ഐ.പി.എല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത ആരാധികയ്ക്ക് വിവാഹാഭ്യര്‍ഥന; ദൃശ്യങ്ങള്‍ വൈറല്‍

മുംബൈ: ഐ.പി.എല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത ടീം ആരാധികയോട് വിവാഹാഭ്യര്‍ഥന നടത്തുന്ന മുംബൈ ടീം ആരാധകന്റെ ദൃശ്യങ്ങള്‍ വൈറല്‍. കൊല്‍ക്കത്തയുടെ ഔദ്യോഗിക പേജിലടക്കം ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജഴ്‌സി ധരിച്ചിരുന്ന കാമുകിക്ക് മോതിരം നല്‍കിക്കൊണ്ടാണ് മുംബൈ ജഴ്‌സി ധരിച്ച യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയത്.

യുവതിയുടെ വിരലില്‍ അണിയിക്കാനുള്ള മോതിരമടക്കം യുവാവ് കൈയില്‍ കരുതിയിരുന്നു. എന്നാല്‍ മോതിരം ബോക്‌സില്‍ നിന്ന് എടുക്കുന്നതിനിടെ താഴെ വീണു. ഇതോടെ യുവാവ് പരിഭ്രാന്തനായി. അല്‍പസമയം അവിടെയുണ്ടായിരുന്ന കാണികളും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഇതിനിടെ പവലിയനിലെ സീറ്റുകള്‍ക്കിടയിലൂടെ താഴേയ്ക്കു വീണ മോതിരം കാണികളിലൊരാള്‍ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. പിന്നാലെ യുവാവ് യുവതിക്ക് മോതിരം കൈമാറുകയും ഇരുവരും കെട്ടിപ്പിടിക്കുന്നതും വിഡിയോയില്‍ കാണാം. വീഡിയോ കണ്ട് നിരവധി പേര്‍ യുവാവിനും യുവതിക്കും ആശംസകള്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page