ഉപ്പളയില്‍ വനിതാ ബി എല്‍ ഒയെ തടഞ്ഞു നിര്‍ത്തി ഭീഷണി; എസ് ഐ ആര്‍ വിവരങ്ങള്‍ ഫോണിലേയ്ക്ക് പകര്‍ത്തിയ ബി ജെ പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: ഉപ്പളയില്‍ വനിതാ ബി എല്‍ ഒയെ തടഞ്ഞു നിര്‍ത്തുകയും എസ് ഐ ആര്‍ വിവരങ്ങള്‍ ഫോണിലേയ്ക്ക് പകര്‍ത്തി വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടതായും പരാതി. സംഭവത്തില്‍ ബി ജെ പി പ്രവര്‍ത്തകന്‍ ഉപ്പള, മണിമുണ്ടയിലെ ഇ എസ് അമിതി (34)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ ഉപ്പള ബസ്സ്റ്റാന്റിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. ബി എല്‍ ഒ ആയ ബേക്കൂര്‍, കണ്ണാടിപ്പാറ, മാതൃനിലയത്തില്‍ എ സുഭാഷിണി (41)യാണ് പരാതിക്കാരി. എസ് ഐ ആര്‍ ഡാറ്റ കലക്ഷന്‍ നടത്തി മടങ്ങുകയായിരുന്നു പരാതിക്കാരി. ഇതിനിടയില്‍ അമിത് ബി എല്‍ ഒ ആയ സുഭാഷിണിയെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പരാതിക്കാരിയുടെ കൈവശം ഉണ്ടായിരുന്ന ഫോണ്‍ എടുത്ത് എസ് ഐ ആര്‍ ഡീറ്റേല്‍സിന്റെ ആപ്ലിക്കേഷന്‍ തുറന്നു കാണിക്കാന്‍ നിര്‍ബന്ധിക്കുകയും വിവരങ്ങള്‍ പ്രതിയുടെ ഫോണിലേയ്ക്ക് പകര്‍ത്തി മറ്റ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കേസില്‍ പറയുന്നു.
ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നിര്‍ദ്ദേശ പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page