60 ലക്ഷം രൂപ കൈക്കൂലി: എക്‌സൈസ് ഡെ.കമ്മീഷണർക്ക് സസ്പെൻഷൻ

മംഗളൂരു : കൈക്കൂലിയുമായി ബന്ധപ്പെട്ട പരാതിയെത്തുടർന്ന് മാണ്ഡ്യ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. നാഗശയനയെ സസ്പെൻഡ് ചെയ്തു.
സിഎൽ-ഏഴ് ലൈസൻസ് അനുവദിക്കുന്നതിന് നാഗശയന 60 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സുന്ദർ എന്നയാൾ നൽകിയ പരാതിയിൽ അന്വേഷണം
നടത്തിയാണ് നടപടി.
കഴിഞ്ഞ ആഗസ്റ്റിൽ അപേക്ഷകനായ സുന്ദറും നാഗശയനയും തമ്മിലുള്ള സംഭാഷണത്തിന്റെ റെക്കോർഡ് അടങ്ങിയതായി അവകാശപ്പെടുന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് എക്സൈസ് കമ്മീഷണർ നാഗശയനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കുറ്റാരോപിതനായ ഉദ്യോഗസ്ഥന്റെ വിശദീകരണം പരിശോധിച്ച ശേഷം കൈക്കൂലി ആവശ്യപ്പെട്ടത് ശരിയാണെന്ന് പ്രാഥമികമായി കണ്ടെത്തി.തുടർന്ന്, സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page