പിലിക്കോട് രയരമംഗലം ക്ഷേത്രത്തിന് സമീപത്തെ പി.സി. നളിനിയമ്മ അന്തരിച്ചു

പിലിക്കോട്: പാലാട്ട് തറവാട് കുടുംബ ട്രസ്റ്റ് രക്ഷാധികാരി രയരമംഗലം ക്ഷേത്രത്തിന് സമീപത്തെകിഴക്കേ മഠത്തില്‍ പാലാട്ട് ചിരക്കര വീട്ടില്‍ പി.സി. നളിനിയമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഡോ. പി.കെ. നാരായണന്‍ നമ്പ്യാര്‍ (റിട്ട.പ്രൊഫസര്‍ ആര്‍എആര്‍എസ്, പിലിക്കോട്). മക്കള്‍: പി.സി ശ്രീവത്സന്‍ (യുഎസ് എ), പി.സി രാജലക്ഷ്മി, ഡോ. പി.സി. സുധീര്‍ കുമാര്‍ (യുഎസ്എ). മരുമക്കള്‍: ശാന്തി ശ്രീവത്സന്‍ (യുഎസ് എ), മാക്കുനി ഉണ്ണികൃഷ്ണന്‍ (റിട്ട.ചീഫ് എന്‍ജിനിയര്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ), ഡോ. ബിന്ദു സുധീര്‍ (യുഎസ്എ). …

താലിയും മോതിരവും പുടവയുമില്ലാതെ ഭരണഘടന കൈമാറി അധ്യാപികയെ വിവാഹം ചെയ്ത് വില്ലേജ് ഉദ്യോഗസ്ഥന്‍

പാലക്കാട്: താലിയും മോതിരവും പുടവയുമില്ലാത്ത ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരമൊരു വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് നെന്മാറ സബ് രജിസ്ട്രാര്‍ ഓഫിസ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ പി.എസ്.ശീതളും അയിലൂര്‍ സ്വദേശിയായ ആര്‍.ജിതിന്‍ കൃഷ്ണയും തമ്മിലുള്ള വിവാഹമാണ് ആര്‍ഭാടങ്ങളും മറ്റ് ചടങ്ങുകളുമൊന്നുമില്ലാതെ ലളിതമായി നടന്നത്. ബന്ധുക്കളെ സാക്ഷിയാക്കി രാജ്യത്തിന്റെ ഭരണഘടന കൈമാറി, പ്രതിജ്ഞ ചെയ്താണ് ജിതിന്‍ ശീതളിനെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയത്. പാലക്കാട് കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ശീതള്‍ ഭരണഘടനാസാക്ഷരതാ രംഗത്ത് പ്രവര്‍ത്തിക്കുന്ന, കോണ്‍സ്റ്റിറ്റിയൂഷന്‍ …

പ്രതിഷേധത്തിനിടെ നിലത്തുവീണ പൊലീസുകാരിയുടെ വസ്ത്രമുരിയാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

റായ്പൂര്‍: പ്രതിഷേധത്തിനിടെ നിലത്തുവീണ പൊലീസുകാരിയുടെ വസ്ത്രമുരിയാനും ദൃശ്യങ്ങള്‍ പകര്‍ത്താനും ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. റായ്പൂരില്‍ ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെയാണ് അതിക്രമം. ഡിസംബര്‍ 27ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. റായ്ഗഡിലെ 14 ഗ്രാമങ്ങളില്‍ നിന്നുള്ള താമസക്കാരാണ് ഈ മേഖലയില്‍ പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഡിസംബര്‍ 27ന് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീ വയ്ക്കുകയും …

ചികിത്സാപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 കാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പാലക്കാട്: ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒമ്പതുകാരിക്ക് കൃത്രിമ കൈ വച്ച് നല്‍കാനുള്ള സഹായവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിനാവശ്യമായ ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തെ അദ്ദേഹം ഫോണിലൂടെ അറിയിച്ചു. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയില്‍ ആണെങ്കിലും കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ട ഇടപടെല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞതെന്ന് കുട്ടിയുടെ മാതാവ് പ്രതികരിച്ചു. …

ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ സ്വന്തമാക്കി; ബോളിവുഡ് താരം ഷാറുഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബിജെപി നേതാവ്

മീററ്റ്: ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ സ്വന്തമാക്കിയതിന് ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയുമായ ഷാറുഖ് ഖാനെ രാജ്യദ്രോഹിയെന്ന് വിളിച്ച് ബിജെപി നേതാവ് സംഗീത് സോം. ഒരു ബംഗ്ലാദേശി താരത്തെ വാങ്ങിയ ഷാറുഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്ത് തുടരാന്‍ ഇനി അവകാശമില്ലെന്നും സംഗീത് പറഞ്ഞു. മീററ്റില്‍ നടന്ന പൊതുപരിപാടിയിലാണ് സംഗീത് സോം ഷാറൂഖ് ഖാനെതിരെ വിമര്‍ശനം ഉന്നയിച്ചത്. 9.20 കോടി രൂപയ്ക്കാണ് ഐപിഎല്‍ ലേലത്തില്‍ മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഐപിഎലില്‍ ഒരു …

കുമ്പള റെയില്‍വേ സ്റ്റേഷനില്‍ മൂന്നാംഘട്ട വികസനം: ലിഫ്റ്റ് നിര്‍മ്മാണം ധൃതഗതിയില്‍

കുമ്പള:രണ്ട് ഫ്‌ലാറ്റ് ഫോമുകളുള്ള കുമ്പള റെയില്‍വേ സ്റ്റേഷനില്‍ വയോധികരായ യാത്രക്കാര്‍ക്കും,സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കും പ്രയാസം കൂടാതെ ഫ്‌ലാറ്റ്‌ഫോമുകളിലേക്ക് മറികടക്കാന്‍ ലിഫ്റ്റ് നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക് . 80% ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു . രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുപോകാനും, വരാനും വയോധികരായ യാത്രക്കാരും, സ്ത്രീകളും,കുട്ടികളും ഏറെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സ്റ്റേഷന്‍ അധികൃതര്‍ തന്നെയാണ് റെയില്‍വേ അധികൃതരെ അറിയിച്ച് ലിഫ്റ്റ് നിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കി യത്. കുമ്പളയില്‍ ഘട്ടം, ഘട്ടമായി വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.ഇതിന്റെ ഭാഗമായാണ് ഫ്‌ലാറ്റ്‌ഫോം മോഡി പിടിപ്പിച്ചതും, …

യുടിഎസ് ആപ്പിലൂടെ ഇനി സീസണ്‍ ടിക്കറ്റ് ലഭിക്കില്ല; പകരം റെയില്‍വണ്‍ ആപ്പ്

മുംബൈ: യുടിഎസ് (അണ്‍റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം) ആപ്പിലൂടെ സീസണ്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇന്ത്യന്‍ റെയില്‍വേ നിര്‍ത്തലാക്കി. പകരം റെയില്‍വണ്‍ ആപ്പ് ഉപയോഗിച്ച് സീസണ്‍ ടിക്കറ്റുകള്‍ എടുക്കാമെന്ന് റെയില്‍വേ നിര്‍ദേശിച്ചു. എല്ലാ സേവന ആപ്പുകളെയും ഉള്‍പ്പെടുത്തി റെയില്‍വേ ഏകീകരിച്ച ആപ്പാണ് റെയില്‍ വണ്‍. സാധാരണ ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റും യുടിഎസ് ആപ്പില്‍ ലഭിക്കും. നിലവില്‍ യുടിഎസ് വഴി സീസണ്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ‘ഷോ ടിക്കറ്റില്‍’ അത് നിലനില്‍ക്കും. പാസ് സൗകര്യം നീക്കം ചെയ്തെങ്കിലും, റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളുടെ …

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി ഉത്തരവ്; ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കും ഇളവില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നതോടെ പല ഇളവുകളും ഇല്ലാതായി. സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവര്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി. പുതിയ ഉത്തരവോടെ അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും ഇനി കെ-ടെറ്റ് യോഗ്യത വേണ്ടിവരും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം …

പ്രസവത്തിന് പിന്നാലെ 30 കാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം; ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച് ഹൃദയസ്തംഭനം ഉണ്ടായെന്ന് അധികൃതര്‍

കൊച്ചി: പ്രസവത്തിന് പിന്നാലെ 30 കാരി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. പട്ടണം പള്ളിയില്‍ കാവ്യമോളാണ് (30) രണ്ടാമത്തെ പ്രസവത്തിനിടെ മരിച്ചത്. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രസവത്തിനിടെ രക്തസ്രാവം കൂടിയതിനെ തുടര്‍ന്ന് കാവ്യയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തുവെന്നും ഇതോടെ നില ഗുരുതമാവുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അപകട നിലയിലായിട്ടും ആദ്യ ഘട്ടത്തില്‍ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ വിസമ്മതിച്ചുവെന്നും കുടുംബം …

ആവശ്യപ്പെട്ടതിനേക്കാളും അഞ്ചിരട്ടി പണം നല്‍കി പെര്‍മുദെയിലെ എടിഎം!; വിവരം ബാങ്ക് അധികൃതരെ അറിയിച്ച യുവാവിന് പുതുവര്‍ഷ പിറവി നാളില്‍ ആദരം

കാസര്‍കോട്: ആവശ്യപ്പെട്ടതിനേക്കാളും അഞ്ചിരട്ടി പണം നല്‍കി എടിഎം മെഷീന്‍! സംഭവം ബാങ്ക് അധികൃതരെ അറിയിച്ച യുവാവിനെ പുതുവര്‍ഷപ്പിറവി നാളില്‍ ആദരിച്ചു. പുത്തിഗെ, കോളാര്‍ സ്വദേശിയും പെയ്ന്റിംഗ് കോണ്‍ട്രാക്ടറുമായ ജെപി മോനു എന്ന ജയറാമിനെയാണ് കേരള ഗ്രാമീണ ബാങ്ക് പെര്‍മുദെ ശാഖയില്‍ വച്ച് ആദരിച്ചത്. പുത്തിഗെ പഞ്ചായത്തംഗം പുഷ്പലത, പൈവളിഗെ പഞ്ചായത്തംഗം ശ്രീനിവാസ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആദരവ്. സംഭവത്തെ കുറിച്ച് മോനു പറയുന്നത് ഇങ്ങനെ: ”ബാങ്ക് അവധി ദിനമായ നാലാമത്തെ ശനിയാഴ്ച ഉച്ചയ്ക്ക് 11.45 മണിക്കാണ് പെര്‍മുദെ ടൗണിലുള്ള …

ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചക വാതക വിലയിൽ മാറ്റമില്ല ; പെട്രോളിയം മന്ത്രാലയം

ന്യൂ ഡൽഹി:വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ വരുത്തിയ 111 രൂപ വർദ്ധന വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വിപണി സാഹചര്യങ്ങൾക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അനുസരിച്ചാണെന്ന് കേന്ദ്ര പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ വിശദീകരിച്ചു. . ആഗോള എൽപിജി വിലയിലുണ്ടാകുന്ന മാറ്റങ്ങളും അനുബന്ധ ചെലവുകളും വാണിജ്യ എൽപിജി വില പരിഷ്കരണങ്ങളിൽ പ്രകടമാവുന്നു. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റമില്ല-അറിയിപ്പ് ചൂണ്ടിക്കാട്ടി. ഇന്ത്യക്കാവശ്യമായ എൽപിജിയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ, ആഭ്യന്തര എൽപിജി വിലകൾ അന്താരാഷ്ട്ര വിലകളുമായി …

ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഗ്രൗണ്ട് ഫ്‌ളോറിലേക്ക് മാറ്റണം

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ആശുപത്രിയുടെ ഗ്രൗണ്ട് ഫ്‌ളോറിലാക്കണമെന്നു രക്തദാതാക്കള്‍ ആവശ്യപ്പെട്ടു.ബ്ലഡ് ബാങ്ക് ആശുപത്രിയുടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടു രക്തം ദാനം ചെയ്യാനെത്തുന്നവര്‍ പടികള്‍ കയറാന്‍ പ്രയാസപ്പെടുന്നു. ഇതു രക്തദാനത്തിനു തടസ്സമാവുന്നു. അടിയന്തിര ഘട്ടങ്ങളില്‍ രക്തം നല്‍കാനും സ്വീകരിക്കാനും കഴിയാതെ ആളുകള്‍ വിഷമിക്കുകയും ചെയ്യുകയാണെന്നു തൈക്കടപ്പുറം ഗ്രീന്‍ ആര്‍മി ബ്ലഡ് സേവേഴ്‌സ് കൂട്ടായ്മ ചൂണ്ടിക്കാട്ടി. ബ്ലഡ് ബാങ്കിലേക്കു ലിഫ്ട് സംവിധാനം ഏര്‍പ്പെടുക്കണമെന്നു ആവശ്യമുന്നയിച്ചു. അബ്ദുല്ല ഒ.ടി, നൗഷാദ് എന്‍.പി, ജസീര്‍ പ്രസംഗിച്ചു.

പൂഴികടത്ത്; മാഫിയാ സംഘം രക്ഷപ്പെട്ടാല്‍ കേസും നടപടികളും മണല്‍ കടത്തു ലോറി ഉടമകള്‍ക്കെതിരെ: പൊലീസ്

കുമ്പള: പൂഴികടത്തിനുപയോഗിക്കുന്ന ടിപ്പറുകളുടെ ആര്‍സി ഓണര്‍മാരെ അറസ്റ്റു ചെയ്യുന്നതിനു പൊലീസ് നീക്കമാരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കുമ്പള, മൊഗ്രാല്‍ അണ്ടര്‍പാസുകളില്‍ വച്ചു മണല്‍ കടത്തുകയായിരുന്ന രണ്ടു ടിപ്പറുകള്‍ ജീപ്പ് കുറുകെയിട്ടു പൊലീസ് പിടികൂടിയെങ്കിലും ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ലോറി ഉടമകളെ കേസില്‍ പ്രതി ചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും എസ്‌ഐ കെ. ശ്രീജേഷിന്റെ നേതൃത്വത്തില്‍ നീക്കമാരംഭിച്ചിട്ടുള്ളത്. പുഴയില്‍ നിന്നു മണല്‍ തോണികള്‍ പിടിച്ചാലും കടവുകളിലും റോഡുകളില്‍ നിന്നും മണല്‍ ലോറികള്‍ പിടികൂടിയാലും അതുമായി ബന്ധപ്പെട്ടവരെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെതിരെ …

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി; ലീഗിനും നേതാക്കള്‍ക്കും ദുഷ്ടലാക്കെന്ന് ആരോപണം

ആലപ്പുഴ: മുസ്ലിം ലീഗ് മതവിദ്വേഷം പരത്താന്‍ ശ്രമിക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മുസ്ലിങ്ങളെ ആകെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു. ലീഗിനും ലീഗ് നേതാക്കള്‍ക്കും ദുഷ്ടലാക്കാണ്. അവര്‍ ഭരണത്തില്‍ ഇരുന്നപ്പോള്‍ സാമൂഹിക നീതി നടപ്പിലാക്കിയോ? ആത്മപരിശോധന നടത്താന്‍ ലീഗിനെ വെല്ലുവിളിക്കുകയാണ്-വെള്ളാപ്പള്ളി പറഞ്ഞു.ഇടതിന്റെ പിന്‍ബലം പിന്നോക്കക്കാരുടെ പിന്തുണയാണ്. അത് സിപിഐ മനസ്സിലാക്കണം.സിപിഐ നിലപാട് മുന്നണിയില്‍ അനൈക്യം എന്ന തോന്നല്‍ ഉണ്ടാക്കി. ശരിയും തെറ്റും …

കേരള മുസ്ലിം ജമാഅത്ത് കേരളയാത്ര തുടങ്ങി; മുസ്ലിങ്ങളെ സംഘടിത സമൂഹമാക്കിയത് സമസ്ത: കാന്തപുരം

കാസര്‍കോട്: മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കിയതും സംഘടിത സമൂഹമായി അവരെ മുന്നോട്ട് നയിക്കുകയും ചെയ്തതു സമസ്തയുടെ കര്‍മഫലമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. ഇതിന്റെ ഫലം മറ്റു സമൂഹങ്ങള്‍ക്ക് കൂടി പലതരത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. കേരളീയ മുസ്ലിം നവോത്ഥാനത്തെിന്റെ ദിശ നിര്‍ണ്ണയിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മുസ്ലിം ജമാഅത്തിന്റെ കേരളാ യാത്രക്ക് ചെര്‍ക്കളയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു കാന്തപുരം.നേട്ടങ്ങളും പുരോഗതിയും നിലനിര്‍ത്താന്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്-അദ്ദേഹം …

കുമ്പള ടൗണില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും ഉരസി; രണ്ടു ബസുകളും പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും ഉരസി. അപകടത്തെ ചൊല്ലി തര്‍ക്കം ഉണ്ടായതോടെ കുമ്പള പൊലീസെത്തി ഇരു ബസുകളെയും കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച രാവിലെ ഒന്‍പതര മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നു മംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. കുമ്പള ടൗണില്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റുന്നതിനിടയില്‍ പിന്നില്‍ നിന്നും എത്തിയ കെഎസ്ആര്‍ടിസി ബസ് മറികടക്കുന്നതിനിടയില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗത്ത് ഉരസുകയായിരുന്നുവെന്നു പറയുന്നു. ഇതേ ചൊല്ലി തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് പൊലീസെത്തി ബസുകള്‍ കസ്റ്റഡിയിലെടുത്തത്.

16 കാരനായ മകന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി; സഹകരണ ബാങ്ക് തൂപ്പുകാരിയായ മാതാവിനെ സിപിഎം ഭരണസമിതി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെന്നാരോപിച്ച് സഹകരണ ബാങ്ക് ജീവനക്കാരിയായ മാതാവിനെ സിപിഎം ഭരണസമിതി ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. തൊടുപുഴ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ സ്വീപ്പര്‍ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്. അഞ്ച് വര്‍ഷമായി 5000 രൂപ മാസ ശമ്പളത്തില്‍ ഇടുക്കിയിലെ കാരിക്കോട് സര്‍വീസ് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായി ജോലി നോക്കുകയാണ് നിസ. ഭര്‍ത്താവ് മരിച്ച നിസയുടെ ഉപജീവന മാര്‍ഗമായിരുന്നു ഇത്. തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡില്‍ …

ഒരവങ്കര പയോട്ടയിലെ മൈനാസ് അന്തരിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പ് ഒരവങ്കര പയോട്ടയിലെ പരേതനായ പി.എം അഷ്‌റഫിന്റെമകന്‍ മൈനാസ് (38) അന്തരിച്ചു. ഉറക്കത്തില്‍ ഹൃദയഘാതം സംഭവിക്കുകയായിരുന്നു.ഭാര്യ:ഫര്‍സീന, മക്കള്‍: മക്ക്ബൂല്‍, മുഹമ്മദ്. മാതാവ്:ദൈനബി.സഹോദരന്‍: മണ്‍സൂര്‍.