സ്വര്‍ണത്തിന് തുടര്‍ച്ചയായ വില ഇടിവ്; പവന് 760 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടാകുമെന്ന കണക്ക് കൂട്ടലുകളാണ് ഇതോടെ തെറ്റിയത്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,17,080 രൂപയായും ഒരു ഗ്രാം സ്വര്‍ണത്തിന് 14,635 രൂപയായും വില താഴ്ന്നു. കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ വിലക്കുറവാണ് ഇന്ന് വിപണിയില്‍ ദൃശ്യമാകുന്നത്.
ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page