കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാശ്രമം; കണ്ണൂര്‍ സ്വദേശി മരിച്ചു

വയനാട്: മാനന്തവാടിയില്‍ കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കുടുംബത്തിന്റെ ആത്മഹത്യാശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി സജീര്‍ മരിച്ചു. 40 ശതമാനം പൊള്ളലേറ്റ സജീറിന്റെ ഭാര്യ നജ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന സജീറിന്റെ മൂന്നു മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മാനന്തവാടി സ്വദേശി ഇ.സി ബാപ്പുവുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് തന്റെയും കുടുംബത്തിന്റേയും മരണത്തിന് കാരണമെന്ന് ആത്മഹത്യയ്ക്ക് മുമ്പ് സജീര്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പറയുന്നു. പൂജപ്പുര സ്വദേശി റഫീഖിനെതിരെയും സജീര്‍ ആരോപണം ഉന്നയിച്ചിരുന്നു. തനിക്ക് ലഭിക്കാനുള്ള പണത്തിന്റെ കണക്കുകയും സജീര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

സജീര്‍ വീഡിയോയില്‍ ആരോപണം ഉന്നയിച്ചവരെ ചോദ്യം ചെയ്യുമെന്നും ആശുപത്രിയില്‍ കഴിയുന്ന സജീറിന്റെ ഭാര്യ നമജ്മയുടെ മൊഴി എടുക്കുമെന്നും അതിനുശേഷം തുടര്‍നടപടികള്‍ എടുക്കുമെന്നും പൊലീസ് പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page