ഡാളസ്-ഫോർട്ട് വർത്തിൽ ആമസോൺ ഡ്രോൺ ഡെലിവറി തുടങ്ങി

പി പി ചെറിയാൻ

ഡാളസ്‌ : അമേരിക്കയിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോൺ, ഡാളസ്-ഫോർട്ട് വർത്ത് മേഖലയിൽ ഡ്രോൺ ഡെലിവറി സർവീസ് ആരംഭിച്ചു.

നോർത്ത് ടെക്സാസിലെ റിച്ചാർഡ്‌സണിലാണ് ആദ്യമായി ഈ സേവനം ലഭ്യമാകുക.പ്രദേശത്തെ ഉപഭോക്താക്കൾക്ക് പതിനായിരക്കണക്കിന് സാധനങ്ങൾ ഒരു മണിക്കൂറിനുള്ളിൽ ഡ്രോൺ വഴി ലഭിക്കും.

5 പൗണ്ട് (ഏകദേശം 2.26 കിലോ) വരെ ഭാരമുള്ള പാക്കേജുകൾ വിതരണ കേന്ദ്രത്തിന്റെ 7-8 മൈൽ ചുറ്റളവിൽ ഡെലിവർ ചെയ്യും.ചെലവ്: ആമസോൺ പ്രൈം അംഗങ്ങൾക്ക് 4.99 ഡോളറാണ് ഡെലിവറി നിരക്ക്.

താരതമ്യേന തുറന്ന റെഗുലേറ്ററി അന്തരീക്ഷം, നല്ല കാലാവസ്ഥ എന്നിവ കാരണം ഡി-എഫ്-ഡബ്ല്യു പ്രദേശം ഡ്രോൺ കമ്പനികളെ ആകർഷിക്കുന്നുണ്ട്. വാൾമാർട്ടും ഈ രംഗത്ത് സജീവമാണ്.

വാക്കോ, സാൻ അന്റോണിയോ (ടെക്സാസ്), ടോളെസൺ (അരിസോണ), പോണ്ടിയാക് (മിഷീഗൺ), റസ്കിൻ (ഫ്ലോറിഡ) എന്നിവിടങ്ങളിലും ആമസോൺ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page