കെ എ അബ്രഹാം (തങ്കച്ചൻ) ഡാളസിൽ അന്തരിച്ചു, പൊതുദർശനം 5 ന്

പി പി ചെറിയാൻ

ഗാർലാൻഡ് (ഡാളസ് ):കണ്ടംകുളത്തു അബ്രഹാം തങ്കച്ചൻ (74)ഡാളസിൽ അന്തരിച്ചു.പരേതരായ കണ്ടാംകുളത്ത് കോശി അബ്രഹാം, ഏല്യാമ്മ അബ്രഹാം എന്നിവരുടെ മകനാണ് . പ്ലാനോ സീയോൻ മാർത്തോമാ ഇടവകാംഗവും റവ റോയ് എ തോമസിന്റെ (വൈലി,ഡാളസ്) പിതൃ സഹോരദരനുമാണ് പരേതൻ.

ഭാര്യ :തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലിങ്ങാട്ടിൽ തങ്കമ്മ.
മകൻ: ഡോ. എബി എബ്രഹാം, മരുമകൾ സൂസൻ എബ്രഹാം.

സഹോദരങ്ങൾ :ഡോ. കെ.എ. കോശി, ഡോ. കെ.എ. വർഗ്ഗീസ്, കെ.എ. ബെഞ്ചമിൻ, പ്രൊഫ. ജോൺ കെ. അബ്രഹാം,പരേതനായ കെ.എ.തോമസ് ,സഹോദരിമാരായ കുഞ്ഞമ്മ ജോൺ, മാരിയമ്മ ബേബി, അന്നമ്മ നൈനാൻ, സൂസമ്മ വർഗ്ഗീസ് (യു.എസ്.എ)

1951 ജൂൺ 4-ന് നാരങ്ങാനതായിരുന്നു ജനനം . കോഴഞ്ചേരി സെൻ്റ് തോമസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി.എസ്.സി.യും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് എം.എസ്.സി.യും പൂർത്തിയാക്കി. കോഴിക്കോട് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായും സേവനമനുഷ്ഠിച്ചു.

1977 ഡിസംബറിൽ അമേരിക്കയിലെ ലബ്ബക്കിൽ എത്തി. 1984-ൽ ഡാലസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന് ഒപ്റ്റിക്കൽ രംഗത്ത് പ്രവർത്തിക്കുകയും 1986-ൽ പ്രൊഫഷണൽ ഒപ്റ്റിക്കൽ സപ്ലൈയുടെ പങ്കാളിയായി ബിസിനസ് ഏറ്റെടുത്ത് 2006 വരെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഗ്രാൻഡ് പ്രേരിയിലെ മാർത്തോമാ സഭയുടെ ആ.
രംഭം മുതൽ പ്ലാനോ സീയോൻ മാർത്തോമാ പള്ളിയുടെ രൂപീകരണം വരെ തങ്കച്ചൻ സഭയുടെ ഒരു തൂണായിരുന്നു. വൈസ് പ്രസിഡൻ്റ്, മലയാളി ലേ ലീഡർ, ഏരിയാ പ്രെയർ ഗ്രൂപ്പ് ലീഡർ, ഇടവക മിഷൻ, സീയോൻ സ്റ്റാർസ് എന്നിവയുടെ നേതൃസ്ഥാനങ്ങളിലും പ്രവർത്തിച്ചു.

പൊതുദർശനം
വെള്ളിയാഴ്ച,വൈകിട്ടു 6:00 മണിക്ക്
സീയോൻ മാർത്തോമാ പള്ളിയിൽ.

സംസ്കാര ശുശ്രൂഷ
ശനിയാഴ്ച, രാവിലെ 9:00 മണിക്ക്
സീയോൻ മാർത്തോമാ പള്ളിയിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page