ലിയോ പതിനാലാമൻ പുതിയ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ പുതിയ മാർപ്പാപ്പയായി യുഎസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോയെ തിരഞ്ഞെടുത്തു. ലിയോ പതിനാലാമൻ എന്നാകും അദ്ദേഹം ഇനി അറിയപ്പെടുക. കർദിനാൾമാരുടെ കോൺക്ലേവിന്റെ രണ്ടാം ദിനമായ വ്യാഴാഴ്ചയാണ് മാർപ്പാപ്പയെ തിരഞ്ഞെടുത്തത്.ഏപ്രിൽ 21ന് ദിവംഗതനായ ഫ്രാൻസിസ് മാർപ്പാപ്പയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് 69 വയസ്സുകാരനായ ലിയോ പതിനാലാമൻ മാർപ്പാപ്പ. യുഎസിലെ ഷിക്കാഗോയിലാണ് ജനനം. പെറുവിൽ വർഷങ്ങളോളം സുവിശേഷ ശുശ്രൂഷകൾ നടത്തി. ചരിത്രത്തിൽ ആദ്യമായാണ് യുഎസിൽ നിന്നൊരാൾ മാർപ്പാപ്പയാകുന്നത്. തിരഞ്ഞെടുക്കപ്പെട്ട 267-ാമത് മാർപ്പാപ്പയാണ് ലിയോ …

പാക്കിസ്താനെ നിലംതൊടീക്കാതെ ഇന്ത്യ; ലഹോറിലും ഇസ്ലാമാബാദിലും സിയാൽക്കോട്ടിലും ഇന്ത്യൻ ആക്രമണം. പാക് പ്രധാനമന്ത്രിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : പ്രകോപനം തുടരുന്ന പാക്കിസ്താനു കനത്ത തിരിച്ചടി നൽകി ഇന്ത്യ. പാക്കിസ്താനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യൻ മിസൈലുകൾ പതിച്ചു. ലാഹോറും സിയാൽക്കോട്ടും ഇന്ത്യ തിരിച്ചടിച്ചു. ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് കറാച്ചി തുറമുഖത്ത് മിസൈലുകൾ വർഷിച്ചു. കര,നാവിക, വ്യോമ സേനകൾ പാക്കിസ്താനിലെ വൻ ആക്രമണമാണ് നടത്തുന്നത്. വ്യാഴാഴ്ച രാത്രി ജമ്മു വിമാനത്താവളവും പഞ്ചാബിലെ സൈനികകേന്ദ്രങ്ങളും ലക്ഷ്യമാക്കി തൊടുത്ത 50 ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർത്തു.ജമ്മുവിലെ സാംബയിൽ നുഴഞ്ഞു …

ചാവേറാക്രമണത്തിനു ഭീകരർ തയാറെടുക്കുന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പഞ്ചാബിലും കശ്മീരിലും ജാഗ്രത, ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനു പ്രതികാരമായി ഭീകരർ ചാവേർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജമ്മുകശ്മീരിലും പഞ്ചാബിലും ജാഗ്രത കർശനമാക്കി. ഭീകരസംഘടനകളായ ജയ്ഷെ മുഹമ്മദും ലഷ്കറെ തൊയിബയും സുരക്ഷാ സേനയ്ക്കു നേരെ ചാവേറാക്രമണത്തിനു തയാറെടുക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിൽ അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അതിനിടെ അഹമ്മദാബാദ്, ജയ്പൂർ, കൊൽക്കത്ത സ്റ്റേഡിയങ്ങൾക്കുനേരെ ബോംബ് ഭീഷണി. ഐപിഎൽ വേദികളിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയിട്ടില്ല.നേരത്തേ പാക്കിസ്താനിലെ …

അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനു കുരുക്ക് മുറുകുന്നു; പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതിയുടെ അനുമതി

പട്ന: ജോലിക്കു പകരം ഭൂമി തട്ടിപ്പു കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ കുറ്റവിചാരണ ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകി.ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി ഉദ്യോഗാർഥികളിൽ നിന്നു തുച്ഛ വിലയ്ക്ക് ഭൂമി എഴുതി വാങ്ങിയെന്നാണ് കേസ്. ഇതു കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതായും ഇഡിയും സിബിഐയും ആരോപിക്കുന്നു. നേരത്തേ കേസിൽ 4 മണിക്കൂറോളം ലാലുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ലാലുവിന്റെ ഭാര്യയും …

നിപ; മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി, രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ 7 പേരുടെ സാമ്പിളുകൾ നെഗറ്റീവ്

തിരുവനന്തപുരം: 42 വയസ്സുകാരിക്കു നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. രോഗിയെ പരിചരിച്ചവർ ഉൾപ്പെടെ ഹൈ റിസ്ക് കാറ്റഗറിയിലുള്ള 7 പേരുടെ സാമ്പിൾ പരിശോധിച്ചതു നെഗറ്റീവാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിനി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെന്റിലേറ്ററിലാണ് ഇവരുള്ളത്. ഇവർ എവിടെയൊക്കെ പോയെന്ന് പരിശോധിക്കുന്നുണ്ട്. പ്രദേശത്ത് അസ്വാഭാവിക മരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം – മംഗളൂരു , മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണംവർധിപ്പിച്ചു; വർധിപ്പിച്ച കോച്ചുകൾ 22 മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കോച്ചുകളുടെ വർധനവു 22 നു നിലവിൽ വരും. 20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, 20632 തിരുവനന്തപുരം സെൻട്രൽ -മംഗളുരു സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഓരോ എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളും ഏഴു ചെയർ കാർ കോച്ചുകളുമാണ് വർധിപ്പിക്കുന്നത്. അതോടെ ഇരുട്രയിനുകളിലും 14 ചെയർകാർ കോച്ചുകൾ വീതവും രണ്ടു വീതം എക്സിക്യൂട്ടീവ് ക്ലാസ് …

അന്‍വറോര്‍മ്മ 10 ന് കാസർകോട്ട്

കാസര്‍കോട്: ദൃശ്യ സംസ്‌കാരത്തിന് പുതുമ പകർന്ന എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ക്ക് ഒമ്പതാണ്ടാകുന്നു. 10 ന് ശനിയാഴ്ച്ച മൂന്ന് മണിക്ക് കാസര്‍കോട് ആര്‍.കെ മാള്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്യും. സി.ഒ.എ. സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ് അധ്യക്ഷത വഹിക്കും. അനുസ്മരണ പ്രഭാഷണവും, സെമിനാര്‍ വിഷയാവതരണവും സിനിമാ-മാധ്യമ നിരൂപകനായ സി.എസ്. വെങ്കിടേശ്വരന്‍ നടത്തും.റഹ്‌മാന്‍ തായലങ്ങാടി, ഏഷ്യാനെറ്റ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി.ജി സുരേഷ്‌കുമാര്‍, റിപ്പോര്‍ട്ടര്‍ ടി.വി. ഡിജിറ്റല്‍ ഹെഡ് ഉണ്ണി ബാലകൃഷ്ണന്‍ …

ഓപ്പറേഷൻ സിന്ദൂർ വെള്ളിത്തിരയിലേക്ക്: പേര് റജിസ്റ്റർ ചെയ്ത് 15 നിർമാതാക്കൾ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യയുടെ മറുപടി ഓപ്പറേഷൻ സിന്ദൂർ സിനിമയാകുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന പേര് റജിസ്റ്റർ ചെയ്യാൻ 15 നിർമാതാക്കൾ ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചതായാണ് വിവരം.പ്രമുഖ നിർമാതാക്കളായ മഹാവീർ ജെയിൻ, അശോക് പണ്ഡിറ്റ്, സംവിധായകൻ മധുർ ഭണ്ഡാക്കർ, ബോളിവുഡ് സ്റ്റുഡിയോകളായ ടി-സീരീസ്, സീ സ്റ്റുഡിയോസ് എന്നിവയാണ് ഇതേ പേരിൽ സിനിമ നിർമിക്കാൻ രംഗത്തുള്ളത്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ സ്റ്റുഡിയോസും ഇതിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും വ്യാജ വാർത്തയാണെന്ന് കമ്പനി പ്രതികരിച്ചു.അതിനിടെ ബോളിവുഡിൽ പ്രശസ്തരുടെ …

മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം; റസ്റ്ററന്റ് ഭാഗികമായി തകർന്നു

ഇസ്ലാമാബാദ്: പാക്കിസ്താനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനു നേരെ ഡ്രോൺ ആക്രമണം. ഇന്ന് ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ സ്റ്റേഡിയത്തിന്റെ ഭാഗങ്ങൾ തകർന്നു. പാക്കിസ്താൻ സൂപ്പർലീഗിൽ പെഷവാറും കറാച്ചിയും തമ്മിലുള്ള മത്സരം രാത്രി 8ന് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് സംഭവം. ഇതോടെ മത്സരം കറാച്ചിയിലേക്ക് മാറ്റി. ആക്രമണത്തിൽ സ്റ്റേഡിയത്തിനു സമീപത്തെ റസ്റ്ററന്റ് ഭാഗികമായി തകർന്നു. 2 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഡ്രോണിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം ആരംഭിച്ചു.നേരത്തേ ലഹോർ, ഗുർജൻവാല, ഭവൽപുർ, കറാച്ചി ഉൾപ്പെടെ നഗരങ്ങളെ ലക്ഷ്യമാക്കിയുള്ള ഇന്ത്യൻ ഡ്രോൺ ആക്രമണം പ്രതിരോധിച്ചതായി …

നിരന്തരം ഡോർബെൽ അടിച്ചു വീട്ടുകാരെ ശല്യപ്പെടുത്തിയ പ്രാങ്ക് വിഡിയോക്കാരനായ 18 വയസ്സുകാരനെ വീട്ടുടമസ്ഥൻ വെടിവച്ചു കൊന്നു

വാഷിങ്ടൺ : ടിക് ടോക് പ്രാങ്ക് വിഡിയോ ചിത്രീകരണത്തിനായി നിരന്തരം വീടിന്റെ ഡോർബെൽ അടിച്ചു ശല്യപ്പെടുത്തിയ 18 വയസ്സുകാരനെ വീട്ടുടമ വെടിവച്ചു കൊന്നു. യുഎസ് വിർജീനിയയിലെ ഫെഡ്രിക്സ് ബർഗിൽ ശനിയാഴ്ച പുലർച്ചെ യാണു സംഭവം. മൈക്കൽ ബോസ്വർത്ത് ജൂനിയർ എന്ന 18 കാരനാണു മരിച്ചത്. മൈക്കലും 2 സുഹൃത്തുക്കളും ചേർന്ന് നിരന്തരം ഡോർബെൽ അടിക്കുകയും വീട്ടുകാർ കതക് തുറക്കുമ്പോൾ ഒളിച്ചിരിക്കുകയുമായിരുന്നു പതിവ്. ഒട്ടേറെ തവണ ഇതു ആവർത്തിച്ചതോടെ സഹികെട്ട വീടുടമസ്ഥൻ ടൈലർ ബട്ലർ (27) തോക്കുമായി പുറത്തിറങ്ങി …

പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

മാനന്തവാടി : പിതാവിനെ മകൻ വെട്ടിക്കൊന്നു. വയനാട് എടവക കടന്നലാട്ട് കുന്ന്, മലേക്കുടിയിലെ ബേബി (65) ആണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ വെട്ടേറ്റ് മരിച്ചത്. രാത്രി കുടുംബാംഗങ്ങൾ തമ്മിൽ വീട്ടിൽ വച്ചു വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. വഴക്കിനിടയിലാണു മകൻ അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പിതാവ് ബേബിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സക്കു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. ആംബുലൻസ് എത്തുന്നതിന് മുമ്പ് ബേബി ആശുപത്രിയിൽ വച്ച് …

വീട്ടിൽ നിന്നു പോയത് ബെംഗളൂരുവിലേക്ക്; പാലക്കാട് സ്വദേശിയായ യുവാവ് കശ്മീരിലെ വനത്തിൽ മരിച്ച നിലയിൽ

ശ്രീനഗർ: പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ കശ്മീരിലെ പുൽവാമയിലെ വനമേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് ഷാനിബ്(27) ആണ് മരിച്ചത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ട്. ഷാനിബ് എങ്ങനെ കശ്മീരിലെത്തിയെന്നു വ്യക്തമല്ല.ഏപ്രിൽ 13നാണ് ഷാനിബ് ബെംഗളൂരുവിൽ സൂപ്പർമാർക്കറ്റിൽ ജോലി ലഭിച്ചെന്നും പറഞ്ഞ് വീട്ടിൽ നിന്നു പോയത്. ഷാനിബിന്റെ സഹോദരി ഷിഫാന ബെംഗളൂരുവിൽ അക്കൗണ്ടന്റാണ്. എന്നാൽ ഷാനിബ് ഇവിടെ എത്തിയില്ല. ഷാനിബിന്റെ മൃതദേഹത്തിൽ നിന്നു ലഭിച്ച ഫൊട്ടോയുടെയും വിലാസത്തിന്റെയും അടിസ്ഥാനത്തിൽ തൻമാർഗ് പൊലീസ് കുടുംബത്തെ ബന്ധപ്പെടുകയായിരുന്നു. മൃഗങ്ങൾ ആക്രമിച്ചതിന്റെ …

കശ്മീരിൽ പാക്ക് ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു: 5 സൈനികർക്കു പരുക്ക്

ശ്രീനഗർ : ഓപ്പറേഷൻ സിന്ദൂരിനു പിന്നാലെ അതിർത്തിയിൽ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികന് വീരമൃത്യു. ലാൻസ് നായിക്ക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പൂഞ്ച്- രജൗരി മേഖലയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദിനേഷ് ചികിത്സയ്ക്കിടെ വീരമൃത്യു വരിക്കുകയായിരുന്നു. ഹരിയാണ പൽവാൾ സ്വദേശിയാണ്. നിയന്ത്രണരേഖയിലെ ബാരാമുള്ളയിൽ പാക്കിസ്താൻ നടത്തിയ ആക്രമണത്തിലാണ് ദിനേഷിനു പരുക്കേറ്റത്. പാക് സൈന്യമെറിഞ്ഞ സ്ഫോടക വസ്തു ദിനേഷിനു സമീപം വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.5 സൈനികർക്കു കൂടി ഷെല്ലാക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അതിനിടെ നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളെ ലക്ഷ്യമിട്ട് ഇന്നലെ …

രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു: പുതിയ ക്യാപ്റ്റനെ കണ്ടെത്താൻ ബിസിസിഐ.

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഏകദിന ക്രിക്കറ്റിൽ തുടരുമെന്നും താരം സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ വ്യക്തമാക്കി.2024ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ ട്വന്റി20യിൽ നിന്നും രോഹിത് വിരമിച്ചിരുന്നു.ഇന്ത്യക്കായി 67 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രോഹിത് 4301 റൺസെടുത്തു. 12 സെഞ്ചുറികളും 18 അർധ സെഞ്ചുറികളും നേടി. 2021,2023 ടെസ്റ്റ് ലോകകപ്പുകളിൽ ഇന്ത്യയെ ഫൈനലിൽ എത്തിച്ചെങ്കിലും ജയിക്കാനായില്ല. കഴിഞ്ഞ ജനുവരിയിലെ ആസ്ട്രേലിയയ്ക്കു എതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത്തിനു തിളങ്ങാൻ കഴിഞ്ഞില്ല. ഇതു വ്യാപക വിമർശനത്തിനു …

പഹൽഗാം ഭീകരാക്രമണം; സൂത്രധാരൻ കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഷെയ്ക്ക് സജ്ജാദ് ഗുളിനു കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. ഇയാൾ കേരളത്തിലെത്തി ലാബ് ടെകീഷ്യൻ കോഴ്സ് പഠിച്ചതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം സജ്ജാദ് തലവനായ ഭീകരസംഘടന ദ റെസിസ്റ്റന്റ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തിരുന്നു. എൻഐ അന്വേഷണത്തിൽ അക്രമണം ആസൂത്രണം ചെയ്തത് സജ്ജാദാണെന്ന് കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവിലെ എംബിഎ പഠനത്തിനു ശേഷമാണ് സജ്ജാദ് കേരളത്തിലെത്തുന്നത്. ഇവിടത്തെ കോഴ്സ് പൂർത്തിയാക്കിയ ശേഷം ശ്രീനഗറിൽ മടങ്ങിയെത്തിയ …

മദ്യലഹരിയിൽ കൂട്ടുകാരന്റെ മകനായ 12 വയസ്സുകാരെ പീഡിപ്പിച്ചു, പ്രതിക്ക് 23 വർഷം തടവുശിക്ഷ

തിരുവനന്തപുരം: കൂട്ടുകാരന്റെ മകനായ 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചയാൾക്കു 23 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെട്ടുകാട് സ്വദേശി ശേഖരനാണ്(42) ശിക്ഷ ലഭിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും. 2019 ഓണാവധി കാലത്താണ് സംഭവം. അച്ഛനുമായി മദ്യപിക്കാൻ ഇയാൾ കുട്ടിയുടെ വീട്ടിലെത്തി. മദ്യപിച്ച ശേഷം ഇവിടെ തങ്ങി. തുടർന്ന് രാത്രിയിൽ ഉറങ്ങി കിടന്നിരുന്ന കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പേടിയും നാണക്കേടും കാരണം …

വിവാഹ വീട്ടിൽ ലൈറ്റ് സ്ഥാപിക്കുന്നതിനിടയിൽ ഇലക്‌ട്രീഷ്യൻ വീണു മരിച്ചു

കണ്ണൂർ:വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്. ഇതിനിടയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉനൈസിനെ ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ അബ്ദുൽ റഹ്മാൻ്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ. മകൾ:റിഫ.സഫ് വാൻ സഹോദരനാണ്.

കടബാധ്യത: വായ്പ നൽകിയവർ ഭീഷണിപ്പെടുത്തിയെന്നു പരാതി: 77 കാരൻ തൂങ്ങി മരിച്ചു

കാസർകോട് : കടബാധ്യതയെത്തുടർന്നാണെന്നു പറയുന്നു, 77 കാരൻ തൂങ്ങിമരിച്ചു.മുണ്ട്യത്തടുക്ക തോപുരയിലെ യൂസഫ് (77) ആണ് തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകിട്ട് വീട്ടിനുള്ളിലായിരുന്നു ആത്മഹത്യ.യൂസഫും മകൻ അബ്ദുൾ ഖാദറും ഭാര്യയും കുട്ടികളുമാണ് വീട്ടിൽ താമസം. സംഭവ സമയത്ത് കുട്ടികൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളുവെന്നു പറയുന്നു. പെൺമക്കളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ധനകാര്യസ്ഥാപനത്തിൽ നിന്നു യൂസഫ് വൻതുക വായ്പയെടുത്തിരുന്നുവെന്നു നാട്ടുകാർ പറയുന്നു. തുക ഇപ്പോൾ അരക്കോടിയോളമായിട്ടുണ്ടെന്നും സംസാരമുണ്ട്.ഈ തുകയുമായി ബന്ധപ്പെട്ടു വായ്പ നൽകിയവർ കഴിഞ്ഞദിവസം യൂസഫിനെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്.ഭാര്യ പരേതയായ മറിയമ്മ …