ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍; പിന്നാലെ ഭാര്യ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു; ടെക്കി ദമ്പതികളുടെ മരണത്തില്‍ നടുങ്ങി ബന്ധുക്കളും അയല്‍വാസികളും

ബെംഗളൂരു: ഭര്‍ത്താവിനെ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ഭാര്യ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. തെലങ്കാനയിലെ സിദ്ദിപേട്ടില്‍ നിന്നുള്ള യുവ സോഫ്റ്റ്വെയര്‍ ദമ്പതികളാണ് മരിച്ചത്. സിദ്ദിപേട്ടില്‍ നിന്നുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭാനു ചന്ദര്‍ റെഡ്ഡി കുന്ത (32), പ്രമുഖ ടെക് കമ്പനിയായ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഷാസിയ സിറാജ് താമസസ്ഥലത്തെത്തിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പലതവണ കതകില്‍ തട്ടി വിളിച്ചിട്ടും ഭര്‍ത്താവ് പ്രതികരിച്ചില്ല. ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. ഇതോടെ പരിഭ്രമിച്ച യുവതി സെക്യൂരിറ്റി ജീവനക്കാരെയും അയല്‍വാസികളെയും വിവരമറിയിച്ചു.

അവരെല്ലാം ഓടിയെത്തി വാതില്‍ ബലമായി തുറന്നപ്പോഴാണ് ചന്ദര്‍ റെഡ്ഡിയെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഇതോടെ നിലവിളിച്ചുകൊണ്ട് ഓടിപ്പോയ ഷാസിയ ഫ്‌ളാറ്റിന്റെ 17-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ദമ്പതികളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും അയല്‍വാസികളും. ബന്ധുക്കളുടെ പരാതിയില്‍ ഇരുവരുടേയും മരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page