കേരളത്തില്‍ അതിവേഗ റെയില്‍പ്പാത: ഇ ശ്രീധരന്റെ ഏതു നിര്‍ദ്ദേശവും കേന്ദ്രം അംഗീകരിക്കുമെന്നു കേന്ദ്ര റെയില്‍വെ മന്ത്രി

ന്യൂഡല്‍ഹി: കേരളത്തില്‍ അതിവേഗ ട്രയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനെക്കുറിച്ചു മെട്രോമാന്‍ ഇ ശ്രീധരന്‍ നല്‍കുന്ന ഏതു ശുപാര്‍ശയും കേന്ദ്രം ആഹ്ലാദപൂര്‍വ്വം സ്വീകരിക്കുമെന്നും പൂര്‍ണ്ണമായി അംഗീകരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആരംഭിച്ച ഏഴു ഹൈസ്പീഡ് ട്രയിനുകളുടെ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കിയതും മാര്‍ഗ നിര്‍ദ്ദേശം നല്‍കിയതും ഇ ശ്രീധരനാണെന്നു ജോണ്‍ ബ്രിട്ടാസിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ശ്രീധരനു കാഴ്ചപ്പാടുണ്ട്. ദീര്‍ഘവീക്ഷണമുണ്ട്. എഞ്ചിനീയറിംഗ് പഠിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അനുഭവമുണ്ട്. സാങ്കേതിക അറിവുണ്ട്. ഇന്ത്യയുടെ റെയില്‍വേ മുന്നേറ്റത്തിന്റെ കരുത്തു ഇതാണെന്ന് കേന്ദ്രമന്ത്രി എടുത്തുകാട്ടി. കേരളത്തിലെ അതിവേഗപ്പാതക്കു സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രീധരന്‍ ഓഫീസ് തുറന്നതു കേന്ദ്രത്തിന്റെ അനുമതിയോടായിരുന്നോ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page