സര്‍ക്കാര്‍ വഞ്ചന: ജനാധിപത്യ രീതിയില്‍ പകരം ചോദിക്കുമെന്നു ജീവനക്കാര്‍

കാസര്‍കോട് : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് വര്‍ഷത്തെ ശമ്പള പരിഷ്‌കരണം ഇല്ലാതാക്കുകയും ക്ഷാമബത്ത യുടെ 286 മാസത്തെ കുടിശ്ശിക കവര്‍ന്നെടുക്കുകയും, മുന്‍ സര്‍ക്കാരുകള്‍ പണമായി നല്‍കിയിരുന്ന ലീവ് സറണ്ടര്‍ ഇല്ലാതാക്കുകയും അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്ത സര്‍ക്കാരിനെതിരെ ജനാധിപത്യ രീതിയില്‍ കേരളത്തിലെ അധ്യാപകരും ജീവനക്കാരും പ്രതിരോധം
തീര്‍ക്കണമെന്ന് യുനൈറ്റഡ് ടീച്ചേഴ്‌സ് & എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ യോഗം ആഹ്വാനം ചെയ്തു. പത്ത് വര്‍ഷമായി അധികാരത്തിലിരുന്ന സര്‍ക്കാര്‍, ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ്, സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്, കഴിഞ്ഞ ശമ്പള പരിഷ്‌കരണ കുടിശിക ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളെല്ലാം അപ്പാടെ കവര്‍ന്നു. പങ്കാളിത്ത പെന്‍ഷന് പകരം പ്രഖ്യാപിച്ച അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയില്‍ പോലും വ്യക്തമായ ഉത്തരവിറക്കാതെ ജീവനക്കാരെ കബളിപ്പിച്ചു – യു.ടി.ഇ.എഫ് ജില്ലാ ചെയര്‍മാന്‍ ലോകേഷ് എം ബി ആചാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. വൈസ് പ്രസിഡന്റ് ഒ എം ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. എന്‍ ജി ഒ അസോ. ജില്ലാ പ്രസിഡണ്ട് എ. ടി. ശശി, ഗോപാലകൃഷ്ണന്‍ കുണ്ടൂച്ചി, ടി അബ്ദുള്‍ ഗഫൂര്‍, കെ സി സുജിത് കുമാര്‍, വി ടി പി രാജേഷ്, എ സത്താര്‍, വി എം രാജേഷ്, കെ എം ഷാഹിന, ജയരാജ്, നൗഫല്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page