ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ഫോണും പൊട്ടിത്തെറിച്ചു

ആലപ്പുഴ: ക്രിക്കറ്റ് കളിക്കിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. പുതുവൽ ലക്ഷംവീട് അഖിൽ പി. ശ്രീനിവാസൻ ആണ് (30) മരിച്ചത്. കൊടുപ്പുന്നയിൽ കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് യുവാവിന് ഇടിമിന്നലേറ്റത്.കളിക്കുന്നതിനിടെകോള്‍ വന്നപ്പോൾ മൊബൈൽ ഫോണെടുത്ത് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് മിന്നലേറ്റത്. ഫോണ്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും പൊള്ളലേറ്റു. ഉടനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച …

നടൻ മമ്മൂട്ടിക്ക് ക്യാൻസർ ബാധയോ? സത്യാവസ്ഥ ഇതാണ്

കൊച്ചി: ഇന്ന് ചില ഓൺലൈൻ മീഡിയകളിൽ നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ചുള്ള വാർത്തകളാണ് പ്രചരിച്ചത്. എന്നാൽ ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മമ്മൂട്ടിയുടെ പിആർ ടീം രംഗത്ത് എത്തി. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് പിആര്‍ ടീം ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും അവര്‍ അറിയിച്ചു.മമ്മൂട്ടിക്ക് കുടലിന് കാൻസർ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അവകാശവാദങ്ങൾ നിറഞ്ഞിരുന്നു. നടന് ശ്വാസ തടസ്സമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഈ ഊഹാപോഹങ്ങൾ …

അമ്മയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവേ 19 കാരനായ മകന്‍ കാറിടിച്ച് മരിച്ചു

കോഴിക്കോട്: ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി മടങ്ങിയ മകന്‍ കാറിടിച്ച് മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍ എന്ന മോനുട്ടന്‍(19) ആണ് മരിച്ചത്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. സ്വകാര്യ ടെക്സ്റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെയും കൂട്ടി മടങ്ങിവരികയായിരുന്നു. നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് വച്ച് രോഹിനും അമ്മയും സഞ്ചരിച്ച ബൈക്കില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ചു. …

ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കും; നിര്‍ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം തുടങ്ങി. വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട് പരക്കെ ക്രമക്കേട് ഉണ്ടെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.ഇലക്ട്രോണിക് ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിന്റെ ചുരുക്കപ്പേരായ ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍(ഇപിഐസി) വന്‍തോതില്‍ നിലവിലുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷ്ണറുടെ പുതിയ …

കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി; ഹോണടിച്ചിട്ടും യുവതി വഴിനല്‍കാന്‍ തയാറായില്ല; ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കി

കൊച്ചി: രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കാതെ സ്‌കൂട്ടര്‍ യാത്രക്കാരി. ഗുരുതരാവസ്ഥയിലായ രോഗിയെ ആലുവയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലന്‍സിനാണ് യുവതി വഴിനല്‍കാതെ സ്‌കൂട്ടറോടിച്ചത്. സൈറണ്‍ മുഴക്കിയെത്തിയ ആംബുലന്‍സ് ഹോണടിച്ചിട്ടും യുവതി വഴിനല്‍കാന്‍ തയാറായില്ലെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്ത് ശനിയാഴ്ചയായിരുന്നു സംഭവം. കൈപ്പത്തി അറ്റ രോഗിയുമായി അടിയന്തര ശസ്ത്രക്രിയയ്ക്കായി പോകുകയായിരുന്നു ആംബുലന്‍സ്. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ളതാണ് യുവതി ഓടിച്ച സ്‌കൂട്ടര്‍. പിന്നിലെത്തി ഹോണടിച്ചിട്ടും സ്‌കൂട്ടര്‍ മാറ്റാന്‍ യുവതി തയാറായില്ലെന്ന് ആംബുലന്‍സ് …

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചു; ശേഷം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയില്‍

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ പിതാവ് ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. കുടിവെള്ള ടാങ്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ രണ്ടുവയസുകാരി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 30 കാരനായ പിതാവിനെ പോക്‌സോ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തമിഴ്‌നാട്ടിലെ കരൂരില്‍ അതിക്രൂരമായ സംഭവം നടന്നത്. ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ അമ്മ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രം ടെറസില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ …

കാഞ്ഞങ്ങാട്ട് കുടുംബശ്രീ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: വിവിധ അതിക്രമങ്ങള്‍ക്കിരയായി പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ സേവനം നല്‍കുക എന്ന ലക്ഷ്യവുമായി കുടുംബശ്രീ സ്‌നേഹിത എക്സ്റ്റന്‍ഷന്‍ സെന്റര്‍ കാഞ്ഞങ്ങാട്ട് ആരംഭിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫീസില്‍ നടന്ന പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത മുഖ്യാതിഥിയായി. ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍, സോഷ്യല്‍ പൊലീസിംഗ് ഓഫീസര്‍ രാമകൃഷ്ണന്‍ ചാലിങ്കാല്‍, ജനമൈത്രി പൊലീസ് പ്രദീപന്‍ കോതോളി, വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ എച്ച് …

ഹോളി ആഘോഷത്തിനിടെ ഉച്ചത്തില്‍ പാട്ടുവച്ചു; കുറച്ച് ശബ്ദം കുറക്കണമെന്ന് അഭ്യര്‍ഥിച്ച 64 കാരനെ അയല്‍വാസിയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

ഭോപ്പാല്‍: ഹോളി ആഘോഷത്തിന്റെ ഭാഗമായി ഉച്ചത്തില്‍ പാട്ട് വെച്ചതിനെ എതിര്‍ത്ത 64 കാരനെ അയല്‍വാസിയും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ മൈഹാര്‍ ജില്ലയിലാണ് സംഭവം. മന്‍കിസര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഹോളിയോടനുബന്ധിച്ച് ഉച്ചത്തില്‍ പാട്ടുവെച്ചത്. കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ ശബ്ദം കുറയ്ക്കാന്‍ ശങ്കര്‍ എന്നയാള്‍ അയല്‍ക്കാരനായ ദീപുവിനോട് ആവശ്യപ്പെട്ടു. ഇത് ദീപുവിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ദീപുവും അയാളുടെ അഞ്ച് ബന്ധുക്കളും ചേര്‍ന്ന് ശങ്കറിന്റെ വീട്ടിലെത്തി അതിക്രമം നടത്തുകയായിരുന്നു. അക്രമത്തില്‍ സാരമായ പരിക്കേറ്റ ശങ്കറിന്റെ പിതാവ് മുന്ന കെവാട്ടിനെ ആശുപത്രിയില്‍ …

നെഞ്ചുവേദന; സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ അദ്ദേഹത്തിനെ അഡ്മിറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെ ഏഴരയോടെ ആശുപത്രിയില്‍ എത്തിച്ച റഹ്‌മാന് ഇസിജിയും എക്കോകാര്‍ഡിയോഗ്രാമും ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. വൈകാതെ ആന്‍ജിയോഗ്രാമിന് വിധേയനായേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്‌മാനെ പരിശോധിക്കുന്നത്. റഹ്‌മാന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍. എ ആര്‍ റഹ്‌മാന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഉദയനിധി …

ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു; കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി

ഭോപ്പാല്‍: ആറ് മാസം പ്രായമായ കുഞ്ഞിനോട് ദുര്‍മന്ത്രവാദിയുടെ ക്രൂരത. ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കുട്ടിയെ തീയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കിയിട്ടു. കുട്ടിയുടെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ കോലറാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുഞ്ഞിന് എന്തൊക്കെയോ അസ്വസ്ഥതകള്‍ ഉണ്ടെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ ദുര്‍മന്ത്രവാദിയായ രഘുവീര്‍ ധാക്കഡിനെ സമീപിച്ചത്. കാര്യങ്ങൾ ബോധ്യപ്പെട്ട മന്ത്രവാദി ചില അദൃശ്യ ശക്തികള്‍ കുട്ടിയെ വേട്ടയാടുന്നുണ്ടെന്നും അതിനായി ഉച്ചാടന ചടങ്ങ് ആവശ്യമാണെന്നും മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് കുഞ്ഞിനെ തലകീഴായി …

ഇരിട്ടി പുന്നാട് കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരിച്ചു

കണ്ണൂര്‍: ഇരിട്ടി പുന്നാട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം. ഉളിയില്‍ സ്വദേശിയായ ഫൈജാസ്(35)ആണ് മരിച്ചത്. ഇരു കാറിലേയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 12 ഓടെ പുന്നാട് ടൗണിന് സമീപമാണ് അപകടം. അപകടത്തില്‍ കാറില്‍ കുടുങ്ങി പോയ യുവാവിനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഒടയഞ്ചാലിൽ പട്ടാപ്പകൽ പുലിയിറങ്ങി; മരത്തിൽ കെട്ടിയിട്ട ആടിനെ കടിച്ചുകൊന്ന് തിന്ന നിലയിൽ

കാസർകോട്: പുലിഭീതി ഒഴിയാതെ കാസർകോട് ജില്ല. മലയോര മേഖലയായ ഒടയംചാൽ ചക്കിട്ടടുക്കത്ത് വീണ്ടും പുലിയിറങ്ങി. പറമ്പിൽ കെട്ടിയിരുന്ന ആടിനെ പുലി കടിച്ചുകൊന്ന് ഭക്ഷിച്ചു. ഇതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. ആടിനെ കടിച്ചുകൊന്ന് ഭൂരിഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു. സംഭവത്തെതുടർന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിമൽരാജ്, വിഷ്ണുകൃഷ്ണൻ, കെ.രതീ ഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പരിശോധന നടത്തി. ആടിനെ ക ടിച്ചുകൊന്ന് ഭക്ഷിച്ചത് പുലി തന്നെയാണ് വനം വകുപ്പ് അധികൃതരുടെ …

എൻജിൻ തകരാർ; മലബാർ എക്സ്പ്രസ് നീലേശ്വരത്തുനിന്ന് പുറപ്പെട്ടത് രണ്ടു മണിക്കൂർ വൈകി

കാസർകോട്: എൻജിൻ തകരാറിനെ തുടർന്ന് മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസ് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടത് രണ്ടു മണിക്കൂർ. ശനിയാഴ്ച രാത്രി 7. 45 ന് എത്തേണ്ട ട്രെയിൻ എത്തിയത് എട്ടുമണിക്ക് ആയിരുന്നു. പുറപ്പെടാൻ ഒരുങ്ങുവേയാണ് എൻജിൻ തകരാറിലായത്. ഇതേ തുടർന്ന് പിന്നാലെ എത്തിയ കച്ചെഗുഡ്ഡെ എക്സ്പ്രസ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടേണ്ടിവന്നു. ഒടുവിൽ കാസർകോട് ഉണ്ടായിരുന്ന ചരക്ക് ട്രെയിനിന്റെ എൻജിൻ എത്തിച്ചു പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. 10 മണിയോടെയാണ് യാത്ര തുടരാൻ ആയത്. കനത്ത ചൂടും …

ബൈക്കും മിനി വാനും കൂട്ടിയിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോട്: ബൈക്കും മിനിവാനും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. കാരക്കോട് പനങ്ങാട് സ്വദേശി വിനയ് ചന്ദ്രൻ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9 മണിയോടെ മടിക്കൈ തീയ്യർപ്പാലം ഇറക്കത്തിൽ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ വിനയ് ജോലിക്ക് വരവേയാണ്‌ അപകടം നടന്നത്. വിനയ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന മിനി വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചിരുന്നു. ചികിത്സയ്ക്കിടെ വൈകിട്ട് ആണ് മരണം. പനങ്ങാട്ട് ചന്ദ്രൻ …

ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; മൂന്നു വയസ്സുകാരി മരിച്ചു

പാലക്കാട്: അബദ്ധത്തിൽ എലിവിഷം കഴിച്ച മൂന്നുവയസുകാരി മരിച്ചു. അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ താമസിക്കുന്ന നേഹ റോസാണ് മരിച്ചത്. കഴിഞ്ഞ 21 നാണ് കുട്ടി അബദ്ധത്തിൽ ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി പല്ല് തേച്ചിരുന്നു. വിഷം അകത്ത് ചെന്നതോടെ കുട്ടിയെ കോട്ടത്തറ ആശുപത്രിയിലും തിരുവനന്തപുരം ശ്രീചിത്രയിലും ചികിത്സയിലായിരുന്നു. ജല്ലിപ്പാറ ഒമ്മലയിൽ താമസിക്കുന്ന മുണ്ടത്താനത്ത് ലിബിൻ, ജോമറിയ ദമ്പതികളുടെ മകളാണ്. സംസ്കാരം ഞായറാഴ്ച സെൻ്റ് പീറ്റേഴ് ചർച്ച് ജല്ലിപ്പാറയിൽ നടക്കും.

പത്താംക്ലാസ് വിദ്യാര്‍ഥി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യാണ് മരിച്ചത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാവിലെ മാതാവും പിതാവും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് അമ്പാടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി …

പൊയിനാച്ചിയില്‍ സ്വകാര്യ ബസും ട്രെയിലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

കാസര്‍കോട്: പൊയിനാച്ചിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ആളപായമില്ല. വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് 3.45 ഓടെ പെയിനാച്ചി ദേശീയ പാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് അപകടം. മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസും പെരിയ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രെയിലര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു. പൊയിനാച്ചിയില്‍ യാത്രക്കാരെ ഇറക്കി ബസ് മുന്നോട്ട് നീങ്ങിവരുന്നതിനാല്‍ വേഗത കുറവായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലോറി അമിത വേഗതിയിലായിരുന്നുവെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. …

ലോക്കോ പൈലറ്റ് വേഗത കുറച്ചിട്ടും അമരാവതി എക്‌സ്പ്രസ് ലോറിയില്‍ ഇടിച്ചു; ലോറി രണ്ടായി പിളര്‍ന്നു; നടുക്കും വിഡിയോ…

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ക്രോസിങില്‍ കുടുങ്ങിയ ലോറിയില്‍ മുംബൈ അമരാവതി എക്‌സ്പ്രസ് ഇടിച്ചു കയറി അപകടം. വന്‍ദുരന്തം ഒഴിവായി. അപകട ശേഷമുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തലനാരിഴക്കാണ് ആളുകള്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്. ട്രെയിനിലെ എല്ലാ യാത്രക്കാരും ലോറി ഡ്രൈവറും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം. ഗോതമ്പ് കയറ്റി വന്ന ട്രക്ക് റെയില്‍വേ പാളം മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലെവല്‍ ക്രോസില്‍ കുടുങ്ങുകയായിരുന്നു. വളരെ കാലമായി അടച്ചിട്ടിരിക്കുകയായിരുന്നു ലവല്‍ക്രോസ്. ഇതിനു …