ലഹരിക്കടിമയായ ഒന്‍പതാംക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: ലഹരിക്കടിമയായ ഒമ്പതാം ക്ലാസുകാരന്‍ സഹോദരിയെ പീഡിപ്പിച്ചു. ആറാം ക്ലാസുകാരിയെയാണ് സഹോദരന്‍ ക്രൂരമായി പീഡിപ്പിച്ചത്. സ്‌കൂള്‍ അധികൃതരുടെ വിവരത്തെ തുടര്‍ന്ന് ശിശുക്ഷേമ സമിതി പൊലീസിനെ സംഭവം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്കടിമയാണെന്നാണ് വിവരം. പൊലീസ് പോക്‌സോ വകുപ്പുകള്‍ അടക്കം ചുമത്തി കേസുകളെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ വച്ചുതന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഭയം മൂലം കുട്ടി ആരോടും പറഞ്ഞില്ല. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതിനെ തുടര്‍ന്ന് കുട്ടി മറ്റൊരു സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. കൂട്ടുകാരി അധ്യാപികയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിക്കു ശിശുക്ഷേമ സമിതി തുടര്‍ച്ചയായി കൗണ്‍സിലിങ് നടത്തുന്നുണ്ട്. സഹോദരന്‍ ലഹരിക്ക് അടിമ മാത്രമല്ലെന്നും ആവശ്യക്കാര്‍ക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവര്‍ത്തിക്കുന്ന വിവരവും പൊലീസിന് ലഭിച്ചു. അടുത്തിടെ കൊച്ചിയില്‍ പത്താംക്ലാസുകാരന്‍ ഒന്‍പതാംക്ലാസുകാരിയെ ലഹരി മിഠായി നല്‍കി പീഡിപ്പിച്ചിരുന്നു. ഈ കുട്ടി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page