ബസ് യാത്രക്കിടയില്‍ 14കാരിയെ ശല്യം ചെയ്തു; ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു, ബസില്‍ നിന്നു ഇറങ്ങിപ്പോയ മധ്യ വയസ്‌കനെ തെരയുന്നു

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ 14കാരിയായ വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തതായി പരാതി. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ബേഡകം പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസിലെ യാത്രക്കാരിയായിരുന്നു പെണ്‍കുട്ടി. ഇതിനിടയില്‍ മധ്യവയസ്‌കനായ ഒരാള്‍ പെണ്‍കുട്ടിക്ക് സമീപത്ത് ഇരിക്കുകയും ശല്യം ചെയ്യുകയുമായിരുന്നുവെന്നു പറയുന്നു. ഭയം കാരണം പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞില്ല. ഇതിനിടയില്‍ ശല്യക്കാരന്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പെണ്‍കുട്ടി സ്‌കൂളില്‍ എത്തിയ ശേഷം വിവരം അധ്യാപികമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ബേഡകം പൊലീസില്‍ വിവരം അറിയിച്ചു. വനിതാ പൊലീസ് സാന്നിധ്യത്തില്‍ പെണ്‍കുട്ടിയില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് പോക്‌സോ പ്രകാരം കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page