ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എരിക്കുളം സ്വദേശികളായ എന്‍ ജാനകി(60), മരുമകള്‍ മൃദുല(30), ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസന്‍(40) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതിനാല്‍ ജാനകിയെയും മൃദുലയെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ 10.45 ഓടെ ചായ്യോത്ത് സ്‌കൂളിന് സമീപത്തായിരുന്നു അപകടം. ഓട്ടോ യൂടേണ്‍ എടുക്കുന്നതിനിടയില്‍ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

കണ്ണൂരില്‍ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിക്ക് പരിക്ക്; ശരീരത്തില്‍ തറച്ചത് 12 ഓളം മുള്ളുകള്‍, കൈപ്പത്തിയില്‍ തറച്ച മുള്ള് മറുഭാഗത്ത് എത്തി

കണ്ണൂര്‍: വട്ടിപ്പുറം വെള്ളാനപൊയിലില്‍ മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരിക്ക്. പ്ലസ്ടു വിദ്യാര്‍ഥിയായ വട്ടിപ്രത്തിനടുത്ത് മാണിക്കോത്ത് വയല്‍ സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ പള്ളിയില്‍നിന്ന് പിതാവിനൊപ്പം മടങ്ങുമ്പോഴായിരുന്നു ആക്രമണം. പന്നിയുടെ ആക്രമണത്തില്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞിരുന്നു. തുടര്‍ന്നും പന്നി ആക്രമിക്കുകയായിരുന്നു. ശാലിദിന്റെ ശരീരത്തില്‍ പന്ത്രണ്ടോളം മുള്ളുകള്‍ തറച്ചിട്ടുണ്ട്. കൈപ്പത്തിയില്‍ തറച്ച മുള്ള് മറുഭാഗത്ത് എത്തിയിരുന്നു. വിദ്യാര്‍ഥിയെ ശസ്ത്രക്രിയയ്ക്കായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ലഹരിക്കെതിരെ ഓപ്പറേഷന്‍ ഡി ഹണ്ട്; പത്തുദിവസത്തിനുള്ളില്‍ അറസ്റ്റിലായത് 135 പേര്‍

കാസര്‍കോട്: സംസ്ഥാന വ്യാപകമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പനക്കുമെതിരെ പരിശോധന ശക്തമാക്കി. സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം മൂലം വര്‍ധിച്ചു വരുന്ന അക്രമ നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ക്കും തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന വ്യാപകമാക്കിയത്. കാസര്‍കോട് ജില്ലയില്‍ പത്തുദിവസത്തിനിടെ ആകെ 1807 പരിശോധന നടത്തിയതില്‍ 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 135 പ്രതികളും 134 അറസ്റ്റും രേഖപ്പെടുത്തി. ആകെ 85.590 ഗ്രാം എം ഡി എം എ യും, 66.860 …

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; കാസര്‍കോട് അടക്കം എട്ടുജില്ലകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഉയര്‍ന്ന താപനില. സാധാരണയെക്കാള്‍ 2 ഡി?ഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട് അടക്കം എട്ടുജില്ലകളില്‍ താപ നില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്നും നാളെയും സാധാരണയെക്കാള്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്ന് അറിയിപ്പില്‍ പറയുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് …

വനിതാശിശു വികസന വകുപ്പിന്റെ മികച്ച കളക്ടര്‍ക്കുള്ള അവാര്‍ഡ് കെ ഇമ്പശേഖരന്

കാസര്‍കോട്: സംയോജിത ശിശു വികസന പദ്ധതിയില്‍ 2023- 24 വര്‍ഷത്തെ മികച്ച സേവനത്തിനുള്ള ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡിന് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ അര്‍ഹനായി. സംസ്ഥാനതല അവാര്‍ഡ് നിര്‍ണയ സമിതി ഫെബ്രുവരി 28ന് ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സംയോജിത ശിശു വികസന സേവന പദ്ധതിക്ക് കീഴില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍, ശിശു വികസന പദ്ധതി ഓഫീസര്‍, സൂപ്പര്‍വൈസര്‍മാര്‍, അംഗനവാടി ഹെല്‍പ്പര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡും …

ലഹരിക്കടിമയായ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: ലഹരിക്കടിമയായ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസുകാരിയെയാണ് സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചത്. സ്‌കൂള്‍ അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി പൊലീസിനെ സംഭവം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വച്ചുതന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഭയം മൂലം കുട്ടി ആരോടും പറഞ്ഞില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മറ്റൊരു സുഹൃത്തിനോട് വിവരം …

മതസൗഹാര്‍ദ്ദ സന്ദേശം പകര്‍ന്ന് പെരുങ്കളിയാട്ട നഗരികളില്‍ സമൂഹ നോമ്പുതുറ

കാസര്‍കോട്: മതമൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിച്ച് പെരുങ്കളിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ സമൂഹ നോമ്പു തുറ. തൃക്കരിപ്പൂര്‍ രാമവില്യം കഴകം, നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ജാതി മതഭേതമന്യേ നിരവധിപേര്‍ പങ്കെടുത്തു. പള്ളിക്കര കേണമംഗലം കഴകത്തില്‍ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്രനടയില്‍ ഒരുമിച്ചിരുന്നുകൊണ്ടുള്ള സമൂഹ നോമ്പുതുറ നവ്യാനുഭവമായിമാറി. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായി പള്ളിക്കര ജമാഅത്ത് കമ്മിറ്റി ഉള്‍പ്പെടെ …

വിവാഹിതയാണെന്ന് മറച്ചുവെച്ച് തന്നെ ചതിച്ചു; സിഐഎസ് എഫ് ഉദ്യോഗസ്ഥക്കെതിരെ ആരോപണം, ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു

മംഗളുരു: സ്വകാര്യ കമ്പനി ജീവനക്കാരനെ ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് ഗാസിപൂർ സ്വദേശി അഭിഷേക് സിങാ(40)ണ് മംഗളുരുവിൽ വെച്ച് ജീവനൊടുക്കിയത്. 20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്കെതിരെ നിരവധി ആരോപണങ്ങൾ ഈ വീഡിയോയിൽ അഭിഷേക് സിങ് ഉന്നയിക്കുന്നുണ്ട്.സുഹൃത്തുക്കളോടൊപ്പം ഒരു എക്സിബിഷനിൽ പങ്കെടുക്കാനായാണ് അഭിഷേക് സിങ് മംഗളുരുവിലെത്തിയത്. താനുമായി പ്രണയത്തിലായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥ തന്നെ …

ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പ്: കുമ്പള സ്വദേശി മലപ്പുറത്ത് അറസ്‌റ്റിൽ

മലപ്പുറം: 1800 കോടി രൂപയുടെ മോറിസ് കോയിൻ വ്യാജ ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കാസർകോട് കുമ്പള സ്വദേശി കെ.എ.മുഹമ്മദ് ഇർഷാദിനെ (37) ആണ് മലപ്പുറം ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്തത്.ഏജന്റ് ആയിരുന്ന ഇയാൾ 93 കോടി കോടി രൂപ പിരിച്ചെടുത്ത് ഒന്നാം പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ 17 പ്രതികളിൽ 9 പേർ അറസ്‌റ്റിലായി. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് ഇർഷാദ്. പ്രധാന പ്രതി പൂക്കോട്ടുംപാടം തോട്ടക്കര കിളിയിടുക്കിൽ …

പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അനന്യ (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. കുട്ടിയുടെ റൂമിൽ നിന്ന് ആത്മഹത്യ കുറിപ്പ് ഒന്നും നിലവിൽ പൊലീസിന് ലഭിച്ചിട്ടില്ല. തിങ്കളാഴ്ച പ്ലസ് ടു പരീക്ഷ ആരംഭിച്ച ദിവസമാണ്. പരീക്ഷ പേടിയാണോ കുട്ടിയുടെ മരണ കാരണം എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലത്ത് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം …

കോൺഗ്രസ് നേതാവിന് ഒപ്പം സെൽഫി; എൻമകജെ പഞ്ചായത്ത് അംഗത്തെ പുറത്താക്കി ബിജെപി

കാസർകോട്: എൻമകജെ സായ വാർഡ് അംഗം മഹേഷ് ഭട്ടിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻ്റ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി അറിയിച്ചു.ബിജെപി വിരുദ്ധ നടപടികൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന പ്രസിഡൻ്റിൻ്റെ അനുമതിയോടെ ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ജെ എസ് രാധാകൃഷ്ണ നായിക്കിനൊപ്പം ഉള്ള സമൂഹമാധ്യമ പോസ്റ്റാണ് മഹേഷ് ഭട്ടിനെതിരെ നടപടിയെടുക്കാൻ കാരണമെന്നാണ് അറിയുന്നത്. ഒരു മാസം മുമ്പാണ് ഇരുവരും പഞ്ചായത്ത് ഓഫീസിൽ വച്ച് സെൽഫി എടുത്തത്. ചിത്രത്തോടൊപ്പം …

മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരം, കാർ പൂർണമായും തകർന്ന നിലയിൽ

കാസർകോട്: മഞ്ചേശ്വരം വാമഞ്ചൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. കിഷൻ കുമാർ, ജനാർദ്ദനൻ, അരുൺ എന്നിവരാണ് മരിച്ചത്. കർണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അപകടം. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിന്റെ ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങൾ മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ ഉണ്ടായിരുന്നവർ മംഗളൂരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. നിയന്ത്രണം വിട്ട …

നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു

കാസർകോട്: നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പൊന്നിച്ചി പറമ്പിൽ ഗോപാലന്റെ മകൻ പി പി ജിനേഷ്(44) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോവുകയായിരുന്നു. മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ 8.മണിക്ക്‌ കൈതക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കാടങ്കോട് സമുദായ ശ്മശാനത്തില്‍ സംസ്കാര ചടങ്ങ് നടക്കും. മാതാവ്: പരേതയായ കെ.പി രോഹിണി. ഭാര്യ: …

വിവാഹം കഴിഞ്ഞ് രണ്ടാംദിവസം വധു പ്രസവിച്ചു; കുഞ്ഞ് തന്റേതല്ലെന്ന് വരന്‍

പ്രയാഗ്‌രാജ്: വിവാഹം എന്നത് ഏവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ്. വിവാഹം കഴിഞ്ഞ ഒരുവര്‍ഷത്തിന് ശേഷമാണ് കുട്ടികള്‍, കുടുംബം ഒക്കെയുണ്ടാവുന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം വധു പ്രസവിച്ച ഒരു സംഭവത്തിന്റെ ഞെട്ടലിലാണ് ഉത്തര്‍പ്രദേശ് പ്രയാഗ്രാജ് ജില്ലലെ ഒരു കുടുംബം. കഴിഞ്ഞ 24നാണ് ജസ്ര ഗ്രാമത്തില്‍ വിവാഹം നടന്നത്. വളരെ ആഡംബരമായാണ് വിവാഹം നടന്നത്. നവദമ്പതികള്‍ രണ്ടുദിവസം ഒരുമിച്ച് കഴിഞ്ഞു. 26 ന് വധു രാവിലെ ഉണര്‍ന്ന് വീട്ടിലുളള എല്ലാവര്‍ക്കും ചായ നല്‍കി. രണ്ടാം ദിനം സന്തോഷവതിയായിരുന്നു …

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട്: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ ആഹ്വാന പ്രകാരം ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചും ധര്‍ണയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെകെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എംസി പ്രഭാകരന്‍, കെപി പ്രകാശന്‍, സേവാദള്‍ സംസ്ഥാന പ്രസിഡന്റ് രമേശന്‍ കുതിരപ്പാടി, ഹക്കീം കുന്നില്‍, കെ നീലകണ്ഠന്‍, എ ഗോവിന്ദന്‍ നായര്‍, ധന്യ സുരേഷ്, സിവി …

പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്

കാസര്‍കോട്: പെര്‍ളയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സൂപ്പര്‍വൈസര്‍ക്ക് പരിക്ക്. കാട്ടുകുക്കെ സ്വദേശി കുഞ്ഞിരാമനാ(58)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. കൃഷിത്തോട്ടത്തിലെ സൂപ്പര്‍വൈസറാണ് കുഞ്ഞിരാമന്‍. തോട്ടം നനയ്ക്കുന്നതിന് മോട്ടോര്‍ ഓണാക്കുന്നതിനായി പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായതെന്ന് കുഞ്ഞിരാമന്‍ പറഞ്ഞു. ചെവിക്കും തലയ്ക്കും കാലിനും, കൈക്കും പരിക്കേറ്റ കുഞ്ഞിരാമന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥര്‍, കുട്ടികള്‍ക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് യുവതലമുറ വല്ലാതെ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുവ തലമുറയ്ക്ക് ഒപ്പമുള്ളവര്‍ ശത്രുവെന്ന മനോഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിയും അക്രമസംഭവങ്ങളും ഗൗരവത്തോടെ കാണണമെന്നതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും രണ്ട് നിലപാടില്ല. ലഹരിക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന ആക്ഷന്‍ പ്ലാനിന് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഉറപ്പ്. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ചേര്‍ത്തുള്ള ആലോചനായോഗം ഇക്കാര്യത്തില്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു.ഇളം തലമുറ വല്ലാതെ അസ്വസ്ഥരാണ്. എല്ലായിടത്തും മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ട്രന്‍സിനു …

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം; യുവാവിനൊപ്പം മരിച്ചത് 3 കുട്ടികളുടെ മാതാവ്

ആലപ്പുഴ: എഫ്‌സിഐ ഗോഡൗണിനു സമീപം ട്രെയിന്‍ തട്ടി മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. അരൂക്കുറ്റി പള്ളാക്കല്‍ സ്വദേശി സലിംകുമാര്‍ എന്ന കണ്ണന്‍(38), പാണാവള്ളി കൊട്ടുരുത്തിയില്‍ ശ്രുതി (35) എന്നിവരാണു മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്പ്രസ് തട്ടിയാണ് അപകടം. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. ശ്രുതി വിവാഹിതയും 3 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് ഇവര്‍ അവിവാഹിതനായ സലിംകുമാറിനൊപ്പം പോയതെന്നാണു പൊലീസ് പറയുന്നത്.