കേടായ ഫാന്‍ നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ പ്രതി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു

തൃശൂര്‍: കേടായ ഫാന്‍ നന്നാക്കാന്‍ കെട്ടിടത്തിന് മുകളില്‍ കയറിയ പ്രതി ജയില്‍ ചാടിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിവീണു. ചാവക്കാട് സബ് ജയിലില്‍ നിന്ന് ചാടിപ്പോയ മലപ്പുറം എടക്കര പലേമാട് പുതിയത്ത് ശ്രീരാജിനെ (22) ആണ് മണിക്കൂറുകള്‍ക്കകം ഗുരുവായൂര്‍ പൊലീസ് പിടികൂടിയത്. പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പോക്സോ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ശ്രീരാജ്. ജയിലിലെ കേടായ ഫാന്‍ നന്നാക്കുന്നതിനായാണ് ഇയാളെ സെല്ലിന് പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ഫാന്‍ നന്നാക്കാന്‍ കയറിയ ഇയാള്‍ ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജയില്‍ ചാടിയ വിവരം അധികൃതര്‍ അറിയുന്നത്. ഓടുമേഞ്ഞ മേല്‍ക്കൂരയിലേക്ക് കയറിയ ഇയാള്‍ സമീപത്തുളള മരത്തിലേക്ക് കയറി സബ് രജിസ്ട്രാര്‍ വളപ്പിലൂടെ പുറത്തുകടക്കുകയായിരുന്നു. വിവരം അറിഞ്ഞപ്പോള്‍ തന്നെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം അയച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ ഗുരുവായൂര്‍ പൊലീസ് പിടികൂടി. അടുത്തിടെയാണ് മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഇയാള്‍ ജയിലില്‍ എത്തിതെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page