കാഞ്ഞങ്ങാട്ട് വീട്ടമ്മയ്ക്ക് വെട്ടേറ്റ് ഗുരുതരം; സംഭവത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട്, കടപ്പുറം, ബാവനഗര്‍, ഇല്യാസ് നഗറിലാണ് റംസാന്‍ വ്രതാരംഭം തുടങ്ങിയ ദിവസത്തില്‍ അതിദാരുണമായ സംഭവം നടന്നത്.ഇബ്രാഹിം (62)ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ മറിയ (55)ത്തെ ഗുരുതരമായി വെട്ടേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച (ഇന്ന്) പുലര്‍ച്ചെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ ചൊല്ലി ഇരുവരും വഴക്കിലേര്‍പ്പെടുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ പ്രകോപിതനായ ഇബ്രാഹിം കത്തിയെടുത്തു മറിയത്തിന്റെ തലയില്‍ വെട്ടുകയായിരുന്നുവത്രെ. ബഹളവും നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇബ്രാഹിം …