുന്ന യുവതിക്ക് നേരെ കാറില്‍ നഗ്നനായെത്തിയ യുവാവിന്റെ പീഡനശ്രമം; പൊലീസ് കേസ്

ബംഗളൂരു: പട്ടാപ്പകല്‍ യുവതിക്ക് നേരെ പീഡന ശ്രമം നടന്നതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പൂര്‍ണ നഗ്‌നനായി കാറില്‍ എത്തിയ ആള്‍ ഉപ്രദവിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇതിന്റെ വീഡിയോ യുവതി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോ കാണാനിടയായ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. റോഡിലൂടെ നടന്നു പോകുമ്പോള്‍ വസ്ത്രങ്ങള്‍ ഒന്നും ഇല്ലാതെ കാറില്‍ എത്തിയ ആള്‍ തന്നെ പലവട്ടം വിളിക്കുകയും വണ്ടി തനിക്കു നേരെ ഓടിച്ചു കയറ്റാന്‍ …

പത്മ പുരസ്കാര നിറവിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ; വിജയ് അമൃതരാജിന് പത്മഭൂഷൺ

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ 2026-ലെപരമോന്നത സിവിൽ പുരസ്കാരങ്ങളായ പത്മ പുരസ്കാര പട്ടികയിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ ഇടംപിടിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 131 അംഗ പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നത്. ടെന്നീസ് ഇതിഹാസം വിജയ് അമൃതരാജ്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. നോറി ദത്തത്രേയുഡു, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രതീക് ശർമ എന്നിവരാണ് ആദരിക്കപ്പെട്ടത് . വിജയ് അമൃതരാജ് (പത്മഭൂഷൺ): ഇന്ത്യൻ ടെന്നീസിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ താരമാണ് . 16 …

അമേരിക്കയിൽ മരണത്തണുപ്പ്: ശീതക്കാറ്റിൽ മരണം 34 ആയി; വ്യോമഗതാഗതം സ്തംഭിച്ചു

പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിൽ ആഞ്ഞടിക്കുന്ന അതിശക്തമായ ശീതക്കാറ്റിലും മഞ്ഞുവീഴ്ചയിലും മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. 14 സംസ്ഥാനങ്ങളെ ബാധിച്ച ഈ പ്രകൃതിക്ഷോഭം രാജ്യത്തെ ജനജീവിതം പൂർണ്ണമായും തകിടം മറിച്ചു . ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ മരണം .9 പേർഅവിടെ മരിച്ചു.. ടെക്സസ്, ലൂസിയാന, പെൻസിൽവേനിയ തുടങ്ങി 14 സംസ്ഥാനങ്ങളിൽ മരണങ്ങൾ സ്ഥിരീകരിച്ചു. അതിശൈത്യവും മഞ്ഞു വീഴ്ചയിലെ അപകടങ്ങളുമാണ് മരണകാരണം. തിങ്കളാഴ്ച മാത്രം 5,220 വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ച 11,000 സർവീസുകൾ റദ്ദാക്കിയിരുന്നു; ഇത് …

പരസ്പരം പോരടിച്ച് പ്രതിപക്ഷ നേതാവും ശിവന്‍കുട്ടിയും; അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ചയാളെന്ന് സതീശന്‍; അസത്യങ്ങളുടെ രാജകുമാരനാണ് സതീശനെന്ന് മന്ത്രി

തിരുവനന്തപുരം: പരസ്പരം പോരടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രി വി.ശിവന്‍കുട്ടിയും. ആദ്യം വെടിപൊട്ടിച്ചത് പ്രതിപക്ഷ നേതാവാണ്. നിയമസഭയില്‍ ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പരിഹാസവാക്കുകള്‍ പറഞ്ഞത്. ‘ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടായല്ലോ, അണ്ടര്‍വെയര്‍ കാണിച്ച് നിയമസഭ തല്ലിപ്പൊളിച്ച ആളാണ്. എന്നിട്ട് ഇപ്പോള്‍ വായില്‍ തോന്നിയത് വിളിച്ചു പറയുന്നു, സഭയില്‍ മര്യാദ പഠിപ്പിക്കുന്നു, യു …

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസും സനദ് ദാന സമ്മേളനവും 28 മുതല്‍

കാസര്‍കോട്: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഇരുപതാമത് ഉറൂസും സനദ് ദാന സമ്മേളനവും ഈ മാസം 28 മുതല്‍ മുഹിമ്മാത്തില്‍ നടക്കും. 31ന് വൈകിട്ട് നടക്കുന്ന സനദ്ദാന അഹ്ദലിയ ആത്മീയ സമ്മേളനത്തോടെ സമാപിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ നാല് ദിവസത്തെ പരിപാടിയില്‍ സംബന്ധിക്കും. സിയാറത്ത്, വിളംബര റാലി, ഖുര്‍ആന്‍ ദൗറ, തമിഴ് പ്രതിനിധി സമ്മേളനം, സ്വലാത്ത് മജ്ലിസ്, മതപ്രഭാഷണം, റാത്തീബ്- മൗലിദ് …

വി.കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: അടിയന്തര പരോളില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ സി.പിഎം പ്രവര്‍ത്തകന്‍ വികെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ച് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി ആരോപണം. പിതാവിന്റെ കാല്‍മുട്ട് ശസ്ത്രക്രിയയുടെ ആവശ്യാര്‍ത്ഥം അടിയന്തര പരോള്‍ നേടിയാണ് നിഷാദ് ജയിലില്‍ നിന്നിറങ്ങിയത്. പുറത്തിറങ്ങിയശേഷം നിഷാദ് കഴിഞ്ഞദിവസം പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഎം പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്തുവെന്നാണ് ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പയ്യന്നൂരില്‍ പൊലീസിനെ ബോംബറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് നിഷാദിന് …

‘മദര്‍ ഓഫ് ഓള്‍ ഡീല്‍സ്‌ കാരാറില്‍ ഒപ്പിട്ട് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; കാറുകള്‍ക്ക് അടക്കം കുത്തനെ വില കുറയും

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിട്ട് ഇന്ത്യ. കരാറിനെ മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചപ്പോള്‍ ചരിത്ര മുഹൂര്‍ത്തമെന്നാണ് യൂറോപ്യന്‍ യൂണിയന്റെ വിശേഷണം. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചു. യൂറോപ്യന്‍ യൂണിയന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. 200 കോടി ആളുകളെ ബാധിക്കുന്ന കരാറിലാണ് ഒപ്പുവച്ചത്. കരാര്‍ അനുസരിച്ച് കാറുകള്‍ അടക്കം യൂറോപ്പില്‍ നിന്നുള്ള പല ഉത്പന്നങ്ങള്‍ക്കും വില …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പാറമടയില്‍ മരിച്ച നിലയില്‍; ഏകമകള്‍ നഷ്ടപ്പെട്ട ദു:ഖത്തില്‍ മാതാപിതാക്കള്‍

കൊച്ചി: സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംമുകള്‍ കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റേയും രമ്യയുടേയും ഏകമകള്‍ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ശാസ്താംമുകള്‍ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കാണുന്നത്. രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ആദിത്യ വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് …

15 കാരി തീകൊളുത്തി ജീവനൊടുക്കിയത് പീഡനത്തില്‍ മനംനൊന്ത്; കാടുവെട്ടു ത്തെളിക്കല്‍ ജോലി ചെയ്യുന്ന യുവാവ് പോക്‌സോ പ്രകാരം അറസ്റ്റില്‍

കണ്ണൂര്‍: 15കാരി മണ്ണെണ്ണ ഒഴിച്ച് കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍, കളക്കുടുമ്പില്‍ പി. വിഷ്ണു (24) വിനെയാണ് പേരാവൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എംപി വിനീഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കാടുവെട്ടിത്തെളിക്കല്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. 5 മാസം മുമ്പാണ് പേരാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ ആത്മഹത്യയുടെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. അടുത്തിടെ ഇന്‍സ്‌പെക്ടറായി …

വനത്തില്‍ അതിക്രമിച്ച് കയറി കൂറ്റൻ കാട്ടുപോത്തിനെ വെടിവച്ചു കൊന്നു; വനപാലകര്‍ എത്തിയതോടെ നായാട്ട് സംഘം ചിതറിയോടി, സ്ഥലത്തു നിന്നു 800 കിലോ പോത്തിറച്ചി കണ്ടെടുത്തു

പുത്തൂര്‍: സംരക്ഷിത വനത്തില്‍ കയറി കൂറ്റന്‍ കാട്ടുപോത്തിനെ വേട്ടയാടി കൊന്നു. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയതോടെ നായാട്ടു സംഘം ഓടിരക്ഷപ്പെട്ടു. സ്ഥലത്തു നിന്നു എട്ടു ക്വിന്റല്‍ കാട്ടുപോത്ത് ഇറച്ചിയും നായാട്ടുകാര്‍ എത്തിയതെന്നു സംശയിക്കുന്ന ഏതാനും ഇരുചക്ര വാഹനങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു.ശനിയാഴ്ച രാത്രിയിലാണ് സുബ്രഹ്‌മണ്യ വനമേഖലയില്‍ വരുന്ന പുത്തൂര്‍, ഐത്തൂര്‍ ഗ്രാമത്തിലെ ഒട്ടെജെ, അര്‍ബുതോടിനു സമീപത്താണ് കാട്ടു പോത്തിനെ വെടിവച്ചു കൊന്നത്. വിവരമറിഞ്ഞ് രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തു …

മരാമത്ത് സ്ഥലം ആര്‍ക്കും കയ്യേറാം; കോടതിയും നിയമവും മരാമത്ത്-പഞ്ചായത്ത് വകുപ്പുകള്‍ക്ക് പുല്ല്

കാസര്‍കോട്: പൊതുമരാമത്ത് റോഡ് കയ്യേറി പണിത കെട്ടിടത്തിന്റെ ഭാഗങ്ങള്‍ പൊളിക്കുമെന്നു വീമ്പിളക്കിയ മരാമത്ത്, സ്വന്തം ഉത്തരവു വിഴുങ്ങി. മരാമത്തു കയ്യേറ്റം പൊളിക്കുന്നതിനു സംരക്ഷണം ഏര്‍പ്പെടുത്താന്‍ രാവിലെ രണ്ടു ബസ്സുകള്‍ നിറയെ എത്തിയ പൊലീസ് ഉച്ചവരെ കാത്തു നിന്ന ശേഷം വന്നപോലെ തിരിച്ചുപോയി.ഹൈക്കോടതി രണ്ടു തവണ ഇടപെട്ട ഈ കേസില്‍ മരാമത്ത് സ്ഥലം കയ്യേറിയിട്ടുണ്ടോ എന്നു കണ്ടെത്താനും കയ്യേറിയിട്ടുണ്ടെങ്കില്‍ അത്രയും ഭാഗം പൊളിച്ചുമാറ്റാനും ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചു സര്‍വ്വെ വിഭാഗം സ്ഥലമളന്നു കയ്യേറ്റം അടയാളപ്പെടുത്തി മരാമത്തിനു കൈമാറി. പെരുമ്പളക്കടവില്‍ കയ്യേറ്റ …

ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ഗ്രസിന്റെ കാസര്‍കോട് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി ഉപയോഗിച്ചു

കാസര്‍കോട്: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലും ബ്രഹ്‌മഗിരി തട്ടിപ്പിലും വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് തടഞ്ഞത്. മാര്‍ച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഇതിനു ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാനും മുകളില്‍ കയറി അകത്തേക്കു കടക്കാനും ശ്രമിച്ചു. ഇതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയി.

ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയ്ക്ക് ജാമ്യമില്ല; റിമാന്‍ഡില്‍ തുടരും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷിംജിത റിമാന്‍ഡില്‍ തുടരും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സമൂഹവിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നും ഇതില്‍ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദീപക്കിനെ ഷിംജിതക്ക് മുന്‍പരിചയമില്ല, ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല എന്നുള്ള വാദമാണ് …

ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

ലഖ്നൗ: ട്രെയിന്‍ വൈകിയതുകൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി റെയില്‍വേയോട് നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് ബസ്തിയിലെ സമൃദ്ധി എന്ന വിദ്യാര്‍ത്ഥിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ നിര്‍ദേശിച്ചത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ കമ്മിഷനില്‍ നിന്നു വിദ്യാര്‍ത്ഥിനിക്ക് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്. …

വിജയ് ചിത്രം ‘ജന നായകന്’ വീണ്ടും തിരിച്ചടി; റിലീസ് അനുമതി നിഷേധിച്ചു

ചെന്നൈ: ആരാധകരെ നിരാശരാക്കി വിജയ് ചിത്രം ‘ജന നായകന്’ വീണ്ടും തിരിച്ചടി. സെന്‍സര്‍ ബോര്‍ഡ് അപ്പീലില്‍ ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. സെന്‍സര്‍ ബോര്‍ഡിന് വിഷയം പരിഗണിക്കാനുള്ള സമയം നല്‍കിയില്ലെന്ന് കണ്ടെത്തിയാണ് തീരുമാനം. കേസ് വീണ്ടും സിംഗിള്‍ ബെഞ്ചിനു കൈമാറിയ കോടതി ആദ്യം മുതല്‍ വാദം കേള്‍ക്കാനും ഉത്തരവിട്ടു. ഇതോടെ ചിത്രത്തിന്റെ റിലീസ് നീളുമെന്ന് ഉറപ്പായി. ജനുവരി ഒന്‍പത് പൊങ്കല്‍ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ …

ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സ്ത്രീകള്‍ ഒന്നാം നിരയില്‍ ഇരിക്കാന്‍ അര്‍ഹര്‍: പുരുഷന്‍മാര്‍ക്ക് പിന്നില്‍ ഇരുത്തിയതില്‍ വിമര്‍ശനവുമായി നടി അഹാന കൃഷ്ണ കുമാര്‍

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സ്ത്രീകളെ പുരുഷന്‍മാര്‍ക്ക് പിന്നില്‍ ഇരുത്തിയതിനെതിരെ നടി അഹാന കൃഷ്ണ കുമാര്‍ വിമര്‍ശനവുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് അഹാനയുടെ വിമര്‍ശനം. കഴിഞ്ഞദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെയാണ് നടിയുടെ വിമര്‍ശനം.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവാര്‍ഡ് ദാന പരിപാടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അതിനെതിരായ തന്റെ വിയോജിപ്പും അസ്വസ്ഥതയും നടി പ്രകടിപ്പിച്ചത്. പുരസ്‌കാരത്തിന് അര്‍ഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് …

ഗുജറാത്തില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അധ്യാപികയ്ക്കു ദാരുണാന്ത്യം

സൂറത്ത്: ഗുജറാത്തിലെ സൂറത്തിനടുത്ത് മാണ്ഡവിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കാറപകടത്തില്‍ മലയാളി അധ്യാപികക്കു ദാരുണാന്ത്യം. ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ബിന്‍സി (41) യാണു മരിച്ചത്. കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവ്, മകന്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നാസിക്കില്‍ നിന്നു സൂറത്തിലേക്കു വരികയായിരുന്നു ബിന്‍സിയും കുടുംബവും. മാണ്ഡവിയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ റോഡരുകിലെ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സൂറത്ത് ബാര്‍ഡോളിയിലുള്ള സര്‍ദാര്‍ സ്മാരക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോലി സമയത്ത് കാറിലിരുന്ന് പൊലീസുകാരുടെ പരസ്യ മദ്യപാനം; ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടി; 6 പേര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ജോലി സമയത്ത് കാറിലിരുന്ന് പരസ്യ മദ്യപാനം നടത്തുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നടപടിയുമായി അധികൃതര്‍. കുറ്റക്കാരായ ആറു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ആറു പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെ നല്ല നടപ്പ് പരിശീലനത്തിനും അയക്കും. കഴിഞ്ഞദിവസമാണ് പൊലീസുകാര്‍ കാറിനകത്തിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസുകാരുടെ നടപടി ഗുരുതര വീഴ്ചയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ജോലി സമയത്താണ് ഇവര്‍ …