ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ 13 കാരനെ ട്രെയിന്‍ യാത്രയ്ക്കിടെ കയ്യോടെ പിടികൂടി; വീട്ടുകാരെ ഏല്‍പ്പിച്ചു; ടി ടി ഇ ക്ക് പ്രശംസ
ഉഡുപ്പി: ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ 13 കാരനെ ട്രെയിന്‍ യാത്രയ്ക്കിടെ കയ്യോടെ പിടികൂടി വീട്ടുകാരെ ഏല്‍പ്പിച്ച ടിടിഇക്ക് റെയില്‍വെയുടെ പ്രശംസ. ഉഡുപ്പിയിലെ ബോര്‍ഡിംഗ് ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടി ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന 13 കാരനായ വിദ്യാര്‍ത്ഥിയെ കൊങ്കണ്‍ റെയില്‍വേ ഹെഡ് ടി ടി ഇ കാര്‍വാറില്‍ വച്ചാണ് കണ്ടെത്തിയത്. ബുധനാഴ്ച, ട്രെയിന്‍ നമ്പര്‍ 12133 മംഗളൂരു എക്‌സ്പ്രസ് കാര്‍വാറില്‍ എത്തിയപ്പോള്‍, ഹെഡ് ടി ടി ഇ രാഘവേന്ദ്ര ഷെട്ടി എസ് 3 കോച്ചില്‍ സ്‌കൂള്‍ യൂണിഫോമില്‍ …