ഇരുമ്പു നിര്‍മ്മാണ ശാലയില്‍ നിന്നു ഏഴു തോക്കും തോക്കു നിര്‍മ്മാണ സാധനങ്ങളും പിടിയില്‍; ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: ഷിമോഗ ശിക്കാരിപ്പുരയില്‍ ഇരുമ്പുപണിശാലയില്‍ നിന്നു ഏഴ് ഒറ്റക്കുഴല്‍ത്തോക്കുകള്‍ പൊലീസ് പിടിച്ചെടുത്തു. ശിക്കാരിപ്പുര ഭദ്രപുര്‍ മൂന്നാം ക്രോസിലെ മരപ്പണിക്കാരനായ കെ. ലക്ഷ്മണപ്പ(43)യെ അറസ്റ്റ് ചെയ്തു.ലക്ഷ്മണപ്പയുടെ വീടിനോട് ചേര്‍ന്ന പഴയ വീട്ടില്‍ തോക്കു നിര്‍മ്മാണം നടക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് തോക്കുകള്‍ കണ്ടെത്തിയത്. തോക്കു നിര്‍മ്മാണത്തിനാവശ്യമായ സാധനങ്ങളും കണ്ടെടുത്തു. കോടതി ലക്ഷ്മണപ്പയെ റിമാന്റ് ചെയ്ത ശേഷം പൊലീസ് കസ്റ്റഡിയില്‍വിട്ടു. ശിക്കാരിപ്പുര ഡിവൈ.എസ്പി കെ.ഇ കേശവ്, സിഐ സന്തോഷ് എം പാട്ടീല്‍, എസ്‌ഐ എച്ച് ശരത്, പൊലീസുകാരായ കെ. ത്രേശം, …

കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യാശ്രമം; സംഭവം മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊള്ളലേറ്റ് മരിച്ച സജീറിന്റെ ഭാര്യ നജ്മത്ത്; മരണത്തിന് മുമ്പ് സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ച വീഡിയോയിലെ ആരോപണം പൊലീസ് അന്വേഷണത്തില്‍

മാനന്തവാടി: കുടുംബ സമേതം സഞ്ചരിക്കുകയായിരുന്ന കാറിന് തീകൊളുത്തി കൂട്ട ആത്മഹത്യ ചെയ്യാനുള്ള ഭര്‍ത്താവിന്റെ ശ്രമം അറിഞ്ഞിരുന്നില്ലെന്ന് കൊല്ലപ്പെട്ട സജീറിന്റെ ഭാര്യ നജ്മത്ത് പൊലീസിന് മൊഴി നല്‍കി. കര്‍ണാടക കുട്ടയില്‍ വ്യാപാരിയായ കണ്ണൂര്‍ സ്വദേശി സജീറും കുടുംബവും നാട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ മാനന്തവാടിയില്‍ വച്ചാണ് കാറിനകത്ത് പെട്രോളൊഴിച്ച് തീകൊളുത്തിയത്. സജീര്‍ സംഭവ സ്ഥലത്ത് പൊള്ളലേറ്റ് മരിച്ചു. മാരകമായി പൊള്ളലേറ്റ ഭാര്യ നജ്മത്തിന്റെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് അവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സജീര്‍ പെട്രോള്‍ വാങ്ങിയതെന്ന് നജ്മത്ത് പറഞ്ഞതായി …

മാലോത്ത് മഞ്ചുച്ചാലില്‍ പിടിയിലായ നായാട്ടുസംഘത്തില്‍ നിന്നു കള്ളത്തോക്കും തിരകളും കണ്ടെടുത്തു; പൊലീസ് കേസെടുത്തു, റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോത്ത് മഞ്ചുച്ചാലില്‍ വനംവകുപ്പിന്റെ പിടിയിലായ നായാട്ട് സംഘത്തിനെതിരെ പൊലീസും കേസെടുത്തു. പ്രതികളില്‍ നിന്നു കള്ളത്തോക്കും വെടിയുണ്ടകളും കണ്ടെടുത്ത സാഹചര്യത്തിലാണ് ആയുധ നിയമ പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. മാലോത്ത്, കൊന്നക്കാട്, ചെരുമ്പക്കോട്, ചാപ്പയില്‍ ഹൗസില്‍ ആര്‍ രാമകൃഷ്ണന്‍ (49), മാലോത്ത്, പഴയങ്കാലിലെ ആര്‍ രാജേഷ് എന്ന മധു (42), മൈക്കയം കളത്തില്‍പ്പറമ്പില്‍ ഹൗസില്‍ കെകെ രതീഷ് (42) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് കഴിഞ്ഞ ദിവസം മഞ്ചുച്ചാലിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ റോഡില്‍ …

വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, തലപ്പാടി, മരിയാശ്രമം കോമ്പൗണ്ടിലെ ജോണ്‍ ക്രാസ്റ്റയുടെ മകന്‍ അശോക് ക്രാസ്റ്റ(32)യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനുവരി 31ന് രാത്രി എട്ടുമണിയോടെയാണ് അശോക് ക്രാസ്റ്റയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്. വിഷം അകത്തുചെന്നതാകുമെന്ന സംശയത്തെ തുടര്‍ന്ന് ആശുപ്ത്രിയിലെത്തിക്കുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ഫ്‌ളോറിന്‍ ക്രാസ്റ്റ, സഹോദരങ്ങൾ: സന്തോഷ് ക്രാസ്റ്റ, ബോഡ് വിന്‍ ക്രാസ്റ്റ, ആശ ക്രാസ്റ്റ,ശാന്തി ക്രാസ്റ്റ, രേഷ്മ ക്രാസ്റ്റ.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂരിലെ വി. സജിത്ത് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ സജിത്തിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.വി. നാരായണന്‍ മേസ്തിരി-കെകെ നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: പ്രതിഭ (പെര്‍ള). മക്കള്‍: ആദിദേവ് , ആരാധ്യ(ഇരുവരും പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വി. സുനില്‍കുമാര്‍ (മര്‍ച്ചന്റ് നേവി), വി. സുജിത്ത്, വി. സിന്ധു (ഉദുമ).

ബസ് യാത്രക്കിടയില്‍ 14കാരിയെ ശല്യം ചെയ്തു; ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, ബസില്‍ നിന്നു ഇറങ്ങിപ്പോയ മധ്യ വയസ്‌കനെ തെരയുന്നു

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ 14കാരിയായ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതായി പരാതി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ മധ്യവയസ്‌കനായ ഒരാള്‍ പെണ്‍കുട്ടിക്ക് സമീപത്ത് ഇരിക്കുകയും ശല്യം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. ഇതിനിടയില്‍ ശല്യക്കാരന്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയ ശേഷം വിവരം അധ്യാപികമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബേഡകം …

ഒരേസമയം ആകാശത്ത് തിളങ്ങി നിന്ന് നാല് ചന്ദ്രന്‍മാര്‍; അത്ഭുത കാഴ്ചയില്‍ കണ്ണുതള്ളി ലോകം

മോസ്‌കോ: ഒരേസമയം നാല് ചന്ദ്രന്‍മാര്‍ ആകാശത്ത് തിളങ്ങി നിന്ന അത്ഭുത കാഴ്ചയില്‍ കണ്ണുതള്ളി ലോകം. ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹം പെട്ടെന്ന് പെരുകിയെന്ന പ്രതീതി ഉളവാക്കുന്ന ഈ ഭ്രമം പല കാഴ്ചക്കാരെയും സ്തബ്ധരാക്കി. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കണ്ട ഈ അപൂര്‍വ കാഴ്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘പാരാസെലീന്‍’ എന്ന പ്രകൃതി പ്രതിഭാസമാണ് ആകാശത്തിലെ ഈ അത്ഭുത കാഴ്ചയ്ക്ക് പിന്നിലെന്ന് നാസ അറിയിച്ചു. ഒരു ചന്ദ്രന്‍ നാല് ചന്ദ്രന്മാരായി കാണപ്പെടുന്ന പ്രതിഭാസമാണ് ഇത്. അവിടുത്തെ കാലാവസ്ഥയാണ് ഇത്തരം …

പ്രണയ നൈരാശ്യം; റെയില്‍വെ ട്രാക്കില്‍ ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം; സാഹസികമായി രക്ഷിച്ച് പൊലീസ്

കൊച്ചി: പെണ്‍സുഹൃത്ത് തള്ളിപ്പറഞ്ഞതിലുള്ള മനോവിഷമത്തില്‍ റെയില്‍വെ ട്രാക്കില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് സാഹസികമായി രക്ഷിച്ചു. മൂന്നുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശിയായ 25കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് ആമ്പല്ലൂരുകാരിയായ പെണ്‍സുഹൃത്തിന്റ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ പെണ്‍സുഹൃത്ത് ഇയാളെ തള്ളപ്പറഞ്ഞു. തുടര്‍ന്നുണ്ടായ മനോവിഷമത്തിന് പിന്നാലെയായിരുന്നു നാടകീയ സംഭവം. മുളംതുരുത്തിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കയറിയ യുവാവിനെ കാണാനിടയായ പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മുളംതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാവിനെ വീട്ടുകാര്‍ …

60 ലക്ഷം രൂപ കൈക്കൂലി: എക്‌സൈസ് ഡെ.കമ്മീഷണർക്ക് സസ്പെൻഷൻ

മംഗളൂരു : കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു.സിഎൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണംനടത്തിയാണ് നടപടി.കഴിഞ്ഞ ആഗസ്റ്റിൽ അപേക്ഷകനായ സുന്ദറും നാഗശയനയും തമ്മിലുള്ള സംഭാഷണത്തിന്റെ റെക്കോർഡ് അടങ്ങിയതായി അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് എക്സൈസ് കമ്മീഷണർ നാഗശയനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ വിശദീകരണം പരിശോധിച്ച ശേഷം കൈക്കൂലി …

രണ്ടുപേരെയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി ശല്യം ചെയ്യല്‍; യുവാവിനെതിരെ പരാതി നല്‍കി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും

കൊച്ചി: രണ്ടുപേരെയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി ശല്യം ചെയ്യുന്ന യുവാവിനെതിരെ ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും പരാതി നല്‍കി. ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെയാണ് ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരായത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തങ്ങളെ ശല്യം ചെയ്ത ഒരാള്‍ക്കെതിരെ പരാതി നല്‍കിയ കാര്യവും ഇവര്‍ ആരാധകരെ അറിയിക്കുകയായിരുന്നു. ആദിലയുടേയും നൂറയുടേയും വാക്കുകള്‍: 2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും …

ബെംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയുടെ ലഗ്ഗേജില്‍ നിന്ന് 790 ഗ്രാം സ്വര്‍ണവും, 8 ലക്ഷത്തിന്റെ ഡയമണ്ടും മോഷണം പോയതായി പരാതി

ബെംഗളൂരു: ബെംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാരിയുടെ ലഗ്ഗേജില്‍ നിന്ന് 790 ഗ്രാം സ്വര്‍ണവും, എട്ടു ലക്ഷത്തിന്റെ ഡയമണ്ടും മോഷണം പോയതായി പരാതി. ഹുബ്ബള്ളി സ്വദേശിയാണ് പരാതിക്കാരി. അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. അബുദാബി വഴി യുഎസിലേക്ക് പോകുകയായിരുന്നു ഇവര്‍.അബുദാബി വിമാനത്താവളത്തിലെത്തിയ ശേഷം ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും ഡയമണ്ടും നഷ്ടപ്പെട്ട വിവരമറിയുന്നതെന്ന് ഇവര്‍ പറയുന്നു. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ച് ലഗ്ഗേജ് പരിശോധിക്കുമ്പോള്‍ സ്വര്‍ണവും ഡയമണ്ടും ഉണ്ടായിരുന്നുവെന്ന് എയര്‍പോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതിയില്‍ യാത്രക്കാരി പറയുന്നു. തുടര്‍ന്ന് ബെംഗളൂരുവില്‍ തിരികെയെത്തി പരാതി നല്‍കുകയായിരുന്നു. …

ഫുട്ബോള്‍ മാമാങ്കത്തിന് ഒരുങ്ങി നാട്: കാനത്തൂര്‍ സെവന്‍സ് നാളെ(ശനി) മുതല്‍

കാനത്തൂര്‍: ഗോപി ആന്‍റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കാനത്തൂര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന് കാനത്തൂര്‍ ഒരുങ്ങി . നാളെ(ശനി ) മുതല്‍ 14 വരെയാണ് ടൂര്‍ണ്ണമെന്‍റ്. ജില്ലയിലെ 8 ടീമുകള്‍ സംസ്ഥാന-വിദേശ താരങ്ങളെ അണിനിരത്തി കളിക്കളത്തില്‍ ഇറങ്ങുന്നു . മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫ്ളഡലൈറ്റ് കളക്ഷന്‍ ടൂര്‍ണ്ണമെന്‍റിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതികാനത്തൂര്‍ ചെയ്തിരിക്കുന്നത്.3000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാ ദിവസും …

വിവാഹിതയായ സ്ത്രീക്ക് വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വിവാഹിതയായ സ്ത്രീക്ക് വ്യാജ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കാനാകില്ലെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങള്‍ വഷളാകുമ്പോള്‍ ബലാത്സംഗക്കേസുകള്‍ ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളായതിന്റെ ഉദാഹരണമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീയുടെ വിവാഹം നിലനില്‍ക്കുന്നതിനാല്‍ അവര്‍ക്ക് നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ലെന്നും, അതിനാല്‍ ‘വിവാഹ വാഗ്ദാനം ലംഘിച്ചു’ എന്ന വാദം ഉന്നയിക്കാനാവില്ലെന്നും കോടതി …

കേരളയാത്രയെ വരവേല്‍ക്കാനുള്ള പ്രകടനത്തില്‍ അതിഥിത്തൊഴിലാളികള്‍: അവര്‍ക്കു പാര്‍ട്ടി നേതാക്കള്‍ ഉപദേശം നല്‍കുന്ന വീഡിയോ വൈറല്‍

കണ്ണൂര്‍: കണ്ണൂരില്‍ കേരള യാത്രയെ വരവേല്‍ക്കാനുള്ള പ്രകടനം അതിഥി തൊഴിലാളികള്‍ ഏറ്റെടുത്തു. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ തൊഴിലാളി നേതാക്കന്മാര്‍ക്കു സി പി എം നേതൃത്വം നല്‍കുന്നതും വിളിക്കേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ചു നല്‍കുന്ന ഉപദേശങ്ങളും അന്യസംസ്ഥാന തൊഴിലാളികള്‍ അതു ഏറ്റുവിളിക്കേണ്ട രീതിയും അടങ്ങിയ വീഡിയോ ചിത്രം വൈറലായി. വരവേല്‍പ്പു സംഘത്തിന്റെ പ്രകടനം വിലയിരുത്താനെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ചുവപ്പു പൊന്നാട അണിയിക്കുന്ന ചിത്രവും മുഖ്യധാരാ ചാനലുകള്‍ പ്രസിദ്ധീകരിച്ചു.അതിഥി തൊഴിലാളികള്‍ വിപ്ലവ പ്രസ്താനത്തില്‍ പാരമ്പര്യമുള്ളവരാണെന്നും ആ …

കേരളത്തില്‍ അതിവേഗ റെയില്‍പ്പാത: ഇ ശ്രീധരന്റെ ഏതു നിര്‍ദ്ദേശവും കേന്ദ്രം അംഗീകരിക്കുമെന്നു കേന്ദ്ര റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ അതിവേഗ ട്രയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനെക്കുറിച്ചു മെട്രോമാന്‍ ഇ ശ്രീധരന്‍ നല്‍കുന്ന ഏതു ശുപാര്‍ശയും കേന്ദ്രം ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുമെന്നും പൂര്‍ണ്ണമായി അംഗീകരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു.സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച ഏഴു ഹൈസ്പീഡ് ട്രയിനുകളുടെ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കിയതും മാര്‍ഗ നിര്‍ദ്ദേശം നല്‍കിയതും ഇ ശ്രീധരനാണെന്നു ജോണ്‍ ബ്രിട്ടാസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ശ്രീധരനു കാഴ്ചപ്പാടുണ്ട്. ദീര്‍ഘവീക്ഷണമുണ്ട്. എഞ്ചിനീയറിംഗ് പഠിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അനുഭവമുണ്ട്. സാങ്കേതിക അറിവുണ്ട്. …

ആഴ്ചയില്‍ 5 ദിവസത്തെ പണി മതിയെന്ന് ജീവനക്കാര്‍; സര്‍ക്കാര്‍ എന്ത് പറയുന്നുവെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസത്തെ ജോലി മതിയെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാടിനെ കുറിച്ച് സര്‍ക്കാര്‍ എന്ത് പറയുന്നുവെന്ന് ചീഫ് സെക്രട്ടറി ആരാഞ്ഞു. ആഴ്ചയില്‍ അഞ്ച് ദിവസത്തെ ജോലി മതിയെന്ന നിലപാട് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം ജോലി സമയം കൂട്ടുന്നതിനോട് ജീവനക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചു; അവധികള്‍ കുറയ്ക്കരുതെന്നും ആവശ്യപ്പെട്ടു.

കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

വയനാട്: മാനന്തവാടിയില്‍ കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സജീര്‍ മരിച്ചു. 40 ശതമാനം പൊള്ളലേറ്റ സജീറിന്റെ ഭാര്യ നജ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന സജീറിന്റെ മൂന്നു മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മാനന്തവാടി സ്വദേശി ഇ.സി ബാപ്പുവുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തന്റെയും കുടുംബത്തിന്റേയും മരണത്തിന് കാരണമെന്ന് ആത്മഹത്യയ്ക്ക് മുമ്പ് സജീര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. പൂജപ്പുര സ്വദേശി റഫീഖിനെതിരെയും സജീര്‍ ആരോപണം ഉന്നയിച്ചിരുന്നു. തനിക്ക് …

പോറ്റിയുടെ കൂടെ ചിത്രത്തില്‍ കാണുന്നവരെല്ലാം ശബരിമല കൊള്ള സംഘത്തില്‍ പെട്ടവരാണെങ്കില്‍ മുഖ്യമന്ത്രിയെ എന്താ പൊലീസ് ചോദ്യം ചെയ്യാത്തത്:സതീശന്‍

കാസര്‍കോട്: പോറ്റിയുടെ കൂടെ നില്‍ക്കുന്നവരെല്ലാം ശബരിമല കൊള്ളക്കേസില്‍ പങ്കാളികളാണെങ്കില്‍ മുഖ്യമന്ത്രിയെ എന്താണ് പൊലീസ് ചോദ്യം ചെയ്യാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചില്ലേ? ശബരിമലക്കൊള്ള വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ അതു സംബന്ധിച്ച കേസും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നുവെന്നു കാസര്‍കോട്ടു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല കൊള്ളക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കിടന്നതുമൊക്കെ മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരാണ്. പാര്‍ട്ടിയുടെ എംഎല്‍എമാരായിരുന്നവരാണ്. പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ ഉള്ളവരാണ്.കൊള്ളക്കേസില്‍ അറസ്റ്റിലായി മൂന്നുമാസം ജയിലില്‍ കിടന്ന ഇവര്‍ക്കെതിരെ പാര്‍ട്ടി …