കേരളത്തില്‍ ബി ജെ പിയും സി പി എമ്മും കൂട്ടുകച്ചവടം; പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്രമോദി: രാഹുല്‍ ഗാന്ധി

കണ്ണൂര്‍: കേരളത്തില്‍ ബി ജെ പിയും സി പി എമ്മും കൂട്ടികച്ചവടത്തിലാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. കണ്ണൂരില്‍ യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി പി എമ്മും ബി ജെ പിയും ചേര്‍ന്നു നില്‍ക്കുകയാണ്. രണ്ടും കോര്‍പറേറ്റ് പാര്‍ട്ടികളാണ്. അതിനാല്‍ അവരുടെ മുഖ്യശത്രു കോണ്‍ഗ്രസാണ്. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗ്രഹം. അതുകൊണ്ടാണ് പ്രധാനമന്ത്രി ശബരിമല സ്വര്‍ണ്ണക്കൊള്ളയെ കുറിച്ച് പറയാത്തത്-രാഹുല്‍ പറഞ്ഞു. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ കെ എസ് ആര്‍ ടി സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കും. തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണും. അസുഖബാധിതരെ സഹായിക്കാന്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും- രാഹുല്‍ ഗാന്ധി പറഞ്ഞു.
നേതാക്കളായ കെ സി വേണുഗോപാല്‍, കെ സുധാകരന്‍ എം പി തുടങ്ങിയവരും പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍, തളിപ്പറമ്പ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്‍ തുടങ്ങിയവരും പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page