മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടൽ എന്ന് മാറ്റുന്നു

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി:ഫെഡറൽ രേഖകളിൽ മെക്സിക്കോ ഉൾക്കടലിന്റെ പേര് അമേരിക്ക ഉൾക്കടൽ എന്നു ഔദ്യോഗികമായി പുനർനാമകരണം ചെയ്യുന്നതിന് വ്യാഴാഴ്ച പ്രതിനിധി സഭ വോട്ട് ചെയ്തു. 206 നെതിരെ 211 വോട്ടുകൾ ഭേദഗതിക്കു അനുകൂലമായി ലഭിച്ചു. ബില്ലിന് അനുകൂലമായി ഒരു ഡെമോക്രാറ്റും വോട്ട് ചെയ്തില്ല, ഒരു റിപ്പബ്ലിക്കൻ ബില്ലിനെതിരെ വോട്ട് ചെയ്തു. പതിനാറ് അംഗങ്ങൾ വോട്ട് ചെയ്തില്ല. ബിൽ സെനറ്റിന്റെ പരിഗണനയ്ക് അയയ്ക്കും.

2025 ലെ ഗൾഫ് ഓഫ് അമേരിക്ക ആക്ട്, മാർജോറി ടെയ്‌ലർ ഗ്രീൻ ആണ് സ്പോൺസർ ചെയ്തതു. മറ്റ് 17 ഹൗസ് റിപ്പബ്ലിക്കൻമാർ സഹ-സ്പോൺസർമാരായി.

ജിയോഗ്രാഫിക് നെയിംസ് ഇൻഫർമേഷൻ സിസ്റ്റത്തിൽ മെക്സിക്കോ ഉൾക്കടലിനെ അമേരിക്ക ഉൾക്കടൽ എന്ന് പുനർനാമകരണം ചെയ്യാൻ ആഭ്യന്തര സെക്രട്ടറിയോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദ്ദേശിച്ചു .

“ടെക്സസ്, ലൂസിയാന, മിസിസിപ്പി, അലബാമ, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളാൽ വടക്കുകിഴക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ അതിർത്തി പങ്കിടുന്നതും മെക്സിക്കോ, ക്യൂബ എന്നിവയുമായുള്ള കടൽത്തീര അതിർത്തി വരെ വ്യാപിച്ചുകിടക്കുന്നതുമായ യുഎസ് കോണ്ടിനെന്റൽ ഷെൽഫ് ഏരിയ” എന്നാണ് ഗൾഫ് ഓഫ് അമേരിക്കയെ നിർവചിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page