ജീവന്‍ പണയപ്പെടുത്തി രക്ഷകനായി; വൈദ്യുതാഘാതമേറ്റ പാമ്പിനെ വായിലൂടെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് യുവാവ്; സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം
മുംബൈ:വൈദ്യുതാഘാതമേറ്റ പാമ്പിനെ വായിലൂടെ സിപിആര്‍ (കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍) നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന യുവാവിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. മരണത്തിന്റെ വക്കില്‍ നിന്നുമാണ് ഒരു വിഷപാമ്പിന് സ്വന്തം ജീവന്‍ പോലും പണയം വച്ച് വായിലൂടെ സിപിആര്‍ നല്‍കി യുവാവ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നടന്ന ഒരു നാടകീയ രക്ഷാപ്രവര്‍ത്തനം സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. വല്‍സാദ് ജില്ലയില്‍ ഫാം തൊഴിലാളികള്‍ വയലുകളില്‍ പണിയെടുക്കുന്നതിനിടെയാണ് സംഭവം. …