റെയിൽവേ പിഡബ്ല്യുഎം ആ യിരുന്ന അച്ചേരിയിലെ പി വി കൃഷ്ണൻ അന്തരിച്ചു

ഉദുമ : റെയിൽവേയിൽ നിന്ന് പിഡബ്ല്യുഎം യായി വിരമിച്ച അച്ചേരിയിലെ പി വി കൃഷ്ണൻ (87) അന്തരിച്ചു.ഭാര്യ: ജാനകി. മക്കൾ: ശ്രീദേവി, വേണുഗോപാലൻ (സിപിഎം), ഷീല, സുധാകരൻ(സിപി എം ), അനിൽകുമാർ, വിനോദ് കുമാർ (മർച്ചന്റ് നേവി), ബീന. മരുമക്കൾ:- കുമാരൻ (അരളിക്കട്ട), വിജയൻ (ഉദുമ), ഭാസ്കരൻ (ചട്ടഞ്ചാൽ). സൗദാമിനി പൊതാവൂർ, രജിത ബീം ബുങ്കാൽ, ശ്രുതി (ഒടയഞ്ചാൽ), അനില (പെരുമ്പള). സഹോദരങ്ങൾ: വെള്ളച്ചി, പരേതരായ നാരായണൻ, ബംബൻ, കണ്ണൻ, നാരായണി, മാധവി (ഉണ്ടച്ചി).

കേടായ ഫാന്‍ നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ പ്രതി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു

തൃശൂര്‍: കേടായ ഫാന്‍ നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ പ്രതി ജയില്‍ ചാടിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു. ചാവക്കാട് സബ് ജയിലില്‍ നിന്ന് ചാടിപ്പോയ മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജിനെ (22) ആണ് മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പൊലീസ് പിടികൂടിയത്. പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശ്രീരാജ്. ജയിലിലെ കേടായ ഫാന്‍ നന്നാക്കുന്നതിനായാണ് ഇയാളെ സെല്ലിന് പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ഫാന്‍ നന്നാക്കാന്‍ കയറിയ ഇയാള്‍ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ …

ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍; പിന്നാലെ ഭാര്യ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തില്‍ നടുങ്ങി ബന്ധുക്കളും അയല്‍വാസികളും

ബെംഗളൂരു: ഭര്‍ത്താവിനെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ഭാര്യ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ നിന്നുള്ള യുവ സോഫ്റ്റ്വെയര്‍ ദമ്പതികളാണ് മരിച്ചത്. സിദ്ദിപേട്ടില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭാനു ചന്ദര്‍ റെഡ്ഡി കുന്ത (32), പ്രമുഖ ടെക് കമ്പനിയായ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഷാസിയ സിറാജ് താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പലതവണ …

പേരാലിൽ റോഡ് നവീകരണമില്ലാതെ രണ്ട് പതിറ്റാണ്ട്: ഇതാണോ സന്തുലിത വികസനമെന്നു നാട്ടുകാർ

കുമ്പള: നാടിന്റെ വികസനത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും പങ്കില്ലേ എന്നു നാട്ടുകാർ ആരായുന്നു. പരിഹരിക്കാത്ത ഒട്ടനവധി പ്രാദേശിക വിഷയങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ നാട്ടുകാർ വിഷയമാക്കുന്നത് രാഷ്ട്രീയപാർട്ടികൾക്ക് തലവേദനയാവുന്നു. കുമ്പള പേരാൽ വാർഡിലെ “തായൽ”സ്കൂൾ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകളായി. വർഷങ്ങളായി റീടാറിങ് ചെയ്യാത്തതുമൂലം റോഡ് തകർന്നു കിടക്കുന്നു. ഓരോ വർഷവും പഞ്ചായത്ത് അധികൃതരുടെയും, വാർഡ് മെമ്പറുടെയും ശ്രദ്ധയിൽപ്പെടുത്തുമ്പോൾ ലഭിക്കുന്ന മറുപടി ഫണ്ട് നീക്കി വെച്ചിട്ടുണ്ടെന്നാണ് നീക്കിവെച്ച ഫണ്ട് ഇത്രയും കാലം എങ്ങോട്ടു പോയെന്നു …

അരക്ഷിതരായ നായ്ക്കൾക്കും പൂച്ചകൾക്കും ഒരു രക്ഷകൻ; മൊഗ്രാലിലെ മത്സ്യ വില്പനക്കാരൻ ശരീഫ് അസൈനാർ

കുമ്പള: നായ്ക്കളും പൂച്ചകളും മനുഷ്യരും മാത്രമല്ല, ജന്തുജാലങ്ങളൊക്കെ അക്രമകാരികളാവുന്നതു എന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?മൊഗ്രാലിൽ മീൻവിറ്റ് അന്നന്നത്തെ ഉപ ജീവനത്തിനു മാർഗ്ഗം കണ്ടെത്തുന്ന ശരീഫ് അസൈനാർ ആൾക്കൂട്ടത്തിൽ നിന്നു മാറി നിന്ന് അതിനെ ക്കുറിച്ചൊക്കെ ചിന്തിച്ചു. കൊച്ചു മനസ്സു ഉത്തരവും കണ്ടുപിടിച്ചു. എല്ലാ കുഴപ്പങ്ങൾക്കും കാരണം വിശപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അതിനു തന്നാൽ കഴിയുന്ന പരിഹാരവും അദ്ദേഹം കണ്ടെത്തി. മാത്രമല്ല, അതു സ്വയം കൃത്യനിഷ്ഠയോടെ അദ്ദേഹം നിർവഹിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടു മൊഗ്രാലിൽ തെരുവു നായ്ക്കളും പൂച്ചകളും ശാന്തരും സമാധാനി …

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘മാതാവിന്റെ അടുപ്പക്കാരന്‍’ അറസ്റ്റില്‍

മാന്നാര്‍: പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ പുറക്കാട് പുത്തന്‍ പറമ്പില്‍ രാജേഷ് രാമചന്ദ്രന്‍ (39) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവുമായി ജ്യോത്സ്യനായ ഇയാള്‍ക്ക് അടുപ്പമുണ്ടെന്ന് പൊലീസ് പറഞ്ഞു. മാന്നാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലാണ് പെണ്‍കുട്ടിയും മാതാവും വാടകയ്ക്ക് താമസിക്കുന്നത്. അവിടെ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി തന്നെയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി ഒളിവില്‍ …

ഐ.പി.എല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത ആരാധികയ്ക്ക് വിവാഹാഭ്യര്‍ഥന; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഐ.പി.എല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത ടീം ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന മുംബൈ ടീം ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. കൊല്‍ക്കത്തയുടെ ഔദ്യോഗിക പേജിലടക്കം ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സി ധരിച്ചിരുന്ന കാമുകിക്ക് മോതിരം നല്‍കിക്കൊണ്ടാണ് മുംബൈ ജഴ്‌സി ധരിച്ച യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയത്. യുവതിയുടെ വിരലില്‍ അണിയിക്കാനുള്ള മോതിരമടക്കം യുവാവ് കൈയില്‍ കരുതിയിരുന്നു. എന്നാല്‍ മോതിരം ബോക്‌സില്‍ നിന്ന് എടുക്കുന്നതിനിടെ താഴെ വീണു. ഇതോടെ യുവാവ് പരിഭ്രാന്തനായി. അല്‍പസമയം അവിടെയുണ്ടായിരുന്ന കാണികളും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. …

ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി; അതിവേഗ റെയില്‍പാതയും എയിംസും യാഥാര്‍ത്ഥ്യമാക്കും, തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ

തിരുവനന്തപുരം: വന്‍ വാഗ്ദാനങ്ങളുമായി ബി ജെ പി പ്രകടനപത്രിക പുറത്തിറക്കി. കേരളത്തില്‍ എയിംസ് യാഥാര്‍ത്ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് എല്‍ പി ജി സിലിണ്ടര്‍ സൗജന്യമായി നല്‍കും. ഓരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെന്‍ഷന്‍ 3000രൂപയാക്കല്‍ എന്നിവയാണ് പ്രകടന പത്രികയിലെ മറ്റു പ്രധാന …

ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ചെങ്കള- തലപ്പാടി ദേശീയപാതയിലെ കുമ്പള ,ബന്തിയോട്ട് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്കിടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം. ഏക കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ സംബന്ധിച്ച് ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടയില്‍ ഉണ്ടായ അപകടമരണം നാടിനെയും ഉറ്റവരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. പാണലം ജുമാമസ്ജിദിലെ ഇമാമും മദ്രസയിലെ സദര്‍ മുഹഅല്ലീമുമായ തലപ്പാടി, ബിസി റോഡിലെ മുഹ്‌യുദ്ദീന്‍ സിനാന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറേകാല്‍ മണിയോടെ ബന്തിയോട്ടായിരുന്നു അപകടം. ദേശീയപാതയില്‍ നിര്‍ത്തിയിട്ട പിക്കപ്പിനു പിന്നില്‍ സിനാന്‍ ഓടിച്ചിരുന്ന …

നളന്ദ ശിതല ക്ഷേത്രത്തില്‍ തിരക്കില്‍പെട്ട് 8 സ്ത്രീകള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നളന്ദ: നളന്ദ ശിതല ക്ഷേത്രത്തില്‍ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് എട്ട് സ്ത്രീകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അറിയുന്നത്. ചൊവ്വാഴ്ചതോറും ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടാകാറുണ്ടെന്നും ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാല്‍ ഇന്ന് മറ്റ് ദിവസങ്ങളേക്കാള്‍ ഭക്തര്‍ തടിച്ചുകൂടിയിരുന്നുവെന്നും തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് അപകടമെന്നുമാണ് വിവരം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രദേശവാസികളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭക്തര്‍ ക്യൂവില്‍ നില്‍ക്കാന്‍ …

ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ പനത്തടിയില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടര്‍ ആരെന്നു ചോദിച്ചാല്‍ അതിനൊരു ഉത്തരമേ ഉള്ളു. പനത്തടി പഞ്ചായത്തിലെ എങ്കപ്പനായിക്‌. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് എങ്കപ്പനായിക്‌ (106 വയസ് ). മണ്ഡലം വരണാധികാരിയായ ആര്‍ ഡി.ഒ കെ.ആര്‍ മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഐത്തപ്പ നായിക് വീട്ടില്‍ വോട്ടു ചെയ്തു.85 വയസ് കഴിഞ്ഞ വോട്ടര്‍മാരുടെയും അംഗപരിമിതരുടെയും വീടുകളില്‍ തിരഞ്ഞെടുപ്പു വിഭാഗം ജീവനക്കാര്‍ നേരിട്ട് എത്തിയാണ് വീട്ടില്‍ വോട്ടു രേഖപ്പെടുത്തുന്നത്. ജില്ലയില്‍ തിങ്കളാഴ്ച 933 …

കുമ്പളയില്‍ 58കാരന്‍ ഭാര്യാവീട്ടിലെ കിണറിന്റെ കപ്പിത്തൂണില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: 58കാരനെ ഭാര്യവീട്ടിലെ കിണറിന്റെ കപ്പിത്തൂണില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹൊസങ്കടി ജോഗിബെട്ടുവിലെ ജെ. ശിവപ്പ (58)യാണ് മരിച്ചത്. കുമ്പള, കണ്ണൂര്‍, ചോടലയിലെ ഭാര്യാ വീട്ടിലെ കിണറ്റിന്റെ കപ്പിത്തൂണിലാണ് മൃതദേഹം കാണപ്പെട്ടത്.ഭാര്യ മഞ്ജുള അഞ്ചു വര്‍ഷം മുമ്പു മരിച്ചിരുന്നു. അതിനുശേഷം മക്കളായ ശരണ്യ, സൗജന്യ എന്നിവര്‍ക്കൊപ്പം ഭാര്യാവീട്ടിലാണ് താമസം. ഇതിനിടയിലാണ് അസുഖബാധിതനായത്. ഇതിന്റെ വിഷമത്തിലായിരിക്കും ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നു. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ചൂതാട്ടം: തൃക്കരിപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ 11 പേര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍; 2, 85,700 രൂപ പിടികൂടി

പയ്യന്നൂര്‍: പണം വച്ച് ചൂതാട്ടം നടത്തുകയായിരുന്ന പതിനൊന്നംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. തൃക്കരിപ്പൂര്‍ കുറ്റിച്ചി, ഒളവറയിലെ പയ്തലേയല്‍ ഹൗസില്‍ സുമേഷ് (36), കാട്ടാമ്പള്ളിയിലെ മുക്കണ്ണന്‍ കീച്ചിപ്പുറത്ത് റൗഫ് (42), പൂവം കൊളക്കരകത്ത് ഫിറോസ് (20), തളിപ്പറമ്പ് മദ്രസക്കു സമീപത്തെ പുതിയ പുരയില്‍ സിദ്ദിഖ് (55), തലോറയിലെ ബി പ്രമോദ് (48), പെരളശ്ശേരി, വെള്ളച്ചാലിലെ ദാറുല്‍ അമാനില്‍ വി.എ മുസ്തഫ (56), വെള്ളോറ, കരിപ്പാലിലെ കെ.എ.പി ജയചന്ദ്രന്‍ (54), നരീക്കോട്, പുതിയ പുരയില്‍ കിഴക്കേത്തലക്കന്‍ സുബൈര്‍ (56), …

കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുക്കണം: ഇടതു മുന്നണി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളി തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുകയും ജനങ്ങളില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനും ശ്രമിക്കുകയുമാണെന്നു ഇടതു മുന്നണി ജില്ലാ വരണാധികാരിയെ അറിയിച്ചു. സ്വന്തം സമുദായത്തിന്റെയും സമുദായ സംഘടനയുടെയും പേരു പ്രചരണത്തില്‍ പറയുന്നു. ആരാധാനാലയങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടു പിടിക്കുന്നു. രാജപുരം ഹോളിഫാമിലി ഫെറോന ചര്‍ച്ചില്‍ മതപരമായ ചടങ്ങില്‍ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥന നടത്തി.തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന് ഈ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കണമെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു; സംഭവം ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയില്‍

കാസര്‍കോട്: കുറ്റിക്കോല്‍, ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. പള്ളഞ്ചി, പുതികണ്ടത്തെ പി. ലത(46)യാണ് ആക്രമണത്തിനു ഇരയായത്. ലത ചെങ്കള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാവിലെ പള്ളഞ്ചി, വട്ടക്കുണ്ടിലാണ് സംഭവം. കാസര്‍കോട്ടെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയാണ് ലത. രാവിലെ ജോലിക്കു പോകാനായി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് നടന്നു പോകുന്നതിനിടയില്‍ കാട്ടില്‍ നിന്നും ഓടിയെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് താഴെ വീണ ലത എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കുത്തുകയായിരുന്നുവെന്നു പറയുന്നു. ബഹളം കേട്ട് സമീപത്തെ വീട്ടില്‍ …

കേരളത്തില്‍ ബി ജെ പിയും സി പി എമ്മും കൂട്ടുകച്ചവടം; പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി: രാഹുല്‍ ഗാന്ധി

കണ്ണൂര്‍: കേരളത്തില്‍ ബി ജെ പിയും സി പി എമ്മും കൂട്ടികച്ചവടത്തിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. കണ്ണൂരില്‍ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി പി എമ്മും ബി ജെ പിയും ചേര്‍ന്നു നില്‍ക്കുകയാണ്. രണ്ടും കോര്‍പറേറ്റ് പാര്‍ട്ടികളാണ്. അതിനാല്‍ അവരുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം. അതുകൊണ്ടാണ് പ്രധാനമന്ത്രി ശബരിമല സ്വര്‍ണ്ണക്കൊള്ളയെ കുറിച്ച് പറയാത്തത്-രാഹുല്‍ പറഞ്ഞു. യു ഡി എഫ് …

സര്‍ക്കാര്‍ വഞ്ചന: ജനാധിപത്യ രീതിയില്‍ പകരം ചോദിക്കുമെന്നു ജീവനക്കാര്‍

കാസര്‍കോട് : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് വര്‍ഷത്തെ ശമ്പള പരിഷ്‌കരണം ഇല്ലാതാക്കുകയും ക്ഷാമബത്ത യുടെ 286 മാസത്തെ കുടിശ്ശിക കവര്‍ന്നെടുക്കുകയും, മുന്‍ സര്‍ക്കാരുകള്‍ പണമായി നല്‍കിയിരുന്ന ലീവ് സറണ്ടര്‍ ഇല്ലാതാക്കുകയും അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്ത സര്‍ക്കാരിനെതിരെ ജനാധിപത്യ രീതിയില്‍ കേരളത്തിലെ അധ്യാപകരും ജീവനക്കാരും പ്രതിരോധംതീര്‍ക്കണമെന്ന് യുനൈറ്റഡ് ടീച്ചേഴ്‌സ് & എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ യോഗം ആഹ്വാനം ചെയ്തു. പത്ത് വര്‍ഷമായി അധികാരത്തിലിരുന്ന സര്‍ക്കാര്‍, ജീവനക്കാരുടെ ഹൗസ് …

കേരളത്തില്‍ ഭരണ മാറ്റം ഉറപ്പ്; യു ഡി എഫ് ഇടി മുഴക്കം പോലെ തിരിച്ചു വരും: എ കെ ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ ഭരണ മാറ്റം ഉറപ്പാണെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി . തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് ഇടി മുഴക്കം പോലെ തിരിച്ചു വരും. ആര് ഭരിക്കണമെന്നു ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. നിലവില്‍ ഉള്ളത് കെയര്‍ടേക്കര്‍ സര്‍ക്കാരാണ്. തുടര്‍ ഭരണമെന്ന പ്രചരണം തന്നെയായിരിക്കും ഇടതു മുന്നണി ഭരണത്തിന് അന്ത്യം കുറിക്കുക- എ കെ ആന്റണി പറഞ്ഞു.സെക്രട്ടറിയേറ്റിനെ രാവണന്‍കോട്ടയാക്കി. മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം സെക്രട്ടറിയേറ്റില്‍ എത്ര …