വീട്ടുകാര്‍ ഉറങ്ങി കിടന്ന കട്ടിലിനു താഴെ ഫണം ഉയര്‍ത്തി ചീറ്റി രാജവെമ്പാല

കണ്ണൂര്‍: കിടപ്പുമുറിയിലെ കട്ടിലിനു കീഴില്‍ കയറി കൂടി ചീറ്റി ഭീതി പരത്തിയ രാജവെമ്പാല. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടിയതോടെയാണ് ഭീതി അകന്നത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി, കക്കുവയില്‍ പത്താംബ്ലോക്കിലെ കെ സി കേളപ്പന്റെ വീട്ടില്‍ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. കട്ടിലിനു അടിയില്‍ നിന്നു പാമ്പ് ചീറ്റുന്നതിന്റെ ശബ്ദം കേട്ടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബം ഉണര്‍ന്നത്. മൂര്‍ഖനോ മറ്റോ ആയിരിക്കുമെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ മുറിക്കകത്ത് ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി വിശദമായി നോക്കിയപ്പോഴാണ് കട്ടിലിനു അടിയില്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന രാജവെമ്പാലയെ കണ്ടത്. ആദ്യം അമ്പരന്നുവെങ്കിലും വീട്ടുകാര്‍ ഉടന്‍ ‘മാര്‍ക്ക്’ പ്രവര്‍ത്തകനായ ഫൈസല്‍ വിളക്കോടിനെ അറിയിച്ചു. തുടര്‍ന്ന് ഫൈസലും വനം വകുപ്പ് വാച്ചര്‍മാരായ അമല്‍, അഭിജിത്ത് എന്നിവരും ചേര്‍ന്ന് രാജവെമ്പാലയെ സുരക്ഷിതമായി പിടികൂടിയതോടെയാണ് വീട്ടുകാര്‍ക്ക് ശ്വാസം വീണത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page