ബന്തിയോട്ട് ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്ക് ഇടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം: അപകടം ആദ്യ കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ, അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ചെങ്കള- തലപ്പാടി ദേശീയപാതയിലെ കുമ്പള ,ബന്തിയോട്ട് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു പിന്നില്‍ ബൈക്കിടിച്ച് മരിച്ചത് ചെങ്കള, പാണലത്തെ പള്ളി ഇമാം. ഏക കണ്‍മണിയുടെ മുടികളയല്‍ ചടങ്ങില്‍ സംബന്ധിച്ച് ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടയില്‍ ഉണ്ടായ അപകടമരണം നാടിനെയും ഉറ്റവരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. പാണലം ജുമാമസ്ജിദിലെ ഇമാമും മദ്രസയിലെ സദര്‍ മുഹഅല്ലീമുമായ തലപ്പാടി, ബിസി റോഡിലെ മുഹ്‌യുദ്ദീന്‍ സിനാന്‍ (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറേകാല്‍ മണിയോടെ ബന്തിയോട്ടായിരുന്നു അപകടം. ദേശീയപാതയില്‍ നിര്‍ത്തിയിട്ട പിക്കപ്പിനു പിന്നില്‍ സിനാന്‍ ഓടിച്ചിരുന്ന ബൈക്കിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മുഹ്‌യുദ്ദീന്‍ സിനാനിന്റെ ഭാര്യ ആസിയ സഹന ഒരാഴ്ച മുമ്പാണ് ആദ്യത്തെ കൺമണിയായ, ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്. തിങ്കളാഴ്ചയായിരുന്നു കുഞ്ഞിന്റെ ആദ്യ മുടികളയല്‍ ചടങ്ങ്. ഇതില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയിലാണ് മുഹ്‌യുദ്ദീന്‍ സിനാന്‍ അപകടത്തില്‍പ്പെട്ടത്. ഇല്യാസ്- സംസുന്നീസ r ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശിഹാബുദ്ദീന്‍, റിത്ത്‌വാന്‍, സാഹിദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page