കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിനു കേസെടുക്കണം: ഇടതു മുന്നണി

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളി തിരഞ്ഞെടുപ്പു ചട്ടം ലംഘിക്കുകയും ജനങ്ങളില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാനും ശ്രമിക്കുകയുമാണെന്നു ഇടതു മുന്നണി ജില്ലാ വരണാധികാരിയെ അറിയിച്ചു. സ്വന്തം സമുദായത്തിന്റെയും സമുദായ സംഘടനയുടെയും പേരു പ്രചരണത്തില്‍ പറയുന്നു. ആരാധാനാലയങ്ങള്‍ ദുരുപയോഗപ്പെടുത്തി വോട്ടു പിടിക്കുന്നു. രാജപുരം ഹോളിഫാമിലി ഫെറോന ചര്‍ച്ചില്‍ മതപരമായ ചടങ്ങില്‍ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥന നടത്തി.
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനത്തിന് ഈ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കണമെന്ന് എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page